ജോജു ജോര്‍ജ്, നരേയ്ന്‍, ഷറഫുദ്ദീന്‍ എന്നിവര്‍കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന 'അദൃശ്യം' നവംബര്‍ 18നു തിയറ്ററുകളില്‍. ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധേയമാണ്. സസ്പെന്‍സ് ത്രില്ലറായാണ് സിനിമ എത്തുന്നത്.
പ്രൈവറ്റ് ഡിറ്റക്ടീവായി നരേന്‍ ചിത്രത്തിലുണ്ടാകും.നന്ദ എന്നാണ് കഥാപാത്രത്തിന്റെ പേര്.നന്ദയ്‌ക്കൊപ്പം വര്‍ക്ക് ചെയ്യുന്ന സബ് ഇന്‍സ്‌പെക്ടറായ രാജ്കുമാറാണ് ഷറഫ്.അയ്യപ്പഭക്തനായ സേതു എന്ന ഗ്യാങ്സ്റ്ററിന്റെ വേഷത്തില്‍ ജോജു എത്തുന്നു.
നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അദൃശ്യം. ജുവിസ് പ്രൊഡക്ഷനും യു.എ.എന്‍ ഫിലിം ഹൗസ്, എ.എ.എ. ആര്‍ പ്രൊഡക്ഷന്‍സ് എന്നിവരും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി , ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈനുദീന്‍ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, എന്നിവര്‍ ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.