Latest News

പ്ലസ്ടു പഠന കാലത്ത് പ്രണയത്തിലായിരുന്നു; എന്നാല്‍ തന്നെ പ്രണയിച്ചിരുന്നപ്പോള്‍ തന്നെ ബെസ്റ്റ് ഫ്രണ്ടിനെയും കാമുകന്‍ പ്രണയിച്ചതോടെ ബന്ധം തകര്‍ന്നു; പ്രണയത്തകര്‍ച്ചയെക്കുറിച്ച് പറഞ്ഞ് ഐശ്വര്യ രാജേഷ്

Malayalilife
പ്ലസ്ടു പഠന കാലത്ത് പ്രണയത്തിലായിരുന്നു; എന്നാല്‍ തന്നെ പ്രണയിച്ചിരുന്നപ്പോള്‍ തന്നെ ബെസ്റ്റ് ഫ്രണ്ടിനെയും കാമുകന്‍ പ്രണയിച്ചതോടെ ബന്ധം തകര്‍ന്നു; പ്രണയത്തകര്‍ച്ചയെക്കുറിച്ച് പറഞ്ഞ് ഐശ്വര്യ രാജേഷ്

തെലുങ്ക് സിനിമയിലൂടെ ബാലതാരമായി അഭിനയം ആരംഭിച്ച് സൗത്ത് ഇന്ത്യയിലെ പ്രശസ്ത നായിക നടിയായി മാറിയ താരമാണ് ഐശ്വര്യ രാജേഷ്. തമിഴിലും തെലുങ്കിലും നിരവധി ഹിറ്റ് ചിത്രങ്ങള്‍ അഭിനയിച്ചിട്ടുള്ള താരത്തിന് മലയാളത്തിലും നിരവധി ആരാധകരുണ്ട്.ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയത്. 

ഇപ്പോള്‍ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ തമിഴ് റീമേക്കില്‍ നായികയായി എത്തുന്ന ഐശ്വര്യ പറഞ്ഞ പ്രണയകഥയാണ് ശ്രദ്ധേയമാകുന്നത്.നന്നേ ചെറുപ്പത്തില്‍ തന്നെ പ്രണയത്തിന്റെ കയ്പ്പുനീര്‍ കുടിക്കേണ്ടി വന്ന കഥയാണ് ഐശ്വര്യ പങ്കുവച്ചത്.

പ്ലസ്ടു കാലത്തായിരുന്നു പ്രണയം. എന്നാല്‍ പിന്നീട് താരം ആ പയ്യനുമായി പിരിയുകയായിരുന്നു. തന്റെ കാമുകന്‍ തന്നെ പ്രണയിച്ചിരുന്നപ്പോള്‍ തന്നെ തന്റെ ബെസ്റ്റ് ഫ്രണ്ടിനേയും പ്രണയിച്ചിരുന്നുവെന്ന് അറിഞ്ഞതോടെയാണ് ഐശ്വര്യ ഈ പ്രണയത്തില്‍ നിന്നും പിന്മാറുന്നത്.ഒരു പ്രണയത്തകര്‍ച്ചയുണ്ടാകുമ്പോള്‍ അതില്‍ നിന്നും കരകയറുക എന്നത് തന്നെ സംബന്ധിച്ച് ഏറെ പ്രയാസം നിറഞ്ഞതാണെന്നാണ് ഐശ്വര്യ പറയുന്നത്. 

ബാലതാരമായിട്ടാണ് ഐശ്വര്യ സിനിമയിലെത്തുന്നത്, എന്നാല്‍ പിന്നീട് നീതാന അവന്‍ എന്ന ചിത്രത്തിലൂടെ മുതിര്‍ന്ന താരമായി അരങ്ങേറി.മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിം ഫെയര്‍ പുരസ്‌കാരവുമെല്ലാം ഐശ്വര്യയെ തേടിയെത്തിയിട്ടുണ്ട്.റിപബ്ളിക് എന്ന തെലുങ്ക് ചിത്രമാണ് താരത്തിന്റെതായി അവസാനം റിലീസ് ചെയ്ത ചിത്രം.

Aishwarya Rajesh says about his love

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES