മമ്മൂട്ടിയുടെ ഭക്ഷണരീതി പലപ്പോഴും ചര്‍ച്ചയാകുന്ന ഒന്നാണ്. താരത്തിന്റെ സൗന്ദര്യ രഹസ്യമായി എപ്പോഴും സഹപ്രവര്‍ത്തകരടക്കം പങ്ക് വയ്ക്കുന്ന കാര്യം താരത്തിന്റെ ഭക്ഷണരീതിയുടെ പ്രത്യേകത തന്നെയാണെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്്. ഭക്ഷണം വാരിവലിച്ച് കഴിക്കുന്ന കൂട്ടത്തില്ല നടന്നെന്ന് പേഴ്‌സണല് കുക്കും മുമ്പ് പറഞ്ഞിട്ടുണ്ട്. ഇപ്പോളിതാ ഏറെ പ്രസിദ്ധനായ ഷെഫ്് സുരേഷ് പിള്ള ഇക്കാര്യം പങ്ക് വക്കുകയാണ്.
'എല്ലാവരും പറയും അദ്ദേഹം ആഹാരം ഒന്നും കഴിക്കുന്നില്ല അതാണ് അദ്ദേഹത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്നൊക്കെ പക്ഷെ അങ്ങനെ അല്ല. വളരെ രുചിയുള്ള ഭക്ഷണങ്ങള്‍ ഒക്കെ അദ്ദേഹം കഴിക്കാറുണ്ട്. പക്ഷെ എല്ലാം ഒരു അളവില്‍ മാത്രമേ കഴിക്കു എന്ന് മാത്രം. ഞണ്ട്, ചെമ്മീനൊക്കെ വലിയ ഇഷ്ടമാണ് പക്ഷെ എത്ര രുചി ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ അളവ് അദ്ദേഹത്തിന് തന്നെ അറിയാം അതിന് അപ്പുറം ഇനി ദൈവം കൊണ്ട് കൊടുത്താലും കഴിക്കില്ല അതൊരു പോളിസിയാണ്.' ഷെഫ് പിള്ള പറയുന്നു.
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നിസാം ബഷീര്‍ ചിത്രം റോഷോക്കിന്റെ ഷൂട്ടിംഗിലാണ് മമ്മൂട്ടിയിപ്പോള്‍.രതീന സംവിധാനം ചെയ്ത പുഴുവാണ് മമ്മൂട്ടിയുടെ ഒടുവില്‍ പുറത്ത് വന്ന ചിത്രം.