മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്. രാജ്യാന്തര സിനിമകളോട് കിടപിടിക്കുന്ന മേക്കിങ് ശൈലിയാണ് ചിത്രത്തിന്റേതെന്ന് ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിന്നും വ്യക്തമാകും..ഗ്രാവിറ്റി ഇല്യൂഷന്‍ എന്ന ടെക്‌നിക്കില്‍ രാജ്യാന്തര സിനിമകളോട് കിടപിടിക്കുന്ന തരത്തിലുള്ള മേക്കിങ് ശൈലിയാണ് ചിത്രത്തിന്റേത്. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ത്രിമാന ചിത്രത്തില്‍ പരീക്ഷിച്ച രീതിയാണിത്. ത്രിമാന ചിത്രമാണ് ബറോസ്. ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ രണ്ടു ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നാനൂറു വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് അതിന്റെ യഥാര്‍ത്ഥ അവകാശിയെ കാത്തിരിക്കുകയാണ്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നില്‍ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്‌സ് ആന്‍ഡ് ലൂസിയ, ഓള്‍ റോഡ്സ് ലീഡ്സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.
മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസാണ് ബറോസിന്റെ രചന നിര്‍വഹിക്കുന്നത്. സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. പോര്‍ ച്ചുഗലാണ് ഇനി ബറോസിന്റെ ലൊക്കേഷന്‍. ജൂണ്‍ മദ്ധ്യത്തില്‍ ചിത്രീകരണം ആരംഭിക്കും.