Latest News

നരച്ച താടിയിില്‍ തൊപ്പിയും ഗ്ലാസും വച്ച് സ്‌റ്റൈലിഷായി ജീപ്പില്‍ ചാരി രജനികാന്ത്;  മോദിക്ക് പിന്നാലെ സാഹസികനായ ബെയര്‍ ഗ്രില്‍സിനൊപ്പം തലൈവരും;  വെല്‍ഡ് വിത്ത് ബിയര്‍ ഗ്രില്‍സ്' ഷോയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
നരച്ച താടിയിില്‍ തൊപ്പിയും ഗ്ലാസും വച്ച് സ്‌റ്റൈലിഷായി ജീപ്പില്‍ ചാരി രജനികാന്ത്;  മോദിക്ക് പിന്നാലെ സാഹസികനായ ബെയര്‍ ഗ്രില്‍സിനൊപ്പം തലൈവരും;  വെല്‍ഡ് വിത്ത് ബിയര്‍ ഗ്രില്‍സ്' ഷോയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

ലോക പ്രശസ്ത സാഹസികനായ ബെയര്‍ ഗ്രില്‍സിന്റെ (എഡ്വേഡ് മിഖായേല്‍ ഗ്രില്‍സ്) 'ഇന്‍ ടു ദി വൈല്‍ഡ് വിത്ത് ബെയര്‍ ഗ്രില്‍സ്' എന്ന പരിപാടിയുടെ പുതിയ അതിഥിയായി തമിഴ് സൂപ്പര്‍ താരം രജനീകാന്ത് എത്തുന്നകാര്യം നേരത്തെ പുറത്ത് വന്നിരുന്നു.നേരത്തെ പരിപാടിയുടെ ഷൂട്ടിങ്ങിനിടെ രജനികാന്തിന് പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് പരിപാടിയുടെ സ്‌ക്രിപ്റ്റിന് അനുസരിച്ചാണ് ഇതെന്ന് തൊട്ടുപിന്നാലെ വിശദീകരണവും പുറത്തുവന്നിരുന്നതും ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ട്വിറ്ററിലൂടെ ബിയര്‍ ഗ്രില്‍സ് പങ്കുവെച്ച പരിപാടിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു..

നരച്ച താടിയില്‍ സ്‌റ്റൈലിഷായി ജീപ്പില്‍ ചാരി നില്‍ക്കുന്ന രജനിയെയും അവതാരകനെയും മോഷന്‍ പോസ്റ്ററില്‍ കാണാം. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള നിരവധി താരങ്ങളുടെ കൂടെ താന്‍ ഷോ അവതരിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ താരം തനിക്ക് സ്പെഷ്യലാണെന്നും ബിയര്‍ ഗ്രില്‍സ് പറഞ്ഞു.
15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള മോഷന്‍ പോസ്റ്ററില്‍, ഗ്രില്‍സും 69 കാരനായ രജനികാന്തും കാട്ടില്‍ ഒരു വാഹനത്തിന്റെ ബോണറ്റില്‍ ഇരിക്കുന്നത് കാണാം.

ബന്ദിപ്പൂര്‍ കാട്ടിലാണ് ഷോയുടെ ചിത്രീകരണം നടന്നത്. പരിപാടിയുടെ ഷൂട്ടിങ്ങിനായി മൂന്ന് ദിവസത്തെ അനുമതിയായിരുന്നു മുംബൈയിലെ സെവന്റോറസ് എന്റര്‍ടെയ്ന്‍മെന്റിന് അനുവദിച്ചത്. ഷൂട്ടിനായി രജനികാന്ത് കുടുംബസമേതമായിരുന്നു എത്തിയത്.ഡിസ്‌കവറി ചാനലിന്റെ പുതിയ ഷോയുടെ ചിത്രീകരണത്തിനായി രജനീകാന്ത് ജനുവരിയില്‍ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ് വനം സന്ദര്‍ശിച്ചിരുന്നു. കടുവ സംരക്ഷണ കേന്ദ്രത്തിന്റെ പട്ടികപ്രകാരം ബംഗാള്‍ കടുവ, ഏഷ്യന്‍ ആന, പുള്ളിപ്പുലി എന്നിങ്ങനെ 28 ഇനം മൃഗങ്ങള്‍ ഇവിടെയുണ്ട്.
 
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയില്‍ അതിഥിയായെത്തിയിരുന്നു. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലായിരുന്നു ഷൂട്ട്. ബരാക് ഒബാമ, ടൈറ്റാനിക് താരം കേറ്റ് വിന്‍സ്ലെറ്റ് എന്നിങ്ങനെ നിരവധി പ്രമുഖര്‍ ഈ പരിപാടിയില്‍ അതിഥിയായെത്തിയിരുന്നു.

Bear Grylls shares first look of Rajinikanth in Man vs Wild

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES