മകനോ മകളോ സിനിമാ നടനോ നടിയൊ ആയിക്കഴിഞ്ഞാല്‍ മിക്ക മാതാപിതാക്കളും ചെയ്തുകൊണ്ടിരിക്കുന്ന തൊഴില്‍ ഉപേക്ഷിക്കാറാണ് പതിവ്. മക്കള്‍ക്ക് തങ്ങള്‍ ചെയ്യുന്ന തൊഴിലിനോട് നാണക്കേടുള്ളതു കൊണ്ടാണ് മടിയോടെയാണെങ്കിലും പലരും തൊഴില്‍ ഉപേക്ഷിക്കുന്നത്. അച്ഛനും അമ്മയോ ഡോക്ടറോ എഞ്ചിനീയറോ എന്ന് പറയുന്നതാകും കര്‍ഷകരോ കൂലിപ്പണിക്കാരോ എന്ന് പറയുന്നതിനെക്കാന്‍ പല താരങ്ങളും ഇഷ്ടവും. എന്നാല്‍ ഇവര്‍ക്ക് ഒരു അപവാദമായി മാറിയിരിക്കയാണ് വര്‍ഗീസ് ആന്റണി എന്ന നടന്‍.
അങ്കമാലി ഡയറീസിലൂടെ സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് വര്‍ഗീസ് ആന്റണി. ചിത്രത്തിലെ വിന്‍സന്റ് പെപ്പെ ഏറെ ശ്രദ്ധ നേടിയതിനൊപ്പം പെപ്പെ എന്ന കഥാ പാത്രത്തിന്റെ പേരില്‍ തന്നെയാണ് ആന്റണി അറിയപ്പെടുന്നതും. സിനിമാ പാരമ്പര്യവുമില്ലാത്ത തികച്ചും സാധാരണ കുടുംബത്തില്‍ നിന്നും മലയാള സിനിമയുടെ മുഖ്യധാരയിലെത്തിയ നടനാണ് ആന്റണി വര്‍ഗീസ്. ഇപ്പോള്‍ മെയ് ദിനത്തില്‍ അദ്ദേഹം പങ്കുവച്ച കുറിപ്പും ഫോട്ടോയുമാണ് ആരാധകരുടെ കൈയടി നേടുന്നത്.
മകന്‍ സിനിമയിലെ മിന്നും താരം ആയെങ്കിലും ആന്റണിയുടെ പിതാവ് ഇപ്പോഴും ഓട്ടോ ഓടിച്ചാണ് കുടുംബം പുലര്‍ത്തുന്നത്. അതില്‍ തനിക്കും നാണക്കേട് ഒന്നുമില്ലെന്ന് സൂചിപ്പിക്കുന്നതായിരുന്നു മെയ്ദിനത്തില്‍ ആന്റെണി പങ്കുവച്ച കുറിപ്പും ചിത്രവും. അപ്പന്റെ ചിത്രത്തിനൊപ്പം ഫെയ്സ്ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പ് നിമിഷങ്ങള്‍ക്കകം ആണ് വൈറലായത്. ഓട്ടോ ഡ്രൈവറായ പിതാവിന്റെ ചിത്രമാണ് ആന്റണി തന്റെ ഫേസ് ബുക്ക് അക്കൗണ്ടില്‍ പങ്കുവച്ചത്. കൂടെ ഒരു കുറിപ്പും, അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാന്‍ വന്നപ്പോള്‍ നിര്‍ബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചു നിര്‍ത്തിയതാണ്. ''ഒപ്പം താരം തൊഴിലാളിദിനാശംസകളും നേര്‍ന്നു.
കാവല്‍ മാലാഖ എന്ന പേരിട്ടിരിക്കുന്ന ഓട്ടോയ്ക്കൊപ്പം നില്‍ക്കുന്ന പിതാവിന്റെ ഫോട്ടോയ്ക്കും കുറിപ്പിനും ഇതിനോടകം നിരവധി പേരാണ് ഷെയര്‍ ചെയ്തത്. മകന്‍ സിനിമയിലെത്തിയിട്ടും ഓട്ടോ ഓടിക്കുന്ന അപ്പനും, തന്റെ അപ്പന്‍ ഓട്ടോക്കാരനാണെന്ന് പറയാന്‍ നാണക്കേട് ഒട്ടുമില്ലാത്ത പെപെയും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന് ശേഷം ജെല്ലിക്കെട്ട് എന്ന ചിത്രമാണ് പെപെയുടെതായി ഇനി പുറത്തിറങ്ങുക.