ചന്ദനമഴയിലെ അമൃതയായി എത്തി മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് വിന്ദുജാ വിക്രമന്‍. നിരവധി സീരിയലുകളില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്തെങ്കിലും ചന്ദനമഴയില്‍ അമൃതയായി എത്തിയതാണ് വിന്ദുജയെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായി നാടന്‍ സൗന്ദര്യത്തില്‍ തിളങ്ങിയ വിന്ദുജ പരമ്പര അവസാനിക്കുന്നതിനു കുറച്ചു മാസങ്ങള്‍ക്കു മുമ്പാണ് സീരിയലിലേക്ക് എത്തിയത്. എങ്കിലും ചുരുങ്ങിയ കാലം കൊണ്ട് ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്ന മുഖങ്ങളില്‍ ഒന്നായി മാറാന്‍ വിന്ദുജയ്ക്ക് സാധിച്ചു. അന്ന് വെറും 21 വയസ് മാത്രമായിരുന്നു വിന്ദുജയുടെ പ്രായം. തുടര്‍ന്നും നിരവധി സീരിയലുകളില്‍ അഭിനയിച്ച വിന്ദുജ മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ പ്രണയവും തുറന്നു പറഞ്ഞിരുന്നു. വിവാഹവും വിവാഹനിശ്ചയവുമെല്ലാം ഉടനെ കാണുമെന്ന് നടി പറയുകയും ചെയ്തിരുന്നെങ്കിലും ചില അപ്രതീക്ഷിത കാരണങ്ങളാല്‍ എല്ലാം മുടങ്ങുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിനിയാണ് വിന്ദുജ. വിക്രമന്‍ നായരുടേയും ബിന്ദുവിന്റെയും മൂത്തമകളായ വിന്ദുജയ്ക്ക് ഒരു സഹോദരന്‍ കൂടിയുണ്ട്. 2015ല്‍ ബാക്ക് ബെഞ്ചേഴ്സ് എന്ന കോമഡി ഷോയിലൂടെയാണ് വിന്ദുജ തന്റെ കരിയര്‍ തുടങ്ങിയത്. തുടര്‍ന്ന് ഏഷ്യാനെറ്റിലെ പരസ്പരം, മഴവില്‍ മനോരമയിലെ ആത്മസഖി, അമൃത ടിവിയിലെ കാളിഖണ്ഡിക പരമ്പരകളിലും വിന്ദുജ എത്തിയിരുന്നു. അവിടെനിന്നാണ് ചന്ദനമഴയിലെ അമൃതയാകുന്നത്. അങ്ങനെ തമിഴ്, മലയാളം സീരിയലുകളില്‍ സുപരിചിതയായ വിന്ദുജ മ്യൂസിക് ആല്‍ബങ്ങളിലും ശ്രദ്ധ പതിപ്പിച്ച് ചുരുങ്ങിയ കാലം കൊണ്ട് മിനിസ്‌ക്രീനില്‍ ചുവടുറപ്പിച്ചത്.
പൊന്നുക്ക് തങ്കമനസ് എന്ന സീരിയലിലെ പ്രധാന വേഷത്തിലൂടെ തമിഴ് സീരിയലിലേക്കും തെലുങ്ക് സീരിയല്‍ മാനസന്ത നുവ്വേയിലും പ്രധാനവേഷം ചെയ്ത് തിളങ്ങി നില്‍ക്കവേയാണ് നടി പ്രണയത്തിലാവുകയും ചെയ്തത്. ഉടന്‍ തന്നെ വിവാഹവും ഉണ്ടാകുമെന്ന് നടി പറയുകയും ചെയ്തു. സൂര്യ ടിവിയില്‍ ടോപ്പ് റേറ്റിങ്ങില്‍ നില്‍ക്കുന്ന ഒരിടത്തൊരു രാജകുമാരിയിലൂടെ തിളങ്ങവേയയായിരുന്നു നടിയുടെ വിവാഹപ്രഖ്യാപനം. എന്നാല്‍ പിന്നീട് സംഭവിച്ചത് മറ്റൊന്നാണ്.
നടിയുടെ ആ വിവാഹം മുടങ്ങുകയായിരുന്നു. അതിനു ശേഷം അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറവും അവിവാഹിതയായി തുടരുകയാണ് നടി. ഇപ്പോള്‍ 30കാരിയാണ് വിന്ദുജ. ഒരു വര്‍ഷം മുമ്പ് നടിയുടെ അനുജന്റെ വിവാഹം കഴിഞ്ഞിരുന്നു. നിലവലില്‍ മോഡലിംഗും അഭിനയവും ഒക്കെയായി ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് വിന്ദുജ. അതേസമയം, വിന്ദുജയെ കുറിച്ച് നിരവധി ഗോസിപ്പുകളും ഒരിടക്കാലത്ത് ഇറങ്ങിയിരുന്നു. അഹങ്കാരിയാണെന്നും താരജാഡയുള്ള കൂട്ടത്തിലാണ് നടി എന്നുമൊക്കെയായിരുന്നു അത്. എന്നാല്‍ താന്‍ ഒരു സാധാ പെണ്‍കുട്ടിയാണെന്നും ശബ്ദത്തിന്റെ ടോണ്‍ കൊണ്ടാണ് പലര്‍ക്കും അങ്ങനെ തോന്നുന്നതെന്ന് നടി തുറന്നു പറഞ്ഞിട്ടുണ്ട്. സീരിയലുകളിലെല്ലാം മിക്കവാറും നാടന്‍ വേഷങ്ങളിലാണ് വിന്ദുജ എത്തുന്നതെങ്കിലും മോഡേണ്‍ വേഷങ്ങളിലാണ് വിന്ദുജ യഥാര്‍ത്ഥ ജീവിതത്തില്‍ തിളങ്ങുന്നത്.