ഭക്ഷണം കഴിക്കാനും പാചകം ചെയ്യാനും ഏറെ ഇഷ്ടപ്പെടുന്ന നടിമാരിലൊരാളാണ് ശ്രുതിഹാസന്‍. തന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ കഴിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും താരം മിക്കപ്പോഴും സാമൂഹികമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പാചകം ചെയ്യുന്നതിനോടുള്ള തന്റെ ഇഷ്ടം ഇല്ലാതായിരിക്കുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് അവര്‍.
ശ്രുതിയുടെ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇക്കാര്യം പറഞ്ഞത്് ശ്രുതി ദിവസവും പങ്കുവയ്ക്കുന്ന സ്റ്റോറികളില്‍ ഒന്നെങ്കിലും ഭക്ഷണവുമായി ബന്ധമുള്ളതായിരിക്കും. തനിക്ക് ഭക്ഷണത്തോടുള്ള പ്രിയവും പാചകപരീക്ഷണങ്ങളുമെല്ലാം ശ്രുതി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ പതിവില്‍ നിന്ന് വിപരീതമായി തനിക്ക് പാചകത്തോടുള്ള ഇഷ്ടമൊക്കെ തീര്‍ന്നു എന്നായിരുന്നു താരം വീഡിയോയില്‍ പറഞ്ഞത്.
പാചകം ചെയ്യുന്നതിനിടെ അടുക്കളയില്‍ വച്ച് തന്നെയാണ് ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. കൂണ്‍ ചേര്‍ത്ത പാസ്തയാണ് ശ്രുതി പാചകം ചെയ്യുന്നത്. ഇടയ്ക്കിടെ കൈകൊണ്ട് മുഖത്തെ വിയര്‍പ്പൊപ്പുന്നതും കാണാം. തീവ്രമായ ചൂട് സഹിക്കാന്‍ പറ്റാത്ത് കാരണമാണ് തനിക്ക് പാചകത്തോടുള്ള ഇഷ്ടം പോകുന്നതെന്നും ശ്രുതി പറഞ്ഞു. ഇത് തനിക്ക് മാത്രമുള്ള പ്രശ്‌നമാണോ അതോ പാചകം ചെയ്യുന്ന എല്ലാവരും നേരിടുന്നതാണോ എന്നും താരം വീഡിയോയില്‍ ചോദിക്കുന്നുണ്ട്.
ചൂടുകാലത്ത് അടുക്കളയില്‍ ജോലി ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. കായികമായ ജോലികള്‍ ചെയ്യുന്നവര്‍ക്ക് പോലും പലയിടത്തും അധികസമയം വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഉയര്‍ന്ന താപനില രേഖപ്പെടുത്തിയതോടെയാണ് ഈ പരിഗണന അനുവദിച്ചത്. എന്നാല്‍ പലപ്പോഴും വീടുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ പരിഗണന ലഭിക്കാറില്ല. ചൂടുകാലത്ത് അടുക്കളയില്‍ ജോലി ചെയ്യുന്നവരുടെ ബുദ്ധിമുട്ട് ഓര്‍മിപ്പിക്കുന്നതാണ് ശ്രുതി പങ്കുവച്ച വീഡിയോ.