നടി, മോഡൽ എന്നീ നിലകൈൽ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയ താരമാണ് പൂനം പാണ്ഡെ. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഏറെ സജീവവുമാണ് താരം. എന്നാൽ ഇപ്പോൾ മുന്‍ ഭര്‍ത്താവില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് പൂനം പാണ്ഡെ. താന്‍ നിരവധി തവണ സാം ബോംബെയുടെ ക്രൂരതകള്‍ സഹിക്കാന്‍ കഴിയാതെ ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൂനം പറഞ്ഞു.
ഗാര്‍ഹിക പീഡനത്തിന് ഇരയായ സമയത്ത് സെറിബ്രല്‍ ഹമറേജ് ഉണ്ടായി. തുടര്‍ന്ന് ഘ്രാണശേഷി നഷ്ടപ്പെട്ടതു. എനിക്ക് വസ്തുക്കളുടെ ഗന്ധം അറിയുന്നില്ല. ചുറ്റിലുമുള്ള ആളുകളോട് ചോദിച്ചാണ് ഗന്ധം എന്താണെന്ന് അറിയുന്നത്. എനിക്ക് അനുഭവിക്കേണ്ടി വന്ന ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് ഘ്രാണശേഷി നഷ്ടമായത്. ബ്രെയിന്‍ ഹമറേജും സംഭവിച്ചു. ഇപ്പോള്‍ മാനസികമായും ശാരീരികമായും ഞാന്‍ കരുത്താര്‍ജിച്ചു വരികയാണ്.
ഞാന്‍ എന്റെ വളര്‍ത്തു നായയെ സ്‌നേഹിക്കുകയും അതിനോടൊപ്പം കിടന്നുറങ്ങുകയും ചെയ്താല്‍ അയാളെക്കാള്‍ എനിക്കു സ്‌നേഹം നായയോടാണെന്ന് പറയും. അതെന്ത് പ്രസ്താവനയാണ്. വളര്‍ത്തു മൃഗങ്ങളെ സ്‌നേഹിച്ചതിനു കൂടി ഞാന്‍ അയാളില്‍ നിന്നും മര്‍ദനമേല്‍ക്കേണ്ടി വന്നു. അതായിരുന്നു എന്റെ സെറിബ്രല്‍ ഹെമറേജിന്റെ കാരണം. അങ്ങനെയൊരു ബന്ധം എനിക്ക് ആവശ്യമില്ല എന്നും പൂനം വ്യക്തമാക്കി.
തലച്ചോറിനേറ്റ ക്ഷതം ഇപ്പോഴും പൂര്‍ണമായും ശരിയായിട്ടില്ല. അടിച്ച സ്ഥലത്തു തന്നെ അയാള്‍ വീണ്ടും അടിക്കുമായിരുന്നു. ‘ഞാന്‍ നന്നായി മേക്കപ്പ് ചെയ്ത് ചിരിച്ച് എല്ലാവര്‍ക്കും മുന്നില്‍ എത്തി. എല്ലാവര്‍ക്കും മുന്‍പില്‍ എനിക്ക് ഒരു പ്രശ്‌നവും ഇല്ലെന്ന് ഞാന്‍ അഭിനയിച്ചു. അടിയേറ്റ സ്ഥലത്തു തന്നെ എനിക്ക് വീണ്ടും വീണ്ടും അടിയേറ്റു എന്നും താരം പറയുകയാണ്