Latest News

താടിയും മീശയുമുള്ള സമയങ്ങളില്‍ തന്നെ കാണാന്‍ ഹാന്‍ഡ്സമാണ്; ആണുങ്ങളെ വളരെ നന്നായി എനിക്ക് മനസിലാകുമെന്നതിനാൽ ഞാൻ ഒരു മാനിസ്റ്റാണ്: ബിദിത ബാ​ഗ്

Malayalilife
താടിയും മീശയുമുള്ള സമയങ്ങളില്‍ തന്നെ കാണാന്‍ ഹാന്‍ഡ്സമാണ്; ആണുങ്ങളെ വളരെ നന്നായി എനിക്ക് മനസിലാകുമെന്നതിനാൽ ഞാൻ ഒരു മാനിസ്റ്റാണ്: ബിദിത ബാ​ഗ്

ബോളിവുഡ് സിനിമ പ്രേമികൾക്ക്  ഏറെ സുപരിചിതയായ നടിയാണ് ബിദിത ബാ​ഗ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന്  സാധിക്കുകയും ചെയ്തു. തനിക്ക് ആണുങ്ങളെ വളരെ നന്നായി മനസിലാകുമെന്നും അതിനാൽ താനൊരു മാനിസ്റ്റാണെന്നും നടി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ലോകം കൂടുതൽ പുരുഷന്മാരും സ്ത്രീകളും പരസ്പരം മനസിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്താൽ  മനോഹരാമായ സ്ഥലമാകുമെന്നും നടി കൂട്ടിച്ചേർത്തു.

എന്നെ പുരുഷന്മാരെ വളരെ നന്നായി മനസിലാകും. ഞാൻ എന്നെത്തന്നെ മാനിസ്റ്റ് എന്നാണ് വിളിക്കുക. പുരുഷന്മാർ ഫെമിനിസ്റ്റ് ആയിരിക്കണം. അതുപോലെ സ്ത്രീകൾ പുരുഷന്മാരെ പിന്തുണയ്ക്കണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനെയെങ്കിൽ ലോകം മികച്ച സ്ഥലമായി മാറും. സമത്വത്തിന് വേണ്ടി സാമൂഹിക ബോധവൽക്കരണ കാമ്പെയ്നും പ്രതിഷേധവുമൊന്നും നമുക്ക് നടത്തേണ്ടിവരില്ല- ബിദിത പറഞ്ഞു.

താനൊരു മാനിസ്റ്റാണെന്ന് വിളിക്കുക മാത്രമല്ല നോ ഷേവ് നവംബർ മൂവ്മെന്റിൽ പങ്കെടുക്കാറുണ്ടെന്നും താരം പറഞ്ഞു. നോ ഷേവ് നവംബറിൽ സോഷ്യൽ മീഡിയയിൽ താൻ പോസ്റ്റ് ചെയ്യാറുണ്ടെന്നാണ് താരം പറയുന്നത്. താടിയും മീശയുമുള്ള സമയങ്ങളിൽ തന്നെ കാണാൻ ഹാൻഡ്സമാണ്. എന്നാൽ കോവിഡ് ആയതിനാൽ താടിയും മുടിയുംവച്ച് തനിക്ക് ഷൂട്ട്ചെയ്യാനായില്ലെന്നും ബിദിത കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര പുരുഷ ദിനത്തിൽ ചിലർ തനിക്ക് ആശംസകൾ നേരാറുണ്ട്.  തന്റെ ഒരു കാമുകനാണ് ആദ്യം ആശംസകൾ നേർന്നത്. ഞാൻ ടോംബോയെ പോലെയായിരുന്നു. പ്രണയത്തിലാവുന്നതിന് മുൻപാണ് പുരുഷ ദിനത്തിൽ അവന് ആശംസകൾ അറിയിച്ചത്. അവനും എന്നെ കൂട്ടുകാരനായാണ് കണ്ടത്. അതിനാൽ അവൻ എന്നെയും ആശംസ അറിയിച്ചത്. പിന്നീട് ജിമ്മിലും ചില ആൺകുട്ടികൾ എന്നെ ബ്രോ എന്നു വിളിക്കുമായിരുന്നു. കൂട്ടത്തിൽ ചിലർ ഭായി എന്നും വിളിക്കുമായിരുന്നു എന്നും നടി  വ്യക്തമാക്കുകയാണ്. 

Read more topics: # Bidita bag ,# words about manist
Bidita bag words about manist

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES