ബോളിവുഡിലെ തന്നെ ശ്രദ്ധേയായ കൊറിയോഗ്രാഫറും സംവിധായകയുമാണ് ഫറ ഖാന്‍. ഫറാ ഖാന്‍ ബോളിവുഡ് ആരാധകര്‍ക്കായി നിരവധി ഹിറ്റുകളാണ് സമ്മാനിച്ചത്. എന്നാൽ ഇപ്പോൾ വിവാഹ ശേഷം അമ്മയാകേണ്ടത് എപ്പോഴാണെന്ന് തുറന്ന് പറയുകയാണ് ഫറ ഖാന്‍. അമ്മയാകാന്‍ തയ്യാറെടുക്കേണ്ടത് മാനസികമായും ശാരീരികമായും സജ്ജമായതിനു ശേഷമാണ് ഫറാ ഖാന്‍ വ്യക്തമാക്കുന്നത്. മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ഫറാ ഖാന്‍ നാല്‍പ്പത്തിമൂന്നാം വയസ്സില്‍ ഐ.വി.എഫ് ചികിത്സയിലൂടെയാണ് ജന്മം നല്‍കിയത്. ഇ ഫറാ ഖാന്‍ അമ്മയാവേണ്ടത് അവനവന് തോന്നുമ്ബോഴാണെന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച കത്തിലൂടെയാണ് പറയുന്നത്.
'' സമൂഹത്തിന്റെ സങ്കല്‍പത്തിന് അനുസരിച്ചല്ല മറിച്ച് തനിക്ക് എപ്പോഴാണോ വേണമെന്നു തോന്നിയത് അപ്പോഴാണ് അമ്മയായത്. ഒരു മകള്‍, ഭാര്യ, അമ്മ എന്നീ നിലയ്‌ക്കെല്ലാം എനിക്ക് പല തിരഞ്ഞെടുപ്പുകളും നടത്തേണ്ടി വന്നു. അവയെല്ലാമാണ് ഇന്നത്തെ കൊറിയോഗ്രാഫര്‍, സംവിധായിക, നിര്‍മാതാവ് എന്ന ഇന്നത്തെ പദവികളിലെത്തിച്ചത്. കുടുംബത്തിനു വേണ്ടിയായാലും കരിയറിനു വേണ്ടിയായാലും തന്റെ മനസ്സിന് അനുസൃതമായാണ് പ്രവര്‍ത്തിച്ചത്.
നാമെല്ലാം മറ്റുള്ളവരുടെ മുന്‍വിധികളെക്കുറിച്ച് ധാരാളം ചിന്തിക്കുകയും സ്വന്തം ജീവിതമാണ് ഇതെന്നു മറക്കുകയും ചെയ്യും. സമൂഹം പറയുന്നതു പോലെ അമ്മയാവാന്‍ ഉചിതമായ പ്രായം എന്നൊന്ന് ഇല്ല. ഞാന്‍ സജ്ജയായതിനു ശേഷമാണ് അമ്മയായത്, അല്ലാതെ സമൂഹം പറയുന്ന ഉചിതമായ പ്രായത്തില്‍ അല്ല. ശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങള്‍ക്ക് നന്ദി പറയുന്നു. എനിക്ക് ഈ പ്രായത്തില്‍ ഐ.വി.എഫിലൂടെ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാവാന്‍ കഴിഞ്ഞു. ഇന്ന് ധാരാളം സ്ത്രീകള്‍ മുന്‍വിധികളെ ഭയക്കാതെ ഈ തിരഞ്ഞെടുപ്പു നടത്തുന്നുണ്ടെന്നത് സന്തോഷിപ്പിക്കുന്നു'' ഫറാ ഖാന്‍ കുറിയ്ക്കുന്നു.