Latest News

ഞാനെന്ത് പറഞ്ഞാലും അതൊരു പ്രിവിലേജിന്റെ പുറത്ത് ആണെന്നേ ആളുകള്‍ പറയൂ; ആ പ്രിവിലേജുകള്‍ ഒരു പരിധി വരെ ഗുണവുമാണ്; സമൂഹത്തില്‍ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീ നേരിണ്ടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്: പൂർണിമ ഇന്ദ്രജിത്ത്

Malayalilife
ഞാനെന്ത് പറഞ്ഞാലും അതൊരു പ്രിവിലേജിന്റെ പുറത്ത് ആണെന്നേ ആളുകള്‍ പറയൂ; ആ പ്രിവിലേജുകള്‍ ഒരു പരിധി വരെ ഗുണവുമാണ്; സമൂഹത്തില്‍ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീ നേരിണ്ടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്: പൂർണിമ ഇന്ദ്രജിത്ത്

ലയാള സിനിമയുടെ പ്രിയ താരകുടുംബങ്ങളിൽ ഒന്നാണ്  നടി പൂർണിമയുടെത്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്നിരുന്നു എങ്കിലും ഇപ്പോൾ വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഒരു സംരംഭക എന്ന നിലയില്‍ കേരളത്തില്‍ നിലനിന്നുപോകുന്നതിനെപ്പറ്റി മനസ്സുതുറന്നിരിക്കുകയാണ് അവര്‍. പ്രിവിലേജുകള്‍ തന്റെ യാത്രയെ എല്ലാ കാലത്തും എളുപ്പമാക്കില്ലെന്നാണ് ഓണ്‍ലൈന്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്.

ഞാനെന്ത് പറഞ്ഞാലും അതൊരു പ്രിവിലേജിന്റെ പുറത്ത് ആണെന്നേ ആളുകള്‍ പറയൂ. സംരംഭക എന്നതിനേക്കാള്‍ സമൂഹത്തില്‍ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കാന്‍ അല്ലെങ്കില്‍ വരുമാനമുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീ നേരിണ്ടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യേണ്ട വിഷയം. അങ്ങനെ നോക്കുമ്പോള്‍ ഒരു പക്ഷെ എനിക്ക് പ്രിവിലേജുകളുണ്ട്. ആ പ്രിവിലേജുകള്‍ ഒരു പരിധി വരെ ഗുണവുമാണ്.

എല്ലാം എളുപ്പമാണല്ലോ, നിങ്ങള്‍ക്ക് എന്തിനാ പൈസ തുടങ്ങിയ ചോദ്യങ്ങളും വരാറുണ്ട്. ഈ കാര്യങ്ങള്‍ എന്റെ കൂടെ വര്‍ക്ക് ചെയ്യുന്നവരോട് എനിക്ക് അങ്ങനെ പറയാന്‍ പറ്റത്തില്ലല്ലോ. എല്ലാവര്‍ക്കും അവരവരുടെ ജീവിതത്തില്‍ അവരുടേതായ പോസിറ്റീവ് ആയ കാര്യങ്ങളുണ്ട്. അതേപോലെ തന്നെ ബുദ്ധിമുട്ടുകളുമുണ്ടാകും. ഇതെല്ലാം ഒന്നിച്ച ്മാനേജ് ചെയ്ത് പോവുക എന്നതിലാണ് പ്രശ്‌നമെന്ന് അവര്‍ വ്യക്തമാക്കി.

 

Actress poornima indrajith words about previlage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES