Latest News

അമ്മയില്‍ ഞാൻ അംഗമല്ല; അന്നും അല്ല ഇന്നും അല്ല; ഞാന്‍ എന്റെ ജീവിതത്തിന്റെ ഭാഗമാണ്; തുറന്ന് പറഞ്ഞ് നടി പൂർണിമ ഇന്ദ്രജിത്ത്

Malayalilife
അമ്മയില്‍ ഞാൻ  അംഗമല്ല; അന്നും അല്ല ഇന്നും അല്ല; ഞാന്‍ എന്റെ  ജീവിതത്തിന്റെ ഭാഗമാണ്; തുറന്ന് പറഞ്ഞ് നടി പൂർണിമ ഇന്ദ്രജിത്ത്

ലയാള സിനിമയുടെ പ്രിയ താരകുടുംബങ്ങളിൽ ഒന്നാണ്  നടി പൂർണിമയുടെത്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്നിരുന്നു എങ്കിലും ഇപ്പോൾ വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരിക്കുകയാണ്.  ഒരു നടി എന്നതോടൊപ്പം തന്നെ താരം അവതാരക , മോഡൽ   സംരഭംഭക എന്നി നിലകളിലും താരം ഏറെ ശ്രദ്ധ നേടിയിരുന്നു.  മക്കളുടെയും കാര്യങ്ങൾ എല്ലാം നോക്കി കഴിയുമ്പോഴും പൂർണിമയുടെ   പ്രാണ എന്ന പേരിലുള്ള വസ്ത്ര സ്ഥാപനം ശ്രദ്ധ നേടുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ നടിയെ ആക്രമിച്ച കേസില്‍ സത്യം പുറത്തുവരണമെന്ന് താരം തുറന്ന്. 

പൂര്‍ണിമയുടെ വാക്കുകള്‍ ഇങ്ങനെ, 

തിരിച്ചുവരവ് എന്ന് പറയുന്നത് വളരെ ഗ്രേ എരിയയുള്ള ഒരു വാക്കാണെന്ന് തോന്നിയിട്ടുണ്ട്. എല്ലാവരും ഇവിടെ തന്നെയുണ്ട്. ആരും എവിടെയും പോയിട്ടില്ല. നന്മ വരട്ടെ, സത്യം പുറത്തുവരട്ടെ, നീതി ലഭിക്കട്ടെ, നല്ലത് വരട്ടെ. എല്ലാവര്‍ക്കും അങ്ങനെ തന്നെ ആവട്ടെ. കരുത്തായി സമൂഹം മാറട്ടെ.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിവാദങ്ങള്‍ തേടി പോകുന്നവരാണ് അതൊക്കെ അറിയുന്നത്. ഞാന്‍ ഒന്നും അറിഞ്ഞിട്ടില്ല. അതൊക്കെ ആ സമയത്ത് കഴിഞ്ഞു. എല്ലാ നടന്മാരും നടിമാരും ബഹുമാനിക്കുന്ന ഒരു പ്ലാറ്റ്ഫോമാണിത്. ഇന്‍ഡസ്ട്രിയില്‍ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും റെസ്പ്ക്ട് ചെയ്യുന്നവരാണ്. അതിനെ അങ്ങനെ തന്നെ കാണണം.

അമ്മയില്‍ താന്‍ അംഗമല്ല. അന്നും അല്ല ഇന്നും അല്ല, അതിനുള്ള സമയം ഉണ്ടായിരുന്നില്ല. ഒരു വര്‍ഷമല്ലേ ഉണ്ടായിരുന്നുള്ളു. അമ്മയിലെ അംഗത്വം വേണ്ടാന്ന് വച്ചതല്ല, അത്ര ചെറിയൊരു കാലയളവിലല്ലേ, ഞാന്‍ ഉണ്ടായിട്ടുള്ളൂ. കഷ്ടിച്ച് ഒന്നര വര്‍ഷം. അന്ന് താല്‍ക്കാലി മെമ്പര്‍ഷിപ്പ് എന്നൊരു സംഭവുമുണ്ട്. അംഗത്വം ഉണ്ടെങ്കിലേ സിനിമയില്‍ അഭിനയിക്കാന്‍ പറ്റൂ എന്നൊരു സംഭവമുണ്ടായിരുന്നൂ. നിലവില്‍ സിനിമയിലേ ഒരു സംഘടനയിലും അംഗമല്ല. ഞാന്‍ എന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും പൂര്‍ണിമ ഇന്ദ്രജിത്ത് പറഞ്ഞു.

Actress poormika indrajith words about AMMA

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES