Latest News

സൂര്യയുടെ ആരാധിക ആയതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ എനിക്ക് ചില ഗുണങ്ങളുണ്ട്; എന്തൊക്കെയാണ് ഗുണങ്ങൾ എന്ന് തുറന്ന് പറഞ്ഞ് നടി അനുശ്രീ രംഗത്ത്

Malayalilife
സൂര്യയുടെ  ആരാധിക  ആയതിനാല്‍ തന്നെ  അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ എനിക്ക് ചില ഗുണങ്ങളുണ്ട്; എന്തൊക്കെയാണ് ഗുണങ്ങൾ എന്ന് തുറന്ന്  പറഞ്ഞ് നടി അനുശ്രീ  രംഗത്ത്

ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ യുവതാരങ്ങള്‍ക്കും സൂപ്പര്‍ സ്റ്റാര്‍സിനുമൊപ്പവും അഭിനയിച്ച അനുശ്രീ താരജാഡകള്‍ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. വെടിവഴിപാട്, റെഡ് വൈന്‍,പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും ,നാക്കു പെന്റ നാക്കു ടാക്ക, ചന്ദ്രേട്ടന്‍ എവിടെയാ,ഒപ്പം തുടങ്ങിയ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ നാട്ടിലെ പരിപാടികള്‍ക്കെല്ലാം അനുശ്രീ സജീവമായി പങ്കെടുക്കാറുണ്ട്. ലോക്ഡൗണില്‍ കൊല്ലത്തെ കമുകുംചേരിയിലെ വീട്ടിലാണ് താരമുള്ളത്. എന്നാൽ ഇപ്പോൾ താരം  സൂര്യ ഫാന്‍ ആയതിനാല്‍ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ തനിക്ക് ലഭിക്കുന്ന ഗുണങ്ങളെ കുറിച്ച്‌  സമൂഹമാധ്യമങ്ങളിലൂടെ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

'സൂര്യയുടെ ആരാധിക ആയതിനാല്‍ അദ്ദേഹത്തിന്റെ ജന്മദിനമാകുമ്ബോള്‍ ലഭിക്കുന്ന ചില ഗുണങ്ങളുണ്ട്. സൂര്യയ്‌ക്കൊപ്പം എന്റെ ഫോട്ടോ വെച്ച ആര്‍ട്ട് വര്‍ക്കുകള്‍ പലരും അയച്ചു തരാറുണ്ട്. ഇത് കാണുമ്ബോള്‍ ഞാന്‍ ത്രില്ലിലാകുമെന്ന് അവര്‍ക്ക് തോന്നും. അതിനാല്‍ ഈ വര്‍ഷവും എനിക്ക് സൂപ്പര്‍ ഡ്യൂപ്പര്‍ ഫാന്‍ ഗേള്‍ നിമിഷമാണ്.ജന്മദിനാശംസകള്‍ സൂര്യ സര്‍. ഓള്‍ കേരള സൂര്യ ഫാന്‍സും ഞാനും പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്നു' എന്നാണ് അനുശ്രീ  കുറിപ്പിലൂടെ പറയുന്നുണ്ട്. 

 താരത്തിന്റെ ചിത്രത്തിന് ചുവടെ 'ആഹാ എന്താ രസം വേഗം നടക്കട്ടെ നിന്റെ സ്വപ്‌നങ്ങള്‍' എന്നാണ് നടി സ്വാസിക കമന്റ് നല്‍കിയിരിക്കുന്നത്.  എന്നാൽ  മറ്റൊരു കമന്റ് സാരമില്ല ചേച്ചി ഒരു ദിവസം അണ്ണനെ കണ്ടിരിക്കും.  അതേ സമയം സൂര്യക്കൊപ്പം അപര്‍ണ ബാലമുരളിക്ക്  അഭിനയിക്കാന്‍ അവസരം കിട്ടിയതു പോലെ ചേച്ചിക്കും കിട്ടും എന്നും ഒരു അരാധകന്‍ കുറിച്ചിരുന്നു. 

Read more topics: # Anusree new post goes viral
Anusree new post goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES