Latest News

കൊറോണ ആണ് പ്രതീക്ഷിച്ചത് ഡെങ്കിയില്‍ ഒതുങ്ങി; ആശുപത്രി വാസത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ‌ അമേയ മാത്യു

Malayalilife
കൊറോണ ആണ് പ്രതീക്ഷിച്ചത് ഡെങ്കിയില്‍ ഒതുങ്ങി; ആശുപത്രി വാസത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ‌ അമേയ മാത്യു

മലയാളത്തിലെ ഹിറ്റ് വെബ് സീരീസ് കരിക്കിലൂടെ ശ്രദ്ധ നേടിയ നടിയാണ് അമേയ മാത്യു. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് താരത്തിന് ഏറെ ആരാധകരേയും ലഭിച്ചത്. നിരവധി മലയാള സിനിമയിലും ശ്രദ്ധേയ വേഷത്തിലെത്തിയ അമേയ അറിയപ്പെടുന്ന മോഡല്‍ കൂടിയാണ്. എന്നാൽ ഇപ്പോൾ ഡെങ്കിപ്പനി ബാധിച്ച്‌ ആശുപത്രിയില്‍ കഴിഞ്ഞതിനെ  തുറന്ന് പറയുകയാണ് അമേയ. 

'കുറച്ചുനാള്‍ സോഷ്യല്‍ മീഡിയകളില്‍നിന്നും ഒരു ലീവ് എടുക്കണം എന്ന് വിചാരിച്ച നേരത്താണ് വഴിയേ പോയ 'Dengue' കുറച്ചുഡേയ്‌സ് എന്റെ കൂടെ കൂടിയത്. അതുകൊണ്ട് ഒരാഴ്ചക്കാലം ഹോസ്പിറ്റലില്‍ സുഖമായിരുന്നു. എന്തായാലും കാണാതിരുന്നപ്പോള്‍ എന്നെ അന്വേഷിച്ച, എന്നെ ഒരുപാട് സ്‌നേഹിക്കുന്ന നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരുപാട് താങ്ക്‌സ്. കൊറോണ ആണ് പ്രതീക്ഷിച്ചത്. ഡെങ്കിയില്‍ ഒതുങ്ങി !!' - അമേയ കുറിച്ചു.

മലയാളത്തില്‍ ഹിറ്റുകള്‍ സമ്മാനിച്ച കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയായ താരമാണ് അമേയ മാത്യു. കരിക്കില്‍ എത്തിയപ്പോള്‍ മുതല്‍ നിരവധി ആരാധകരേയും താരം നേടിയെടുത്തിരുന്നു. അറിയപ്പെടുന്ന മോഡലും കൂടിയാണ് തിരുവനന്തപുരം സ്വദേശിയായ അമേയ. താരം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട് ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ameya Mathew✨ (@ameyamathew) on

 

Ameya mathew words about her hospitalization

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES