Latest News

ഇവിടെ മാത്രം മറ്റുള്ളവര്‍ എന്തു പറയും എന്നുനോക്കി വസ്ത്രം ധരിച്ചാല്‍ എങ്ങനെ ശരിയാകും: റിമ കല്ലിങ്കല്‍

Malayalilife
ഇവിടെ മാത്രം മറ്റുള്ളവര്‍ എന്തു പറയും എന്നുനോക്കി വസ്ത്രം ധരിച്ചാല്‍ എങ്ങനെ ശരിയാകും: റിമ കല്ലിങ്കല്‍

ലയാളത്തിലെ നടിമാരില്‍ അഭിനയം കൊണ്ടും നിലപാടുകൊണ്ടും ശക്തമായ സാന്നിധ്യമാണ് റിമ കല്ലിങ്കല്‍. സ്ക്രീനിലെ നല്ല നടിയെന്നത് പോലെ തന്നെ ജീവിതത്തില്‍ ഉറച്ച നിലപാടുകളുള്ള വ്യക്തിയുമാണ് റിമ.2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. തുടർന്ന് നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്‌തു. താരത്തിന്റെ ഇടതൂർന്ന കണ്ണുകളും ചുരുളൻ മുടിയും എല്ലാം തന്നെ ആരാധകരുടെ മനം കവരുന്നതായിരുന്നു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളതും. എന്നാൽ ഇപ്പോൾ താരം തന്റെ പ്രിയ വസ്ത്രങ്ങളെ കുറിച്ച് താരം പറയുന്ന വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

‘അതു പൂര്‍ണമായും കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. തണുപ്പുള്ള പ്രദേശത്ത് പോകുമ്‌ബോള്‍ ചൂടു നല്‍കുന്ന വസ്ത്രങ്ങളിടും. വിദേശത്തുള്ള പലരും കാലാവസ്ഥ നോക്കിയിട്ടാണ് എന്തു ഡ്രസ്സ് ധരിക്കണമെന്നു തീരുമാനിക്കുന്നത്. ഇവിടെ മാത്രം മറ്റുള്ളവര്‍ എന്തു പറയും എന്നുനോക്കി വസ്ത്രം ധരിച്ചാല്‍ എങ്ങനെ ശരിയാകും?

എനിക്കു ചൂടെടുക്കുന്നുണ്ട്. ഞാന്‍ ചെറിയ സ്‌കര്‍ട്ട് ഇടാനാണ് ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്ക് ചുരിദാറാണോ ഇടേണ്ടത്. ഇട്ടോ, എനിക്കൊരു പ്രശ്‌നവുമില്ലെന്നേ. പക്ഷേ, ഞാന്‍ എന്തു ധരിക്കണമെന്നത് എന്റെ തീരുമാനമാണ്. നിങ്ങള്‍ക്കതില്‍ അഭിപ്രായം പറയാന്‍ അവകാശമില്ല.’- റിമ പറഞ്ഞു

Actress rima kallingal words about her favourite dress

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES