ഒരു രാത്രി പെയ്ത മഴയില്‍ നഷ്ടമായത് ഉറ്റവരെ; വിവാഹത്തിന്റെ എട്ട് നാള്‍ മുന്‍പ് സ്‌നേഹിച്ചയാളും പോയി; സര്‍ക്കാര്‍ നല്‍കിയ ജോലിയില്‍ ജീവിക്കുന്നു; വാടക വീട്ടില്‍ ശ്രുതിക്കൊപ്പം അന്ന് രക്ഷപ്പെട ട ബന്ധുക്കളും; ചൂരല്‍മല ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായ ശ്രുതിയുടെ ഇപ്പോഴതെ ജീവിതം

Malayalilife
ഒരു രാത്രി പെയ്ത മഴയില്‍ നഷ്ടമായത് ഉറ്റവരെ; വിവാഹത്തിന്റെ എട്ട് നാള്‍ മുന്‍പ് സ്‌നേഹിച്ചയാളും പോയി; സര്‍ക്കാര്‍ നല്‍കിയ ജോലിയില്‍ ജീവിക്കുന്നു; വാടക വീട്ടില്‍ ശ്രുതിക്കൊപ്പം അന്ന് രക്ഷപ്പെട ട ബന്ധുക്കളും; ചൂരല്‍മല ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായ ശ്രുതിയുടെ ഇപ്പോഴതെ ജീവിതം

ജീവിതം എന്ന് പറയുന്നത് ഒരു ഞാണിന്‍മേല്‍ കളിയാണ്. ചിലര്‍ നഷ്ടപ്പെടുമ്പോള്‍ ചിലര്‍ നമ്മോടൊപ്പം ഒപ്പം ഉണ്ടാകും. എന്നാല്‍ അയാള്‍ ജീവിത കാലം മുഴുവന്‍ നമ്മളുടെ ഒപ്പം ഉണ്ടാകുമെന്ന് വിചാരിക്കാനും സാധിക്കില്ല. വിധി തട്ടിയെടുത്ത നിരവധി ജീവിതങ്ങളാണ് ഇപ്പോഴും എല്ലാം സഹിച്ച് ജീവിതത്തില്‍ മുന്നോട്ട് പോകുന്നത്. അത്തരത്തില്‍ ഒരു ജീവിതമാണ് ശ്രുതി ജീവിച്ച് തീര്‍ക്കുന്നത്. ആരാണ് ശ്രുതി എന്നല്ലേ. ചൂരല്‍മലയിലെ ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ എല്ലാം നഷ്ടമായവള്‍. പിന്നീട് കല്ല്യാണം കഴിക്കാന്‍ തീരുമാനിച്ചിരുന്ന പയ്യനെ അപകടത്തില്‍ നഷ്ടമായവള്‍. എല്ലാം വിധി എന്ന് വിചാരിച്ച് ഇപ്പോഴും പോരാടുകയാണ് ശ്രുതി. മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ശ്രുതിയുടെ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്. എന്നാല്‍ നമ്മള്‍ എത്രയൊക്കെ മറക്കാന്‍ ആഗ്രഹിച്ചാലും ആ സംഭവം മാത്രം മറക്കാന്‍ കഴിയില്ല എന്നതാണ് സത്യവും. 

ആ സംഭവത്തിന് ശേഷം പിന്നീട് ഒരിക്കലും ശ്രുതി ചൂരല്‍മലയിലേക്ക് പോയിട്ടില്ല. കുടുംബസ്വത്തായി കിട്ടിയ സ്ഥലത്തായിരുന്നു ശ്രുതിയുടെ വീട്. ആ വീട് പൂര്‍ത്തിയാക്കാന്‍ എടുത്തത് എട്ട് വര്‍ഷമാണ്. ഇപ്പോള്‍ ആ വീട് ഇരിക്കുന്നിടത്ത് ഒരു വലിയ പാറയാണ് ഇരിക്കുന്നത്. 2018 ലെ പ്രളത്തില്‍ അച്ഛന്റെ ഏക വരുമാനം ആയിരുന്ന തൈയ്യല്‍ കട ഒലിച്ച് പോയിരുന്നു. എന്നാല്‍ തൈയ്യല്‍ മെഷീനും കെട്ടി വെച്ചിരുന്ന തുണികളും കിട്ടി. പിന്നീട് വീട്ടില്‍ ഇരുന്നാണ് അദ്ദേഹം തൈയിച്ചുകൊണ്ട് ഇരുന്നത്. അമ്മ പഞ്ചായത്ത് മെംമ്പറുമായിരുന്നു. കഷ്ടപ്പാട് ഉണ്ടായിരുന്നെങ്കിലും വലിയ സന്തോഷത്തോടെയാണ് ശ്രുതിയും കുടുംബവും ജീവിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിനാണ് വീട്  പണി പൂര്‍ത്തിയാക്കിയത്. അന്ന് തന്നെയായിരുന്നു താന്‍ പത്ത് വര്‍ഷമായി പ്രണയിച്ചിരുന്ന ജെന്‍സനുമായിട്ടുള്ള വിവാഹ നിശ്ചയവും കഴിഞ്ഞത്. 

ഹിന്ദു മതസ്ഥയായിരുന്നു ശ്രുതി ക്രിസ്റ്റ്യനായിരഒന്നു ജെന്‍സന്‍. പത്ത് വര്‍ഷമാണ് രണ്ട് പേരും പ്രണയിച്ചത്. വിവാഹത്തിന് സമ്മതം മൂളാന്‍ വീട്ടുകാര്‍ കാത്തിരുന്നു. ഒളിച്ചോടി പോയി വിവാഹം കഴിക്കാന്‍ ശ്രുതിക്കും ജെന്‍സനും സമ്മതമായിരുന്നില്ല. അങ്ങനെ പാല് കാച്ചലിന്റെ അന്ന് തന്നെ വിവാഹനിശ്ചയവും നടന്നു. എല്ലാം നഷ്ടപ്പെടാന്‍ പോകുന്ന ഒരുവള്‍ കുറച്ച് നാള്‍ സന്തോഷിച്ചോട്ടെ എന്ന് വിധി കരുതിയിട്ടുണ്ടാകും. വിവാഹത്തിന് എട്ടു നാള്‍ മുന്‍പേ എന്നെ തനിച്ചാക്കി ജെന്‍സനും പോയി. ഒരു രാത്രി പെയ്ത മഴയില്‍ എനിക്ക് ഉറ്റവരെ നഷ്ടമായി. പകല്‍ പെയ്ത മഴയില്‍ എന്റെ ജെന്‍സനെയും. കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു എനിക്കു ജോലി. ഈ സംഭവം നടക്കുന്ന ദിവസം ശ്രുതിയും വീട്ടിലേക്ക് വരാന്‍ ഇരിക്കുകയായിരുന്നു. എന്നാല്‍ ശക്തമായ മഴ കാരണമാണ് ശ്രുതി അന്ന് വീട്ടിലേക്ക് എത്താതെ ഇരുന്നത്. 

രാവിലെ വിളിക്കാം എന്ന് പറഞ്ഞാണ് അവസാനമായി അമ്മയോട് സംസാരിച്ച് ഫോണ്‍ വച്ചത്. പക്ഷേ പിന്നീട് അറിയുന്നത് ഈ ദുരന്തവാര്‍ത്തയാണ്. ദുരന്തത്തിനുശേഷം ആദ്യം കിട്ടിയത് അനിയത്തിയുടെ ശരീരമാണ്. അവസാനം കിട്ടിയത് അച്ഛനെയും അമ്മയെയും. അതും കിലോമീറ്ററുകള്‍ അകലെ നിലമ്പൂര്‍ പുഴയില്‍ നിന്ന്. വിവാഹത്തിനായി 15 പവന്‍ സ്വര്‍ണവും അഞ്ചു ലക്ഷത്തോളം രൂപയും അച്ഛനും അമ്മയും കൂട്ടി വച്ചിരുന്നു. അതും മണ്ണില്‍ എവിടെയോ പുതഞ്ഞു. ശ്രുതിക്ക് എല്ലാം നഷ്ടപ്പെട്ടപ്പോഴും ഒപ്പം നിന്നത് ജെന്‍സന്‍ ആയിരുന്നു. ദുരന്തം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞാണ് ജെന്‍സന്‍ വിവാഹം താമസിപ്പിക്കേണ്ട എന്ന് പറയുന്നത്. പക്ഷേ അപ്പോഴും വിധി ശ്രുതിയെ തോല്‍പ്പിച്ചു. വിവാഹത്തിന് എട്ടു നാള്‍ മുന്‍പ് അപകടത്തില്‍ ജെന്‍സനും പോയി. 

ചൂരല്‍മലയില്‍ നിന്നു ദൂരെ എമിലി പള്ളിക്ക് അടുത്തുള്ള വാടകവീട്ടിലാണ്  ഇപ്പോള്‍ താമസം. കൂട്ടിനു ദുരന്തം ബാക്കി വച്ച രണ്ടു മുത്തശ്ശിമാരുമുണ്ട്. പിന്നെ, അച്ഛന്റെ സഹോദരങ്ങളുടെ രക്ഷപ്പെട്ട മക്കളും അവരുടെ കുഞ്ഞുങ്ങളും. അങ്കിതും അതിഥിയും ആദിരശ്മിയുമൊക്കെ ശ്രുതിക്കൊപ്പം എപ്പോഴുമുണ്ട്. ബാക്കി വന്ന എന്റെ ജീവിതത്തെ പലരും ചേര്‍ത്തുപിടിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ ശ്രുതിക്ക് ഒരു ജോലി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് വലിയ ആശ്വാസമായി. ഒരുപാട് പേരുകളുണ്ട് പറയാന്‍ മനസ്സില്‍. എല്ലാം ഇവിടെ പറയുന്നില്ല. ചിലരുടെ സ്‌നേഹമാണ് ഇപ്പോഴും ശ്രുതിയെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഡെനിഷ് ഡേവിഡ്, ഇനോക്ക് ജോസഫ് ആന്റണി എന്നിവര്‍ ചേര്‍ന്ന് ശ്രുതിക്ക് ഒരു വീടു വയ്ക്കുന്നുണ്ട്. വീടിന്റെ പണി കഴിഞ്ഞാല്‍ അങ്ങോട്ടു മാറാനിരിക്കുകയാണ് ശ്രുതി. 

sruthy life story lost relatives in chooralmala landslide

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES