Latest News

ആത്മീയത കൈവിടാതെ വിവാഹ ജീവിതത്തിലേക്ക് ചുവട് വച്ച് നടി സന ഖാൻ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
ആത്മീയത കൈവിടാതെ വിവാഹ ജീവിതത്തിലേക്ക് ചുവട് വച്ച്  നടി സന ഖാൻ; ചിത്രങ്ങൾ ഏറ്റെടുത്ത്  സോഷ്യൽ മീഡിയ

മുൻ ബിഗ് ബോസ് മത്സരാർത്ഥിയും ശ്രദ്ധേയായ  മോഡലും നടിയുമായ സന ഖാൻ വിവാഹിതയായി. ഗുജറാത്തിലെ സൂറത്ത് സ്വദേശി മുഫ്തി അനസ് ആണ് താരത്തിന്റെ കഴുത്തിൽ താലി ചാർത്തിയത്. വിവാഹ ചടങ്ങിൽ ഭാഗമായി മാറിയത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്.

ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളില്‍ അഭിനയിച്ച സന, ക്ലൈമാക്‌സ് എന്ന മലയാള ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ നായകനായ ജയ്‌ഹോയാണ് സനയുടെ ശ്രദ്ധേയ ചിത്രം. ഈ വര്‍ഷം തുടക്കത്തിലായിരുന്നു കൊറിയോഗ്രഫര്‍ മെല്‍വിന്‍ ലൂയിസുമായുള്ള ബന്ധം സന ഖാന്‍ അവസാനിപ്പിച്ചത്.  സന  ഗാര്‍ഹിക പീഡനാരോപണവും മെല്‍വിന് എതിരെ നടത്തിയിരുന്നു. സന ഖാന്‍  സിനിമാ മേഖല പൂര്‍ണമായും ഉപേക്ഷിച്ച് ആത്മീയ പാത സ്വീകരിക്കുകയാണ് എന്ന്  കഴിഞ്ഞ മാസം നടത്തിയ പ്രസ്താവനയും ഏറെ ചർച്ചകൾക്കായിരുന്നു വഴിവച്ചിരുന്നത്. 

. ‘മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാൻ എന്‍റെ മതത്തിൽ തിരഞ്ഞു. ലോകത്തിലെ ഈ ജീവിതം യഥാർത്ഥത്തിൽ മരണാനന്തര ജീവിതത്തെ മികച്ച രീതിയിലാക്കുവാന്‍ വേണ്ടിയാകണമെന്ന് ഞാൻ മനസ്സിലാക്കി. അടിമകൾ തന്‍റെ സ്രഷ്ടാവിന്‍റെ കല്പനയനുസരിച്ചു ജീവിക്കണമെന്നും സമ്പത്തും പ്രശസ്തിയും ഏക ലക്ഷ്യമാക്കി മാറാതിരുന്നാല്‍ നന്നായിരിക്കുമെന്നും ഞാന്‍ തിരിച്ചറിഞ്ഞു. സഹോദരീ സഹോദരന്മാര്‍ ആരും തന്നെ ഇനി തന്നോട് ഷോബിസ് മേഖല സംബന്ധിച്ച ജോലികള്‍ക്കായി എന്നെ സമീപിക്കരുത്. ഇത് എന്‍റെ ജീവിതത്തിലെ സന്തോഷമുള്ള നിമിഷമാണ്.’–ഇങ്ങനെയായിരുന്നു സിനിമാ മേഖല പൂര്‍ണമായും ഉപേക്ഷിച്ച് ആത്മീയ പാത സ്വീകരിക്കുന്നു എന്നുള്ള  വിഷയത്തിൽ നടിയുടെ വിശദീകരണം.

Read more topics: # Actress sana khan wedding
Actress sana khan wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES