മലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് അശോകൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രമാണ് താരം പങ്കുവച്ചിരുന്നതും. എന്നാൽ ഇപ്പോൾ തന്റെ സെറ്റിലെ കൃത്യ നിഷ്ടയ്ക്ക് കാരണക്കാരന്‍ പത്മരാജന്‍ ആയിരുന്നുവെന്ന് ഇപ്പോൾ തുറന്നു പറയുകയാണ് താരം. സുന്ദരനായി അഭിനയിക്കാന്‍ വന്ന തനിക്ക് അതിനു വിപരീതമായ വേഷം നല്‍കി തന്നെ ഞെട്ടിച്ച വ്യക്തിയായി കൂടിയാണ് പത്മരാജൻ എന്ന് തുറന്ന് പറയുകയാണ് അദ്ദേഹം.
അശോകന്റെ വാക്കുകള്‍
'സിനിമാ സെറ്റില്‍ കറക്റ്റ് സമയത്ത് എത്തണമെന്ന് പറഞ്ഞു തന്നത് പത്മരാജന്‍ സാറാണ്. 'പെരുവഴിയമ്ബലം' സിനിമയുടെ ലൊക്കേഷനില്‍ വച്ച് തന്നെ പറഞ്ഞു തരും അശോകാ രാവിലെ എഴുന്നേല്‍ക്കണം. കറക്റ്റ് സമയത്ത് സെറ്റില്‍ എത്തണം എന്നൊക്കെ. പണം മുടക്കുന്ന നിര്‍മ്മാതാവിനെ പരിഗണിക്കണം എന്നൊക്കെ മനസ്സിലാക്കി തന്നത് അദ്ദേഹമാണ്. സുന്ദരനായ നായകനെ അവതരിപ്പിക്കുക എന്നതായിരുന്നു എന്റെ മോഹം പക്ഷേ 'പെരുവഴിയമ്ബലം' ആ ആഗ്രഹങ്ങള്‍ എല്ലാം മാറ്റിയെഴുതി. ആ സിനിമയിലെ വേഷം ഞാന്‍ മനസ്സില്‍ കണ്ടതിന് നേര്‍ വിപരീതമായിരുന്നു. മനസ്സില്‍ കരുതിയതൊന്നുമല്ല സിനിമ എന്ന് അതോടെ മനസ്സിലായി' അശോകന്‍ പറയുന്നു.