മുൻ ഡി ജി പി ശ്രീലേഖ എപ്പോഴും സര്‍വീസിലിരിക്കുമ്പോള്‍ പ്രതികളോടൊപ്പമാണ് സഞ്ചരിച്ച് കൊണ്ടിരുന്നതെന്ന് തുറന്ന് പറഞ്ഞ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. സർവീസിലിരിക്കുമ്പോൾ എന്തൊക്കെ അനീതിയാണ് ഇവർ കാണിച്ച് കൂട്ടിയത്. എന്നിട്ട് അവരാണോ ഈ കേസിന്റെ നീതിക്ക് വേണ്ടി പോരാടുന്നത് ഭാഗ്യലക്ഷ്മി ഒരു ചാലിൽ എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കവേ തുറന്ന് പറഞ്ഞത്.
വീഡിയോ കണ്ട ശേഷം ഞാന്‍ വ്യക്തിപരമായി അവര്‍ക്ക് വളരെ പ്രതിഷേധസൂ ചകമായി മെസേജ് അയച്ചു. അതിന് അവര്‍ എനിക്ക് മറുപടി തന്നില്ല. പലരും അവരുടെ സര്‍വീസ് സമയത്ത് അവര്‍ നടത്തിയ കേസുകളുടെ അനുഭവ കുറിപ്പുകള്‍ വായിച്ചവരും ഇവരുടെ വീഡിയോ കണ്ടവരില്‍ പലരും എനിക്ക് ഇത് ഇങ്ങനെ അയച്ച് തരുന്നുണ്ട്. ഇവര്‍ എന്തൊക്കെ അനീതിയാണ് കാണിച്ച് കൂട്ടിയത്. എന്നിട്ട് അവരാണോ ഈ കേസിന്റെ നീതിക്ക് വേണ്ടി പോരാടുന്നത്. അപ്പോള്‍ ഞാനിത് അവര്‍ക്ക് അയച്ചുകൊടുത്തു ഇതാണ് നിങ്ങളെ കുറിച്ച് പുറത്ത് നിന്നുള്ള അഭിപ്രായം എന്ന് പറഞ്ഞപ്പോള്‍ അവരെന്തോ എനിക്ക് രണ്ട് വരിയുള്ള മറുപടി അയച്ച് തന്നു. നിങ്ങളൊക്കെ ഈ കാര്യങ്ങളൊക്കെ മീഡിയ വഴി തന്നെ അല്ലേ അറിയുന്നത്.
അപ്പോള്‍ അതൊക്കെ നിങ്ങള്‍ ഭയങ്കരമായിട്ട് അതിന്റെ പിന്നാലെ അല്ലേ എന്ന മറുപടിയാണ് തന്നത്. പക്ഷെ ഞാനത് വലിയ കാര്യമാക്കിയില്ല. പക്ഷെ എന്നെ സംബന്ധിച്ച് ഞാന്‍ ആദ്യം വിചാരിച്ചത്. ഇവര്‍ ഒരു യൂ ട്യൂബ് വൈറല്‍ ആക്കാന്‍ വേണ്ടി എല്ലാ യൂ ട്യൂബേഴ്‌സും ചെയ്യുന്നതാണല്ലോ എന്തെങ്കിലും ഒരും ബോംബ് പൊട്ടിക്കുന്ന രീതിയിലൊരു സാധനം കൊണ്ടുവന്ന് അതിലിടുക. അതില്‍ സത്യമുണ്ടോ നുണയാണോ എന്നൊന്നും അവര്‍ക്ക് ഒരു പ്രശ്‌നവുമില്ല.
ഇപ്പോള്‍ ഞാന്‍ തന്നെ നേരിട്ട് കൊണ്ടിരിക്കുന്ന ആ കേസ് ഒരുപാട് ഇരുന്ന് അങ്ങ് പറയുകയാണ്. അതില്‍ തെളിവ് വേണം എന്നോ അല്ലെങ്കില്‍ ആരാണോ അവര്‍ക്ക് വിവരം കൊടുത്തത് എന്നൊന്നും പറയുന്നില്ല. ആധികാരികമായിട്ട് ഇരുന്ന് പറയുകയാണ്. ഇത് യൂ ട്യൂബേഴ്‌സിന്റെ ഒരു സ്വഭാവമാണ്. ആ യൂ ട്യൂബേഴ്‌സിന്റെ സ്വഭാവമാണ് ഈ ശ്രീലേഖ ഐ പി എസും കാണിച്ചത്.
ഇത് വൈറലാക്കാന്‍ വേണ്ടി ഒട്ടും ഗൗരവമല്ലാത്ത രീതിയില്‍ ഒരു കാര്യം നടനോടുള്ള ആരാധന, ആ ആരാധന മൂത്തിട്ടാണ് ഇവര്‍ക്ക് പോകേണ്ട കാര്യം ഇല്ലാഞ്ഞിട്ട് പോലും ഇവര്‍ ജയിലില്‍ പോയി പ്രതിസ്ഥാനത്തിരിക്കുന്ന ആളെ കാണുന്നു. ബ്ലാങ്കറ്റ് വാങ്ങി പുതപ്പിക്കുന്നു, കൈയില്‍ പിടിച്ച് ഇരിക്കുന്നു, കരിക്ക് വാങ്ങി കൊടുക്കുന്നു എന്നൊക്കെയാണ് ഇവര്‍ പറയുന്നത്. എത്ര പ്രതികളോട് അവരിങ്ങനെ ചെയ്തിട്ടുണ്ട് എന്ന് അറിയില്ല.
പക്ഷെ ദിലീപ് എന്ന വ്യക്തിയോടുള്ള ആരാധന മൂത്തിട്ടാണ് അവര്‍ അത് ചെയ്തത്. അവര്‍ക്ക് ആലുവ സബ് ജയിലിലേക്ക് പോകുന്ന വഴി ഞാന്‍ അവിടെ കയറി എന്നുള്ളതാണ് അവര്‍ പറയുന്നത്. ഒരിക്കല്‍ പോലും അവര്‍ക്ക് തൃശൂര്‍ വഴി പോകാനും അതിജീവിതയെ കാണാനും അവര്‍ക്ക് തോന്നിയിട്ടില്ല. അവര്‍ എപ്പോഴും പ്രതികളോടൊപ്പമാണ് സഞ്ചരിച്ച് കൊണ്ടിരുന്നത് എന്ന് അവരുടെ ഈ അനുഭവ കുറിപ്പുകളില്‍ കൂടി ഇത്തരം വീഡിയോയില്‍ കൂടിയും നമുക്ക് മനസിലാക്കാന്‍ സാധിക്കുന്നു.