മലയാള ചലചിത്ര മേഘലയില് മുന്പന്തിയില് നില്ക്കുന്ന യുവതാരങ്ങളില് ഒരാളാണ് നടന് പൃഥ്വിരാജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി താരം മുന്നോട്ട് കുതിക്കുകയാണ്. താരത്തിന്റെതായി പുറത്ത് ഇറങ്ങുന്ന ചിത്രങ്ങള്ക്ക് മികച്ച് സ്വീകാര്യതയാണ് നേടുന്നത്. സോഷ്യല് മീഡിയയില് ഏറെ സജീവമായ താരം തന്റെ കുടുബ വിശേഷങ്ങള് എല്ലാം പങ്കുവയ്ക്കാറുമുണ്ട്. പൃഥ്വിക്കൊപ്പം സോഷ്യല് മീഡിയയില് നിറസാന്നിധ്യമായ താരമാണ് ഭാര്യ സുപ്രിയ. ഇരുവരുടെയും ചിത്രങ്ങള് ഇരുകൈയ്യും നീട്ടിയാണ് ആരാധകര് സ്വീകരിക്കാറുളളത്. മാധ്യമപ്രവര്ത്തകയായിരുന്നു സുപ്രിയ. പൃഥ്വിയുമായുളള വിവാഹശേഷം സുപ്രിയ കരിയര് ഉപേക്ഷിക്കുകയായിരുന്നു. മലയാള സിനിമയില് ഇന്ന് നിര്മ്മതാവെന്ന നിലയിലും സുപ്രിയ സ്ഥാനം നേടുകയും ചെയ്തു.
മലയാളികളുടെ പ്രിയ ജോഡിയാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും. നടനായും സംവിധായകനായുമെല്ലാം പൃഥ്വിരാജ് മുന്നേറുമ്പോള് പൃഥ്വിയുടെ വിജയങ്ങള്ക്ക് കരുത്ത് പകര്ന്ന് സുപ്രിയ ഒപ്പമുണ്ട്. മാധ്യമപ്രവര്ത്തകയായിരുന്നു സുപ്രിയ. പിന്നീട് വിവാഹ ശേഷം കരിയര് ഉപേക്ഷിക്കുകയായിരുന്നു. ഇന്ന് നിര്മ്മതാവെന്ന നിലയില് മലയാള സിനിമയില് സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് സുപ്രിയ. എന്നാല് ഇപ്പോള് കരിയറും കുടുംബവും തമ്മില് കൃത്യമായി ബാലന്സ് ചെയ്തു കൊണ്ടു പോകുന്നതിനെക്കുറിച്ച് താന് നേരിട്ട് അനുഭവം തുറന്ന്് പറഞ്ഞിരിക്കുകയാണ്. സുപ്രിയ തന്റെ മനസ്സ് തുറന്നിരുന്നത് മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലായിരുന്നു. വിവാഹിതയായ ശേഷം സുപ്രിയ തിരികെ മുംബൈയിലേക്ക് മടങ്ങിയിരുന്നു. ആ സമയം തന്നെ ഹിന്ദി സിനിമിയില് അഭിനയിക്കുന്നതില് പൃഥ്വിയും മുംബൈയിലുണ്ടായിരുന്നുവെന്നും സുപ്രിയ തുറന്ന് പറഞ്ഞിരുന്നു. ആ ചിത്രം പൂര്ത്തിയായതോടെ വീണ്ടും മലയാള സിനിമയില് പൃഥ്വിരാജ് സജീവമായിരുന്നു. ഇതോടെ പൃഥ്വി കേരളത്തിലും സുപ്രിയ മുംബൈയിലുമായി കഴിഞ്ഞിരുന്നു. താന് കേരളത്തില് എല്ലാ വെള്ളിയാഴ്ചയും എത്തുമായിരുന്നു. തിങ്കളാഴ്ച രാവിലെ തന്നെ തിരികെ മുംബൈയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. രണ്ട് മൂന്ന് മാസം ഇതേരീതി തുടര്ന്നിരുന്നു എന്നും തനിക്കിത് വല്ലാത്ത ബുദ്ധിമുട്ടായിരുന്നു ഇതിലൂടെ നേരിട്ടത് എന്നും സുപ്രിയ പറഞ്ഞിരുന്നു.
''അന്നൊക്കെ പൃഥ്വിയോട് വഴക്കടിച്ചിരുന്നു. എല്ലാ ആഴ്ചയും ഞാന് ലീവെടുത്ത് വരും, പൃഥ്വിയ്ക്ക് ഒന്ന് മുംബൈയിലേക്ക് വന്നൂടെ എന്നു ചോദിക്കും. പക്ഷെ ഹീറോ ലീവെടുത്താല് പ്രൊഡ്യൂസര്ക്ക് എത്ര ബുദ്ധിമുട്ടുണ്ടാകുമെന്ന് ഇപ്പോള് എനിക്ക് മനസിലായി'' സുപ്രിയ പറയുന്നു. എ്ന്നാല് കുടുംബം വേണോ ജോലി വേണോ എന്നൊരു ഘട്ടം വന്ന സാഹചര്യത്തില് കുടുംബം തന്നെ മതി എന്ന് തിരഞ്ഞെടുക്കുകയായിരുന്നുവെന്നും സുപ്രിയ പറഞ്ഞിരുന്നു. പൃഥ്വിരാജ് നായക വേഷത്തില് എത്തിയ 9, ഡ്രൈവിങ് ലൈസന്സ് എന്നീ ചിത്രങ്ങളുടെ നിര്മ്മാതാവ് കൂടിയാണ് സുപ്രിയ.കേരളത്തിലേക്ക് പിന്നീട് മാറി താമസിച്ചപ്പോള് ആദ്യമൊക്കെ ഒത്തിരി ബുദ്ധിമുട്ടുകള് നേരിട്ടിരുന്നു എന്നും അപ്പോള് മുംബൈ മിസ് ചെയ്യുമായിരുന്നു എന്നും താരം പറഞ്ഞിരുന്നു. തനിക്കപ്പോള് ഇവിടെ കുറേ സുഹൃത്തുക്കളുണ്ടെന്നും പൃഥ്വിയ്ക്കും ഇവിടെയാണിഷ്ടെന്നും സുപ്രിയ വ്യക്തമാക്കി.