ഒന്നര മാസം മുമ്പാണ് താന്‍ ജീവിതത്തിലെ കണ്ണീരും സങ്കടവും നിറഞ്ഞ ഒരു ഘട്ടത്തിലൂടെ കടന്നു പോകുകയാണെന്ന് നസ്രിയ വെളിപ്പെടുത്തിയത്. പിന്നാലെ നിരവധി ഊഹാപോഹങ്ങളും പ്രചരിച്ചു. ഫഹദുമായി ഡിവോഴ്സാകാന്‍ പോവുകയാണെന്നും അതല്ല, അബോര്‍ഷന്‍ സംഭവിച്ചുവെന്നുമൊക്കെ നിരവധി വാര്‍ത്തകള്‍ വന്നു. വേദനകള്‍ക്കും കണ്ണീരിനും ഇടയില്‍ ലഭിച്ച അവാര്‍ഡിന്റെ സന്തോഷം പങ്കുവച്ചാണ് ആ സത്യങ്ങള്‍ വെളിപ്പെടുത്തിയത്. അതിനു ശേഷവും നടി സോഷ്യല്‍ മീഡിയയിലൊന്നും സജീവമായിരുന്നില്ല. എന്നാലിപ്പോഴിതാ, മാസങ്ങള്‍ക്കു ശേഷം നസ്രിയയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുകയായിരുന്നു നടി.
നസ്രിയയുമായി അടുത്ത സുഹൃത്ബന്ധം പുലര്‍ത്തുന്ന നടിയാണ് ശ്രിന്ദ. ശ്രിന്ദയും മറ്റു രണ്ടുപേരും ചേര്‍ന്ന് ആരംഭിച്ച ഒരു ചെറിയ കൊച്ചിയിലെ ഒരു ചെറിയ റെസ്റ്റോറന്റ് ആണ് ഇഡിഎംഹാഷ്ഹൗസ്. എവരിഡേമെനു എന്ന പേരിന്റെ ഷോര്‍ട്ട്ഫോമായി ഇഡിഎം എന്നു പേരിട്ട റെസ്റ്റോറന്റിലേക്ക് നസ്രിയയ്ക്കൊപ്പം എത്തിയത് അനുജന്മാരാണ്. നസ്രിയയുടെ സ്വന്തം അനുജന്‍ നവീനും ഫഹദിന്റെ അനുജന്‍ ഫര്‍ഹാന്‍ ഫാസിലുമാണ് നസ്രിയയ്ക്കൊപ്പം ഉണ്ടായിരുന്നത്. നസ്രിയയെ കൂടാതെ നേരത്തെ പല സെലിബ്രേറ്റികളും ഈ റെസ്റ്റോറന്റില്‍ എത്തിയിട്ടുണ്ട്. വിജയ് സേതുപതിയും സണ്ണി വെയ്നും സൈനുദീനും ജിനു ജോസഫും അമല്‍ നീരദും വീണാ നന്ദകുമാറും രാജീവ് രവിയും അടക്കം നിരവധി താരങ്ങള്‍ ഈ റെസ്റ്റോറന്റിലേക്ക് എത്തിയിട്ടുണ്ട്. അക്കൂട്ടത്തിലേക്കാണ് അനുജന്മാരെയും കൂട്ടി നസ്രിയയും എത്തിയത്. ഈ ചിത്രങ്ങള്‍ ശ്രിന്ദ പങ്കുവച്ചതോടെയാണ് ആരാധകരിലേക്ക് എത്തിയതും ചിത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടിയതും.
പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗിലാണ് ഫഹദ് ഉള്ളത്. പെട്ടെന്നായിരുന്നു നസ്രിയ ഒരു ദിവസം സോഷ്യല്‍ മീഡിയകളില്‍ നിന്നും മാറിനില്‍ക്കുകയാണെന്ന് കുറിപ്പിട്ടത്. നസ്രിയയ്ക്ക് ഏറെ പ്രിയപ്പെട്ട മാസമായ ഡിസംബറിലായിരുന്നു ആ പ്രഖ്യാപനം. സൂക്ഷ്മദര്‍ശിനി എന്ന ചിത്രത്തിന്റെ വിജയവും അനിയന്റെ വിവാഹ നിശ്ചയവും സ്വന്തം ജന്മദിനവും എല്ലാം ഒന്നിച്ചെത്തിയ മാസമായിരുന്നു അത്. എന്നാല്‍ ആഘോഷങ്ങള്‍ക്ക് തിരശ്ശീല ഉയരവേയാണ് പെട്ടെന്നൊരു നാള്‍ നസ്രിയ എല്ലാത്തില്‍ നിന്നും അപ്രത്യക്ഷയായത്. പിന്നീട് മാസങ്ങള്‍ക്കിപ്പുറം നസ്രിയ രംഗത്തു വന്നത് ഇക്കഴിഞ്ഞ മാസങ്ങളിലും ഇപ്പോഴും താന്‍ അനുഭവിക്കുന്ന വേദനകള്‍ക്കും കണ്ണീരിനും ഇടയില്‍ എത്തിയ സന്തോഷവാര്‍ത്തയുമായും എല്ലാവരോടും ക്ഷമ ചോദിച്ചുകൊണ്ടുമാണ്.
അതേ സമയം നസ്രിയയെ ഇത്രത്തോളം തകര്‍ക്കാന്‍ മാത്രം എന്താ പ്രശ്‌നം ഉണ്ടായതെന്ന് ആരാധകര്‍ ചോദിച്ചിരുന്നു. ഫഹദുമായിട്ടുള്ള ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ, ആരോഗ്യപരമായി നസ്രിയ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നത്. ഇത്രത്തോളം തകര്‍ന്ന് പോവാന്‍ മാത്രം എന്ത് പ്രശ്‌നമാണ് ഉള്ളതെന്നും വിവാഹജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോന്നും തുടങ്ങി പല സംശയങ്ങള്‍ക്കും നടിയുടെ പോസ്റ്റ് കാരണമായി. കഴിഞ്ഞ ഡിസംബറിന് ശേഷം സോഷ്യല്‍ മീഡിയയിലും നടി ആക്ടീവായിരുന്നില്ല. ഇതൊക്കെ പലതരം അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു.