എംഎസ്സി സുവോളജിയില്‍ പോസ്റ്റ്ഗ്രാജുവേഷന്‍ ബിരുദം; ബാലതാരമായി അഭിനയരംഗത്ത് എത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല; ദുല്‍ഖര്‍ ചിത്രത്തിലൂടെ വീണ്ടും അഭിനരംഗത്തേക്ക്; മോഡലിങ്ങിലും നൃത്തത്തിലും വളരെ സജീവം; മഴവില്‍ മനോരമ്മയിലൂടെ വീണ്ടും അഭിനയരംഗത്തേക്ക്; ടീച്ചറമ്മയുടെ കുഞ്ഞി.. യഥാര്‍ത്ഥ ജീവിതത്തില്‍ ആരാണെന്ന്അറിയാം

Malayalilife
എംഎസ്സി സുവോളജിയില്‍ പോസ്റ്റ്ഗ്രാജുവേഷന്‍ ബിരുദം; ബാലതാരമായി അഭിനയരംഗത്ത് എത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല; ദുല്‍ഖര്‍ ചിത്രത്തിലൂടെ വീണ്ടും അഭിനരംഗത്തേക്ക്; മോഡലിങ്ങിലും നൃത്തത്തിലും വളരെ സജീവം; മഴവില്‍ മനോരമ്മയിലൂടെ വീണ്ടും അഭിനയരംഗത്തേക്ക്; ടീച്ചറമ്മയുടെ കുഞ്ഞി.. യഥാര്‍ത്ഥ ജീവിതത്തില്‍ ആരാണെന്ന്അറിയാം

ഏപ്രില്‍ ഏഴിന് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിച്ച സീരിയലാണ് ടീച്ചറമ്മ. സരസ്വതി എന്ന അധ്യാപികയുടെ പരമ്പരയില്‍ നടി ശ്രീലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കരിയറില്‍ വിജയിച്ച എന്നാല്‍ സ്വന്തം വീട്ടില്‍ അവഗണന നേരിടുന്ന ആളാണ് സരസ്വതി. മകള്‍ രാധയില്‍ നിന്നും മകന്‍ മഹേഷില്‍ നിന്നും പോലും മോശം അനുഭവങ്ങളാണ് സരസ്വതിക്ക് ലഭിക്കുന്നത്. ഇളയ മകള്‍ വീണ മാത്രമാണ് സരസ്വതിക്ക് ആശ്വാസമായി എത്തുന്നത്. ഈ പരമ്പരയില്‍ സരസ്വതിയുടെ ഇളയ മകളായ കുഞ്ഞി എന്ന വീണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി അലീന സാജനാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അലീന. അലീന ശരിക്കും ആരെന്ന് അറിയാമോ?

എംഎസി സുവോളജിയില്‍ യൂണിവേഴ്സിറ്റി കോളജില്‍ നിന്നും പോസ്റ്റ് ഗ്രാജുവേഷന്‍ ബിരുദം നേടിയതായിരുന്നു അലീന. പഠനത്തിലധികം ശ്രദ്ധ ചെലുത്തിയതുപോലെ തന്നെ, കലാരംഗത്തും പ്രത്യേകിച്ചും അഭിനയത്തില്‍ എപ്പോഴും ആകാംക്ഷയുമുണ്ടായിരുന്നു. വളരെ ചെറിയ പ്രായത്തിലേ ആദ്യമായി അഭിനയത്തോടുള്ള ആഗ്രഹം അലീനയുടെ മനസ്സില്‍ എത്തിയിരുന്നു. സ്‌കൂള്‍ കലോത്സവങ്ങളിലൂടെയും മറ്റ് മത്സരങ്ങളിലൂടെയും അരങ്ങേറാന്‍ തുടങ്ങിയപ്പോള്‍ തന്നെ, വേദിയിലേക്കുള്ള ഇഷ്ടം കൂടുതലായി. യൂണിവേഴ്സിറ്റി കോളജില്‍ പഠിച്ചിരുന്ന കാലഘട്ടം അലീനയുടെ അഭിനയം കൂടുതല്‍ ഗൗരവപരമായി മാറിയ സമയംകൂടിയായിരുന്നു. പഠിക്കുന്നതിനോടൊപ്പം തന്നെ അഭിനയത്തിലേക്ക് എത്തുന്നതിന് വേണ്ടുന്ന കാര്യങ്ങളും അലീന ശ്രദ്ധിച്ച് തുടങ്ങിയിരുന്നു. പ്രൊഫഷണല്‍ അഭിനയം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിന് വേണ്ടി അലീന നിരവധി ശ്രമങ്ങളും കഠിനപ്രയത്നങ്ങളും നടത്തി. അവളുടെ അഭിനയം ശൈലി, ഭാവപ്രകടനം, ജീവിതത്തെ കാണുന്ന രീതികള്‍ എല്ലാം കലാരംഗത്ത് ഒരു വ്യക്തിമുദ്ര നല്‍കുകയും, അതിലൂടെ താരം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടുകയും ചെയ്തു.അലീനയുടെ കഠിനമായ പ്രയത്‌നമാണ് ഇന്നു അവളെ നമ്മള്‍ അറിയുന്ന ഈ അഭിമാനപൂര്‍ണമായ സ്ഥാനത്തിലേക്ക് എത്തിച്ചതും.

തിരുവനന്തപുരത്ത് സ്വന്തം ചെറിയ സ്വപ്‌നങ്ങളോടെയും വലിയ ആഗ്രഹങ്ങളോടെയുമാണ് അലീന വളര്‍ന്നത്. അച്ഛന്‍ സാജന്‍ സാം, അമ്മ ഷൈനി, അനിയന്‍ അലന്‍ സാജന്‍  ഇവരടങ്ങുന്ന സ്‌നേഹപരമായ ചെറിയ കുടുംബമാണ് അലീനയുടേത്. കുടുംബത്തിലെ എല്ലാവരും അവളെ നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കുകയും പിന്തുണയുമായി കൂടെയുണ്ടാവുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അലീനക്ക് തന്റെ ഇഷ്ടങ്ങളിലേക്കും കഴിവുകളിലേക്കും കൂടുതല്‍ ഉന്മേഷത്തോടെ പോകാന്‍ കഴിഞ്ഞു. വളരെ ചെറിയ പ്രായത്തിലേ അഭിനയമോഹം അലീനയുടെ മനസ്സില്‍ കടന്ന് കൂടിയിരുന്നു. സിനിമയും സീരിയലുകളും കണ്ട് വളര്‍ന്നിരുന്ന ബാല്യം അവളില്‍ അഭിനയത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചു. ബാലതാരമായി തന്നെ അലീന അഭിനയരംഗത്തേക്ക് ചുവടുവച്ചു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ 'പ്രാവ്' എന്ന ചിത്രത്തിലാണ് അലീന ആദ്യം അഭിനയിക്കുന്നത്. അതൊരു ചെറിയ കഥാപാത്രമായിരുന്നെങ്കിലും, അതുവഴിയായിരുന്നു അഭിനയം എന്ന വലിയ ലോകത്തിലേക്ക് ആദ്യ ചുവടുവെപ്പ് നടത്തുന്നത്. 

എന്നാല്‍ പിന്നീട് വളരെയധികം അവസരങ്ങള്‍ അലീനയെ തേടി എത്തിയില്ല. ആദ്യം ഒക്കെ നിരാശ തോന്നിയെങ്കിലും അഭിനയം എന്ന മോഹവുമായി അലീന മുന്നോട്ട് തന്നെ പോയി. സ്‌കൂള്‍കാലം മുതല്‍ തന്നെ കലാരംഗത്ത് പങ്കെടുത്തിരുന്ന അവള്‍ വിവിധ കലോത്സവങ്ങളില്‍ ഭംഗിയായി പ്രകടനം നടത്തി. കോളജിലെയും സ്‌കൂളിലെയും കലാപരിപാടികളില്‍ അഭിനയിച്ചപ്പോള്‍ പ്രേക്ഷകരുടെ പ്രശംസയും, മത്സരങ്ങളില്‍ മികച്ച സ്ഥാനങ്ങളും അലീന സ്വന്തമാക്കിയിരുന്നു. ഇത് ഓരോതവണയും അവളെ കൂടുതല്‍ ആത്മവിശ്വാസമുള്ളവളാക്കി. ആ കഠിനസാധനവും, മാറ്റിനില്‍ക്കാത്ത മനസ്സും, ഇന്ന് വീണ്ടും അഭിനയം എന്നൊരു ലക്ഷ്യത്തിലേക്കുള്ള സുന്ദരമായ യാത്രയ്ക്ക് വഴിയൊരുക്കുകയാണ്. ഒരിക്കലും കീഴടങ്ങാതെ മുന്നോട്ടുപോയ ആ കുഞ്ഞു നടിയുടെ വളര്‍ച്ചായാണ് ഇന്ന് നമ്മള്‍ കാണുന്ന ടീച്ചറമ്മ എന്ന സീരിയലിലെ കുഞ്ഞി എന്ന കഥാപാത്രം. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഴവില്‍ മനോരമ്മയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലായിരുന്നു റാണി രാജ. ഈ പരമ്പരയില്‍ കല്ലു എന്ന കഥാപാത്രം എന്ന അവതരിപ്പിച്ചത് അലീനയായിരുന്നു. മിനിസ്‌ക്രീന്‍ രംഗത്തേക്ക് കടന്ന് വരുന്നതിന് മുന്‍പ് സിനിമയിലാണ് നടി അരങ്ങേറ്റം കുറിച്ചത് എങ്കില്‍ പോലും മോഡലിങ്ങിലും നൃത്തത്തിലും ഒക്കെ പണ്ടുമുതലേ വളരെ സജീവമായിരുന്നു താരം. സ്‌കൂള്‍ കലോത്സവങ്ങളില്‍ സജീവമായിരുന്നു. അകലം നീ സദാ എന്ന ഷോര്‍ട്ട് ഫിലിമിലും കാളിയാര്‍ കോട്ടേജിലും എന്ന വെബ് സീരിയസിലും അഭിനയിച്ചിട്ടുണ്ട് താരം. അലീനയുടെ അച്ഛന്‍ സാജനും ഒരു നടനാണ്. ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന ടീച്ചറമ്മ എന്ന സീരിയലിലും അദ്ദേഹം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

aleen sajan teacheramma veena

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES