Latest News

വ്യാജ വണ്ടി ചെക്ക് കേസ്; പ്രശസ്‌ത നടൻ റിസബാവയ്‌ക്കെതിരെ കോടതിയുടെ അറസ്റ്റ് വാറന്റ്

Malayalilife
വ്യാജ വണ്ടി ചെക്ക് കേസ്;  പ്രശസ്‌ത നടൻ  റിസബാവയ്‌ക്കെതിരെ  കോടതിയുടെ  അറസ്റ്റ് വാറന്റ്

ലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് റിസബാവ. 1990-ൽ പുറത്തിറങ്ങിയ ഡോ.പശുപതി എന്ന ചിത്രത്തോടെയാണ് താരം അഭിനയ ലോകത്തേക്ക് ചുവട് വച്ചത്. എന്നാൽ ഇപ്പോൾ നടനെതിരെ രെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു എന്ന വാർത്തളാണ് പുറത്ത് വരുന്നത്.  എറണാകുളം ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി എളമക്കര സ്വദേശിയായ സാദിഖ് എന്നയാളുടെ വ്യാജ ചെക്ക് പരാതിയിലാണ് വാറന്‍റ് പുറപ്പെടുവിച്ചത്.  റിസബാവ 2014ല്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ചെന്നാണ് കേസ്. റിസബാവയുടെ മകളുമായി പരാതിക്കാരനായ സാദിഖിന്റെ മകനും  വിവാഹമുറപ്പിച്ചിരുന്നു.റിസബാവ 11 ലക്ഷം രൂപ   ഈ പരിചയത്തില്‍ സാദിഖില്‍ നിന്ന് കടം വാങ്ങി. എന്നാൽ  പണം തിരികെ ആവശ്യപ്പെട്ട സാഹചര്യത്തിൽ എല്ലാം തന്നെ പല തവണ സമയം നീട്ടി ചോദിക്കുകയും  71 ദിവസത്തിന് ശേഷം  2015 ജനുവരിയില്‍ നല്‍കിയ ചെക്ക് ഹാജരാക്കിയപ്പോള്‍ മടങ്ങുകയായിരുന്നു.

കോടതി പണം തിരിച്ചു നല്‍കുന്നതിനായി  വേണ്ടി  നല്‍കിയ സമയപരിധി ഇന്നലെ അവസാനിച്ചതോടെയാണ് അറസ്റ്റ് ചെയ്യാൻ ഉള്ള ഉത്തരവിറക്കിയത്.   3 മാസം തടവും പിഴയും 2015ല്‍ ആരംഭിച്ച കേസില്‍ വിചാരണ കോടതി വിധിച്ചിരുന്നു.  പണം നല്‍കാന്‍ ആറു മാസത്തെ സാവകാശം ഇതിനെതിരെ നല്‍കിയ റിവിഷന്‍ ഹര്‍ജിയിൽ അനുവദിക്കുകയും പണം നൽകിയില്ലെങ്കിൽ അനുഭവിക്കേണ്ട ശിക്ഷാ കാലയളവ് കുറയ്ക്കുകയും ചെയ്തിരുന്നു.  എറണാകുളം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇതുവരെയും പണം നൽകാത്ത സാഹചര്യത്തിലാണ് വാറന്റ് പുറപ്പെടുവിച്ചത്.

 റിസബാവയ്ക്ക് വിനയായി മാറിയിരുന്നത് പണം സമയത്ത് നൽകിയില്ലെന്നു മാത്രമല്ല, ചെക്കിൽ ഒപ്പ് മാറ്റിയിടുകയും ചെയ്തത്.  റിസബാവ വിചാരണയിൽ ഒപ്പ് തന്റേതല്ലെന്ന വാദമാണ് ഉയർത്തിയത്. ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് റിസബാവയുടെ ഏതാനും ഒപ്പുകൾ കൂടി കോടതി  ശേഖരിച്ച് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. വിചാരണക്കോടതി മൂന്നു മാസം ശിക്ഷ വിധിച്ചത് പരിശോധനാ ഫലം റിസബാവയ്ക്ക് എതിരായതോടെയാണ്.

Read more topics: # Arrest warrant to actor Risabawa
Arrest warrant to actor Risabawa

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES