Latest News

പൊന്ന് നേതാക്കളേ, നിങ്ങളോടുള്ള പ്രേമം കൊണ്ടല്ല ജനങ്ങള്‍ വോട്ട് ചെയ്തത്'; സതീശന്‍ മുഖ്യമന്ത്രിയാകട്ടെ, കെ.സി ഡല്‍ഹിയില്‍ ഇരുന്നാല്‍ മതി; ജനങ്ങള്‍ മണ്ടന്മാരല്ല, വെറുതെ വെറുപ്പിക്കരുത്; വീഡിയോയുമായി നടന്‍ സുധീര്‍ 

Malayalilife
 പൊന്ന് നേതാക്കളേ, നിങ്ങളോടുള്ള പ്രേമം കൊണ്ടല്ല ജനങ്ങള്‍ വോട്ട് ചെയ്തത്'; സതീശന്‍ മുഖ്യമന്ത്രിയാകട്ടെ, കെ.സി ഡല്‍ഹിയില്‍ ഇരുന്നാല്‍ മതി; ജനങ്ങള്‍ മണ്ടന്മാരല്ല, വെറുതെ വെറുപ്പിക്കരുത്; വീഡിയോയുമായി നടന്‍ സുധീര്‍ 

കേരളത്തിലെ ഭരണമാറ്റത്തിന് പിന്നാലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ അനിശ്ചിതത്വത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ സുധീര്‍. വി.ഡി. സതീശന്‍ തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും തര്‍ക്കങ്ങള്‍ പരിഹരിച്ച് ഉടന്‍ തീരുമാനമെടുക്കണമെന്നും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ താരം ആവശ്യപ്പെട്ടു. 'എന്റെ പൊന്ന് കോണ്‍ഗ്രസ് നേതാക്കളേ, നിങ്ങളൊരു തീരുമാനമെടുക്കൂ. ടിവിയോ സോഷ്യല്‍ മീഡിയയോ തുറക്കാന്‍ വയ്യാത്ത അവസ്ഥയാണ്. 

നിങ്ങളോടുള്ള പ്രേമം കൊണ്ടൊന്നുമല്ല ജനങ്ങള്‍ വോട്ട് ചെയ്തത്, ഒരു ഭരണമാറ്റം ആഗ്രഹിച്ചതുകൊണ്ടാണ്. അത് നിങ്ങളുടെ ക്രെഡിറ്റായി കാണരുത്. കേരളത്തിലെ ജനങ്ങള്‍ മണ്ടന്മാരല്ല, വെറുതെ വെറുപ്പിക്കരുത്'- സുധീര്‍ പറഞ്ഞു. കെ.സി. വേണുഗോപാല്‍ ഡല്‍ഹിയില്‍ തന്നെ തുടരണമെന്നും താരം വീഡിയോയില്‍ തുറന്നടിച്ചു. 'വേണുഗോപാല്‍ സാറിനോട് ഒരപേക്ഷയുണ്ട്, നിങ്ങള്‍ കഴിയുന്നതും കേരളത്തിലേക്ക് വരാതിരിക്കുക. ഡല്‍ഹിയിലിരുന്ന് കാര്യങ്ങള്‍ നോക്കിയാല്‍ മതി. നിങ്ങള്‍ ഇങ്ങോട്ട് പോന്നാല്‍ അവിടെ അടുപ്പില്‍ പൂച്ച പെറ്റുകിടക്കുന്ന അവസ്ഥയാകും. അവിടെ കാര്യങ്ങള്‍ നോക്കാന്‍ ആരുമുണ്ടാകില്ല. ഇവിടുത്തെ മുഖ്യമന്ത്രിയെക്കാള്‍ വലിയ പവറുള്ള ആളാണ് നിങ്ങള്‍. അതുകൊണ്ട് ഡല്‍ഹി തന്നെയാണ് നിങ്ങള്‍ക്ക് നല്ലത്'- സുധീര്‍ പരിഹസിച്ചു. 

 വി.ഡി. സതീശന്‍ ഒരുപാട് കഷ്ടപ്പെട്ട വ്യക്തിയാണെന്നും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്നും പറഞ്ഞ താരം, ഗ്രൂപ്പ് കളികളും അഡ്ജസ്റ്റ്മെന്റുകളും നടത്തി ജനങ്ങളെ വെറുപ്പിക്കരുതെന്നും ഓര്‍മ്മിപ്പിച്ചു. തര്‍ക്കങ്ങള്‍ നീണ്ടുപോയാല്‍ ഇന്ത്യയുടെ ഭൂപടത്തില്‍ അവശേഷിക്കുന്ന കുറച്ചു സ്ഥലങ്ങളില്‍ നിന്നുപോലും കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരം കൂട്ടിച്ചേര്‍ത്തു.

Read more topics: # സുധീര്‍
actor sudheer decide election

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES