മലയാളത്തിന്റെ പ്രിയതരമാണ് നടൻ അജു വർഗീസ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്‌തു. രണ്ട് തവണ ഇരട്ടക്കുട്ടികള്‍ ജനിച്ചതിന്റെ പേരില്‍ അജുവിനും ഭാര്യ അഗസ്റ്റീനക്കും ഏറെ കളിയാക്കലുകളാണ് നേരിടുന്നത്. എന്നാല്‍ ഇപ്പോൾ ജീവിതം നാല് മക്കള്‍ക്കൊപ്പം ആഘോഷമാക്കുകയാണ് ഇരുവരും. അതേസമയം
വീട്ടിലെ പുതിയ വിശേഷങ്ങള്‍ കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയണ് അജു വര്‍ഗീസ്.
'കുട്ടികള്‍ നന്നേ ചെറുതായിരുന്ന വേളയിൽ അവര്‍ക്കൊപ്പം അധിക സമയം ചിലവഴിക്കാന്‍ സാധിച്ചിരുന്നില്ല. പക്ഷേ അവർക്കൊപ്പം കിട്ടുന്ന സമയം നന്നായി വിനിയോഗിക്കാറുണ്ട്. കുട്ടികള്‍ക്കെപ്പോഴും അമ്മയോടായിരിക്കും അടുപ്പം കൂടുതലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാനും കുട്ടിയായിരുന്നപ്പോള്‍ അങ്ങനെ തന്നെയായിരുന്നു. കുട്ടികള്‍ അച്ഛനോടടുക്കുന്നതിന് ഒരു പ്രായം കഴിയുകയും വേണം . എന്നാൽ ഞാൻ വലിയ ഉത്തരവാദിത്വബോധമുള്ള ഒരച്ഛനൊന്നുമല്ല.
അവർക്കൊപ്പം തമാശകളിലും കുസൃതികളിലും ഒപ്പം കൂടുമെങ്കിലും തിരുത്തപ്പെടേണ്ട കാര്യങ്ങള്‍ ഉണ്ടായാൽ അത് ചൂണ്ടിക്കാണിക്കാറുമുണ്ട്. വഴക്ക് പറയാറുണ്ട്. പക്ഷേ നാല് പേരില്ലേ... അവരാണ് ഭൂരിപക്ഷം. തഞ്ചത്തില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ അവരെന്നെ അറ്റാക്ക് ചെയ്യും. ജീവിതകാലം മുഴുവന്‍ പഠിച്ചാലും തീരാത്ത ഒരു തസ്തികയാണ് ഒരു ഭര്‍ത്താവ് എന്നത്. നമ്മുടെ ജോലിയിലായത് കൊണ്ട് കൂടുതല്‍ സമയവും ചിന്തയും ചിലവഴിക്കുന്നത് ഭര്‍ത്താവെന്ന നിലയ്ക്ക് ഞാന്‍ ആവറേജാണ്. അല്ലെങ്കില്‍ ആവറേജിന് അല്‍പം മുകളില്‍. വീട് നോക്കി നടത്തുന്നത് ഭാര്യ അഗസ്റ്റീന തന്നെയാണ്.
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് റിലീസായിട്ട് ഇപ്പോൾ പത്ത് വര്ഷം പിന്നിട്ടു എന്ന കാര്യം ഓർക്കുമ്പോൾ അതിശയമാണ്. എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ പോകുന്നത്. ഒരുപാട് സിനിമകള്‍ പത്ത് വര്‍ഷത്തിനിടയില്‍ ചെയ്യാന്‍ പറ്റി. അതൊരു മഹാഭാഗ്യമാണ്. ഞാനഭിനയിച്ച ഓരോ സിനിമകളും ഒരു രീതിയലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എന്നെ സഹായിച്ചിട്ടേയുള്ളു. ഒരു താരപൊലിമ കൈവന്നു, എന്നൊന്നും ഒരിക്കലും തോന്നിയിട്ടില്ല. എന്റെ ജോലി അഭിനയമാണ്. അത് നന്നായി പഠിക്കുക എന്നതാണ് പ്രധാനം എന്നും താരം പറയുന്നു.