മലയാളി പ്രേക്ഷകരുടെ ജനപ്രിയ നയജനാണ് ദിലീപ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള താരത്തിനെതിരെ വരുന്ന വെളിപ്പെടുത്തലുകള്‍ക്ക് ഇടെ പ്രതിഷേധ മാര്‍ച്ചുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന രംഗത്ത്. സംഘടന പ്രതിഷേധ മാര്‍ച്ച് ജനപ്രിയ നടനായ ദിലീപിനെ വേട്ടായടുന്നത് അവസാനിപ്പിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് സംഘടിപ്പിക്കുന്നത്.
ഇന്ന് മാര്‍ച്ച് നടക്കുന്നത് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടറിയേറ്റിലേക്കാണ്. പ്രതിഷേധ പരിപാടി സിനിമാ സീരിയല്‍ സംവിധായകനായ ശാന്തിവിള ദിനേശ് ഉദ്ഘാടനം ചെയ്യും. ദിലീപിനെ കേസില്‍ അന്യായമായി വേട്ടയാടുകയാണെന്നാണ് സംഘടന ഉന്നയിക്കുന്ന ആരോപണം. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാമെന്ന് എകെഎംഎ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് കുമാര്‍ അറിയിച്ചു.
പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കേരളത്തിലെ എല്ലാ ഭാഗത്തു നിന്നുമുള്ളവര്‍ ആളുകളെത്തണമെന്ന് ഇദ്ദേഹം അറിയിച്ചിരുന്നു. അതേസമയം കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് നടത്തുന്നതിന് തടസ്സങ്ങളുണ്ട്. ഇന്ന് 11 മണിക്ക് തുടങ്ങുമെന്നാണ് സംഘാടകര്‍ അറിയിച്ചതെങ്കിലും ഇതുവരെ പ്രതിഷേധ മാര്‍ച്ച് തുടങ്ങിയിട്ടില്ല.