52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. വലിയ രീതിയിൽ ഉള്ള വിമര്‍ശനവും ഇതിന് പിന്നാലെ ഉയര്‍ന്നിരിക്കുകയാണ്. പ്രതിഷേധങ്ങള്‍ക്ക് കാരണമായി മാറിയത് ഹോം എന്ന ചിത്രത്തിനും ഇതിലെ അഭിനയത്തിന് ഇന്ദ്രന്‍സിനെയും മഞ്ജു പിള്ളയെയും ഒന്നും പരിഗണിക്കാഞ്ഞതാണ് കാരണമായത് നിരവധി പേര്‍ . ജൂറിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തുന്നുണ്ട്.
എന്നാൽ ഇപ്പോൾ ഇതിനിടയില്‍ ഇന്ദ്രന്‍സിനെ പ്രശംസിച്ച് നടി സീമാ ജി നായര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഓരോ സിനിമകള്‍ കാണുമ്‌ബോളും നമ്മളെ അത്ഭുദപെടുത്തുന്ന ”ചെറിയ വലിയ മനുഷ്യന്‍ ‘ ആണ് ഇന്ദ്രന്‍സ് എന്ന് സീമ സമൂഹമാധ്യമങ്ങളിലൂടെ കുറിക്കുന്നത്.
ഒരുപാട് ബഹുമാനത്തോടെയും സ്‌നേഹത്തോടെയും നോക്കി കാണുന്ന ഇന്ദ്രന്‍സേട്ടന്‍ ഓരോ സിനിമകള്‍ കാണുമ്പോളും നമ്മളെ അത്ഭുദപെടുത്തുന്ന ”ചെറിയ വലിയ മനുഷ്യന്‍ ‘..ആദ്യത്തേ ചിത്രം മുതല്‍ ഇപ്പോള്‍ ”ഉടല്‍ ”വരെ എത്തി നില്‍ക്കുന്ന ഒരു അത്ഭുതപ്രതിഭയെ ഞങ്ങളെല്ലാവരും നോക്കി കാണുന്നു ..ഇന്നലെ എന്തെക്കെയൊ പ്രതീക്ഷിച്ചു ..