മ<ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ശിൽപ ബാല. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ഒരു അവതാരക കൂടിയാണ് ശിൽപ. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവവുമാണ്. എന്നാൽ ഇപ്പോൾ കേരള ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ അവതാരകയായ ശില്‍പ ബാലയും നടി മിയ ജോര്‍ജും കൂടി റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിനിടെ ചെയ്‍ത രസകരമായ ഒരു ഡബ്സ്മാഷ് വീഡിയോയാണ് വൈറല്‍ ആകുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെ ശില്പ തന്നെയാണ് വീഡിയോ പങ്കുവെച്ചത്. ഷോയിലെ വിധികര്‍ത്താവാണ് മിയ. മേഘം എന്ന സിനിമയില്‍ മമ്മൂട്ടിയും ശ്രീനിവാസനും തമ്മിലുള്ള നര്‍മ്മ സംഭാഷണമാണ് ഇരുവരും തെരെഞ്ഞെടുത്തിരിക്കുന്നത്. 'പേടിപ്പിക്കാന്‍ നോക്കിയതാ പക്ഷേ എനിക്കെന്റെ ജീവനില്‍ കൊതി ഉള്ളത്കൊണ്ട് മാത്രം.. ഇല്ലെങ്കില്‍ കാണാമായിരുന്നു' എന്നാണ് ശില്പ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.