മമ്മൂക്കയുടെ പേരന്‍പിലൂടെയും ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ട്രാന്‍സ് വുമണ്‍ നടി അഞ്ജലി അമീര്‍. സിനിമയില്‍ നായികയാകുന്ന ആദ്യ ട്രാന്‍സ് വുമണ്‍ ആയിരുന്നു താരം. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് മാത്യത്വം നിറയുന്ന അഞ്ജലിയുടെ ചിത്രങ്ങളാണ്. ചിത്രത്തോടൊപ്പം താരം പറയുന്ന വാക്കുകളും ശ്രദ്ധ നേടുകയാണ്.
ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അഞ്ജലി അമീർ. അഭിനേത്രി എന്നതിൽ ഉപരി മോഡൽ കൂടിയാണ് അഞ്ജലി. അതേസമയം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് അഞ്ജലി അമീറിന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങളാണ്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ മാത്യത്വം നിറയുന്ന ചിത്രങ്ങളാണ് അഞ്ജലിപങ്കുവച്ചത്. നടിയുട വാക്കുകളും ചിത്രം പോലെ തന്നെ പ്രേക്ഷകരുടെ ഇടയിൽ വൈറലായിരിക്കുകയാണ്.
സ്വന്തം കൈകളാൽ പരിപാലിച്ച് വളർത്തിയ ഉദ്യാനത്തിലെ ആദ്യ പുഷ്പത്തെ പഞ്ചേന്ദ്രിയങ്ങളാലും ആവഹിക്കുന്നതു പോലെ , വിശിഷ്ടമായതെന്തൊക്കെയുണ്ടോ അതൊക്കെ ഏറ്റു വാങ്ങുന്നതു പോലെ കരുതലോടെ ആ പിഞ്ചു പൈതലിനെ കൈ നീട്ടി വാങ്ങിയപ്പോൾ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു. ഒരിക്കലും വിടരില്ലെന്ന് കരുതിയ കരിമൊട്ട് ഇതൾ വിടർത്തിയതുപോലെ ഉള്ളിലെ മാതൃത്വം സ്പന്ദിച്ചു തുടങ്ങി.
ശരീരത്തിലും മനസ്സിലും അനുഭൂതികളുടെ വേലിയറ്റമായി. സ്നേഹവാത്സല്യങ്ങളുടെ ഊഷ്മളതയിൽ ശരീരം പറ്റി മടിയിൽ കിടന്ന പൈതൽ കൈകാൽ ഇളക്കി തന്റെ നേരെ ശ്രദ്ധ ക്ഷണിച്ചു. ലിംഗഭേദങ്ങളുടെയോ ലിംഗപരിവർത്തനത്തിന്റെയോ പൊരുളറിയാത്ത അവൻ തന്നെ എടുത്തിരിക്കുന്ന അമ്മയുടെ പാലിനായി നാവു നുണഞ്ഞു. കുഞ്ഞുകൈകൾ 'അമ്മ' യുടെ മാറിടത്തിലേക്ക് നീട്ടി.... മാതൃത്വത്തിന്റെ സ്നേഹധാരയ്ക്കായി ഇതുവരെ ചുരത്താത്ത ആ മുലകളിൽ പരതി.
ജീവിത നിഴൽപാടുകളിൽ എവിടെയോ പുരുഷശരീരത്തിൽ സ്ത്രീ മനസ്സുമായി ജനിച്ച് സ്ത്രൈണതയ്യാട പരിപൂർത്തിക്കായി കൂടുവിട്ട് കൂടുമാറിയ ഒരാൾക്ക് ഒരിക്കലും പ്രാപിക്കാനാകില്ല എന്നു കരുതിയ മാതൃഭാവത്തിലേക്ക് തന്നെ ഉയർത്തിയ ആ കുഞ്ഞിന് തിരികെ എന്തു നൽകാനാകും ഒരു ട്രാൻസ് ജൻഡറിന്? ഉറവ വറ്റാത്ത വാത്സല്യമല്ലാതെ മറ്റൊന്നും ചുരത്താനാകാതെ ഉള്ളിൽ വികാരങ്ങൾ അലയടിച്ചു. അഞ്ജലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.