തെന്നിന്ത്യന്‍ ഡയറക്ടര്‍ ഗൗതം വാസുദേവ് മേനോന്‍,ജോണി ആന്റണി,ക്വീന്‍, കളര്‍പടം തുടങ്ങിയ ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയ അശ്വിന്‍ ജോസ്,96 സിനിമയിലൂടെ ഏറേ ശ്രദ്ധേയയായ ഗൗരി,ഷീല, ദേവയാനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഹദ് സംവിധാനം ചെയ്യുന്ന 'അനുരാഗം ' എന്ന ചിത്രത്തിന്റെവീഡിയോ ഗാനം റിലീസായി.
ടിറ്റോ പി.തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് ജോയല്‍ ജോണ്‍സ് സംഗീതം പകര്‍ന്ന് കപില്‍ കപിലന്‍ ആലപിച്ച 'അനുരാഗ സുന്ദരി.....' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.മൂസി, ദുര്‍ഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ലക്ഷ്മി നാഥ് ക്രിയേഷന്‍സ്,സത്യം സിനിമാസ് എന്നീ ബാനറില്‍ സുധിഷ് എന്‍, പ്രേമചന്ദ്രന്‍ എ ജി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ഗോപി നിര്‍വഹിക്കുന്നു'പ്രകാശന്‍ പറക്കട്ടെ' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന 'അനുരാഗ'ത്തിന്റെ തിരക്കഥ ഒരുക്കുന്നത് അശ്വിന്‍ ജോസ് തന്നെയാണ്..മനു മഞ്ജിത്ത്,മോഹന്‍ കുമാര്‍,ടിറ്റോ പി.തങ്കച്ചന്‍ എന്നിവരുടെ വരികള്‍ക്ക് നവാഗതനായ ജോയല്‍ ജോണ്‍സ് സംഗീതം പകരുന്നു.
എഡിറ്റിംഗ്-ലിജോ പോള്‍.പ്രൊജറ്റ് ഡിസൈനര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈന്‍-സിങ്ക് സിനിമ,കല-അനീസ് നാടോടി,കോസ്റ്റ്യൂം ഡിസൈന്‍-സുജിത്ത് സി.എസ്, മേക്കപ്പ്- അമല്‍ ചന്ദ്ര, ത്രില്‍സ്- മാഫിയ ശശി, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍-ബിനു കുര്യന്‍,നൃത്തം-അനഘ, റീഷ്ദാന്‍,ജിഷ്ണു,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രവിഷ് നാഥ്, ഡിഐ-ലിജു പ്രഭാകര്‍, സ്റ്റില്‍സ്-ഡോണി സിറില്‍,-ഡിജിറ്റല്‍ പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോടൂത്ത്‌സ്.മെയ് അഞ്ചിന് 'അനുരാഗം 'പ്രദര്‍ശനത്തിനെത്തുന്നു.പി ആര്‍ ഒ-എ എസ് ദിനേശ്.