ഇത് പാടിയാലേ അവള്‍ ഭക്ഷണം കഴിക്കൂ; ഹൻസികയുടെ വാശി വ്യക്തമാക്കി അഹാന കൃഷ്ണ

Malayalilife
ഇത് പാടിയാലേ അവള്‍ ഭക്ഷണം കഴിക്കൂ; ഹൻസികയുടെ  വാശി വ്യക്തമാക്കി അഹാന കൃഷ്ണ

ലയാളത്തിന്റെ സ്വന്തം താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. എന്നാൽ ഇപ്പോൾ നടി പങ്കുവച്ച പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

മകള്‍ക്ക് എന്ന സിനിമയിലെ'ചാഞ്ചാടിയാടി ഉറങ്ങൂ നീ'എന്ന ഗാനം ആലപിക്കുന്ന വീഡിയോ ആണ് അഹാന പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റ് . ഇളയ സഹോദരി ഹന്‍സിക കുഞ്ഞായിരുന്നപ്പോള്‍ ഈ പാട്ട് പാടിയാല്‍ മാത്രമേ ഭക്ഷണം കഴിക്കാറുണ്ടായിരുന്നുള്ളു എന്നാണ് ഇപ്പോൾ അഹാന തുറന്ന് പറയുന്നത്.

'ഹന്‍സു ഒരു കുഞ്ഞായിരിക്കുമ്ബോള്‍(കുറച്ചു മാസം പ്രായമുണ്ടായിരുന്നപ്പോള്‍)ഞാന്‍ ഈ പാട്ട് പാടിയാലേ അവള്‍ ഭക്ഷണം കഴിക്കൂ.ഒരു പത്തു വയസ്സുകാരിയെ സംബന്ധിച്ച്‌ എപ്പോഴും പാട്ടു പാടി കൊടുക്കുക എന്നു പറയുന്നത് അത്ര ഓകെ ആയിരുന്നില്ല. അതിനാല്‍ അച്ഛന്റെ മൊബൈലില്‍ ഞങ്ങള്‍ ഈ പാട്ടു റെക്കോര്‍ഡ് ചെയ്ത് ഹന്‍സുവിന് ഭക്ഷണം കൊടുക്കേണ്ട സമയങ്ങളിലൊക്കെ പ്ലേ ചെയ്യും.''അവള്‍ സന്തോഷത്തോടെ പാട്ട് കേള്‍ക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. മനോഹരമായ ആ ഓര്‍മ്മയാല്‍ തന്നെ ഈ പാട്ടെന്റെ ഹൃദയത്തോട് ഏറെ അടുത്തുനില്‍ക്കുന്ന ഒന്നായി മാറുന്നു'എന്നാണ് അഹാന കുറിച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna) on

 

Ahana krishna new instagram post about hansika

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES