മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അമല പോൾ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അമേരിക്കയില്‍ നഴ്‌സായ മെറിന്‍ ജോയിയെ കൊലപ്പെടുത്തി പ്രതിയും ഭര്‍ത്താവുമായ നെവിനെ അനുകൂലിച്ച് പല ചര്‍ച്ചകൾ നടക്കുന്ന സാഹചര്യത്തിൽ ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി അമല പോള്‍. സോഷ്യൽ മീഡിയയിലൂടെ തന്റെ സുഹൃത്തുക്കളിലൊരാള്‍ എഴുതിയ കുറിപ്പ് പങ്കുവച്ചായിരുന്നു അമല പ്രതികരണം നടത്തിയിരിക്കുന്നത്.
'മലയാളി നഴ്‌സ് ആയ മെറിന്‍ തന്റെ ഭര്‍ത്താവിനാല്‍ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. 17 തവണയാണ് അയാള്‍ മെറിനെ കുത്തിയത്. കൂടാതെ വാഹനവും ഓടിച്ച് കയറ്റി. ആ കൊലപാതകത്തെക്കുറിച്ച് ഓര്‍ക്കുമ്ബോള്‍ തന്നെ ഭയം തോന്നുന്നു. എന്നാല്‍ ഈ വാര്‍ത്തയുടെ താഴെ വരുന്ന ആളുകളുടെ കമന്റുകളാണ് എന്നെ കൂടുതല്‍ ഭയപ്പെടുത്തുന്നത്. സ്േനഹമുള്ള വയലന്‍സ് എന്നാണ് എല്ലാവരും ഇതിനെ നോക്കി കാണുന്നത്. ടോക്‌സിക് ലൗവ്.
നിങ്ങളെ വേദനിപ്പിക്കുന്നൊരിടത്തേയ്ക്ക് ഒരിക്കലും മടങ്ങിപ്പോകരുത്. വിവാഹ ജീവിതമില്ലേ അല്‍പ്പമൊക്കെ അഡ്ജസ്റ്റ് ചെയ്യാനും ചിലതെല്ലാം ഒഴിവാക്കാനും ഇങ്ങനെയാണ് ജീവിതമെന്നൊക്കെ മറ്റുള്ളവര്‍ ഉപദേശിച്ചേക്കും. പക്ഷേ പോകരുത്. അവര്‍ നിങ്ങളെ അപമാനിച്ചേക്കാം, വേശ്യയെന്നും പാപിയെന്നും വിളിക്കും. നിങ്ങള്‍ അങ്ങനെയല്ല. നിങ്ങളുടെ കരുത്തിനെ അവര്‍ നാണംകെടുത്താന്‍ ശ്രമിക്കും. അതില്‍ ഒരിക്കലും അപമാനിതരാകരുത്.
'സ്‌നേഹിക്കുന്നു എന്ന പറഞ്ഞുകൊണ്ട് വീണ്ടും വീണ്ടും ആക്രമിക്കുന്നുവെങ്കില്‍, അതും സ്‌നേഹമല്ല. വാക്കുകളേക്കാള്‍ പ്രവര്‍ത്തികളെ വിശ്വസിക്കുക. ആവര്‍ത്തിച്ചു നടത്തുന്ന അക്രമങ്ങള്‍ 'പറ്റി പോയ' അപകടമല്ല. അത്തരം സാഹചര്യങ്ങളില്‍ സുഹൃത്തുക്കളെയോ, കുടുംബത്തെയോ അറിയിക്കുക. സ്വന്തം കുട്ടിയെ അക്രമമല്ല സ്‌നേഹം എന്ന് പഠിപ്പിക്കുകയും ചെയ്യുക.'