Latest News

ഞങ്ങളുടെ സൂര്യകിരണം; കുറച്ചു ദിവസങ്ങളായി പുതിയ അവസ്ഥയോട് പൊരുത്തപ്പെടാനും, ഈ കൊച്ചു മിടുക്കിയെ അടുത്തറിയുകയുമായിരുന്നു; അമ്മയായ സന്തോഷം പങ്കിട്ട് റെബ മോണിക്ക ജോണ്‍

Malayalilife
ഞങ്ങളുടെ സൂര്യകിരണം; കുറച്ചു ദിവസങ്ങളായി പുതിയ അവസ്ഥയോട് പൊരുത്തപ്പെടാനും, ഈ കൊച്ചു മിടുക്കിയെ അടുത്തറിയുകയുമായിരുന്നു; അമ്മയായ സന്തോഷം പങ്കിട്ട് റെബ മോണിക്ക ജോണ്‍

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം', 'ഫോറന്‍സിക്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് റെബ മോണിക്ക ജോണ്‍. തമിഴില്‍ വിജയ് ചിത്രം 'ബിഗിലി'ലെ പ്രകടനത്തിലൂടെയും റെബ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ടെലിവിഷന്‍ ഷോയിലൂടെയാണ് റെബ ആദ്യമായി ലൈം ലൈറ്റിലേക്ക് എത്തുന്നത്. 2022 ലായിരുന്നു ജോമോന്‍ ജോസഫുമായി റെബയുടെ വിവാഹം,ഇപ്പോളിതാ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥിയെത്തിയിരിക്കുകയാണ്.

സമൂഹമാധ്യമങ്ങളിലൂടെ റെബ തന്നെയാണ് തങ്ങള്‍ ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. ആഗസ്റ്റ് 22-ാം തീയതി ആണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. കിയാര ജോസഫ് എന്നാണ് മകളുടെ പേര്.

'' 22.07.2026 - ഹലോ വേള്‍ഡ്, ഞങ്ങളുടെ പ്രിയപ്പെട്ട പെണ്‍കുഞ്ഞ് കിയാര ജോസഫിന് എല്ലാവരും ഹായ് പറയൂ. അവള്‍ ഞങ്ങളുടെ കൊച്ചു സൂര്യകിരണമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പുതിയ അവസ്ഥയോട് പൊരുത്തപ്പെടാനും, ഈ കൊച്ചു മിടുക്കിയെ അടുത്തറിയുകയുമായിരുന്നു ഞങ്ങള്‍. നമ്മുടെ ശരീരത്തിനുള്ളില്‍ മറ്റൊരു ജീവനെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നത് അത്ഭുതകരം തന്നെയാണ്. കഴിഞ്ഞ 9 മാസമായി അവള്‍ എന്നോട് ദയ കാണിച്ചിരിക്കുന്നു

ഒടുവില്‍ അവള്‍ ഞങ്ങളുടെ കൈകളില്‍ എത്തിയല്ലോ, ഇനി ഞങ്ങളുടെ കണ്ണുകളിലൂടെ ഈ ലോകം അവള്‍ക്ക് കാണിച്ചുകൊടുക്കാനും, ഞങ്ങള്‍ മൂന്നുപേരും ചേര്‍ന്ന് പുതിയ ഓര്‍മ്മകള്‍ സൃഷ്ടിക്കാനും ഞങ്ങള്‍ക്ക് കാത്തിരിക്കാനാവില്ല. ഞങ്ങളുടെ ജീവിതത്തിലെ ഈ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എല്ലാവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും തേടുന്നു'', എന്നാണ് റെബ മോണിക്ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പിന്നാലെ നിരവധിപേര്‍ റെബയ്ക്കും ജോമോനും ആശംസകള്‍ അറിയിച്ച് എത്തി.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Reba Monica John (@reba_john)

reba monica john welcomes

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES