Latest News

ദാമ്പത്യ ജീവിതത്തിൽ സമാധാനം വേണമെങ്കിൽ ഈ നിയമം പാലിക്കണം: കുഞ്ചാക്കോ ബോബൻ

Malayalilife
ദാമ്പത്യ ജീവിതത്തിൽ സമാധാനം വേണമെങ്കിൽ ഈ നിയമം പാലിക്കണം: കുഞ്ചാക്കോ ബോബൻ

ലയാളത്തിന്റെ പ്രിയ താരമാണ് കുഞ്ചാക്കോ ബോബൻ.സിനിമ  രംഗത്ത് താരം എത്തിയിട്ട്  ഒന്നര പതിറ്റാണ്ട് പിന്നിട്ടു എനിക്കിലും സിനിമയിൽ  സജീവസാന്നിധ്യമാണ്  അദ്ദേഹം. . 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ഇദ്ദേഹം അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ദാമ്പത്യ ജീവിതത്തിൽ സമാധാനം വേണമെങ്കിൽ ഒരു നിയമം പാലിക്കണമെന്ന് നടൻ കുഞ്ചാക്കോ ബോബൻ തുറന്ന് പറയുകയാണ്.   ആ നിയമമെന്തെന്ന് കുഞ്ചാക്കോ ബോബൻ  ഭാര്യ പ്രിയക്കൊപ്പമുള്ള സെൽഫി പങ്കുവെച്ചാണ് വെളിപ്പെടുത്തിയത്.

കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്ന ആ സുവർണ നിയമം 'നിങ്ങൾ വരയ്ക്കുന്ന വരയ്ക്കപ്പുറം നിങ്ങളുടെ ഭാര്യ കടക്കാതിരിക്കട്ടെ. വര എവിടെ വരയ്ക്കണമെന്ന് അവൾ തീരുമാനിക്കട്ടെ' എന്നാണ് .  പോസ്റ്റിന് താഴെ രസകരമായ കമന്റുകളും വിവാഹ വാർഷിക ആശംസകളുമായി ആരാധകർ സജീവമാണ്

2005ലായിരുന്നു ചാക്കോച്ചൻ പ്രിയ ദമ്പതികളുടെ  വിവാഹം.കഴിഞ്ഞ വര്‍ഷം മലയാള സിനിമാ പ്രേമികള്‍ ഒന്നടങ്കം ആഘോഷമാക്കിയ വാര്‍ത്തയായിരുന്നു നടന്‍ കുഞ്ചാക്കോ ബോബന് കുഞ്ഞ് ജനിച്ചു എന്നുള്ളത്. മലയാളികളുടെ പ്രിയ താരത്തിന് വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തിന് ശേഷമാണ് കുഞ്ഞ് ജനിച്ചത് എന്നുള്ളതിനാല്‍ തന്നെ എല്ലാവരും കുഞ്ഞിന്റെ വരവ് ആഘോഷമാക്കുകയായിരുന്നു. കുഞ്ഞിന്റെ രസകരമായ വിശേഷങ്ങൾ പങ്കുവച്ച് ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ സജീവമാണ്.

 

The Age Old Golden Rule for,

Chakochan words about peacefull married life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES