Latest News

ചിത്രീകരണത്തിനിടെയുള്ള നസ്രിയയുടെ രസകരമായ വീഡിയോ പുറത്ത് വിട്ട് തെലുങ്ക് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍; എക്സ്പ്രഷന്‍ ക്വീന്‍ ഈസ് ബാക്ക് എന്ന കമന്റുമായി ആരാധകര്‍; വൈറലാകുന്ന വീഡിയോ കാണാം

Malayalilife
ചിത്രീകരണത്തിനിടെയുള്ള നസ്രിയയുടെ രസകരമായ വീഡിയോ പുറത്ത് വിട്ട് തെലുങ്ക് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍; എക്സ്പ്രഷന്‍ ക്വീന്‍ ഈസ് ബാക്ക് എന്ന കമന്റുമായി ആരാധകര്‍; വൈറലാകുന്ന വീഡിയോ കാണാം

തെലുങ്ക് സൂപ്പര്‍ താരം നാനിയുടെ ഏറ്റവും പുതിയ ചിത്രം ഇത്തവണ മലയാളികള്‍ക്കും ഏറെ പ്രതീക്ഷ നല്കുന്ന ചിത്രമാണ്. കാരണം നസ്രിയ ഒരിടവേളക്ക് ശേഷം നായികയാവുന്ന ചിത്രം കൂടിയാണ് അണ്ടേ സുന്ദരാനികി. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.

നേരത്തെ പുറത്ത് വന്ന അണ്ടേ സുന്ദരാനികിയുടെ ടീസറും പാട്ടുകളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോളിതാ ചിത്രീകരണത്തിനിടെയുള്ള നസ്രിയയുടെ രസകരമായ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. സെറ്റിലെ നസ്രിയയുടെ ചില അബദ്ധങ്ങളും കുസൃതികളുമൊക്കെയാണ് മൈത്രി മൂവി മേക്കേഴ്സിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
 
കമന്റുകളുമായി ആരാധകരും വീഡിയോക്ക് കീഴില്‍ എത്തുന്നുണ്ട്. എക്സപ്രെഷന്‍ ക്വീന്‍ ഈസ് ബാക്ക്, വെല്‍കം ടു ടോളിവുഡ് എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
 
നേരത്തെ ചിത്രത്തിന്റെ ഡബ്ബിങ്ങിനിടയില്‍ തെലുങ്ക് പറയാന്‍ കുഴങ്ങുന്ന നസ്രിയയുടെ വീഡിയോയും വൈറലായിരുന്നു. 'ലീല തോമസ്' എന്ന കഥാപാത്രത്തെയാണ് നസ്രിയ അണ്ടേ സുന്ദരാനികിയില്‍ അവതരിപ്പിക്കുന്നത്. ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് 'അണ്ടേ സുന്ദരാനികി'യുടെ പ്രമേയം.

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നദിയ മൊയ്തുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹര്‍ഷ വര്‍ദ്ധന്‍, രാഹുല്‍ രാമകൃഷ്ണ, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിവേക് അത്രേയ സംവിധാനം ചെയ്യുന്ന അണ്ടേ സുന്ദരാനികി ജൂണ്‍ 10നാണ് റിലീസ് ചെയ്യുന്നത്. നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിക്കുന്നു.

Read more topics: # നസ്രിയ
Ante Sundaraniki Leela Bloopers Nani Nazriya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES