Latest News

കൊല്ലം സുധിയെ അടക്കിയത് സ്വയം പ്രഖ്യാപിത ബിഷപ്പായ സന്തോഷ് പി ചാക്കോ; അയാള്‍ ഇപ്പോള്‍ ക്രമിനല്‍ കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍; ആ സഭ പൂട്ടി, പള്ളി പൂട്ടി സീല്‍ ചെയ്തു;ക്രിസ്ത്യന്‍ ആചാരപ്രകാരമാണ് അടക്കേണ്ടതെങ്കില്‍ സുധി മാമോദിസ മുങ്ങണം; ബിഷപ് നോബിള്‍ ഫിലിപ്പ് പങ്ക് വച്ചത്

Malayalilife
കൊല്ലം സുധിയെ അടക്കിയത് സ്വയം പ്രഖ്യാപിത ബിഷപ്പായ സന്തോഷ് പി ചാക്കോ; അയാള്‍ ഇപ്പോള്‍ ക്രമിനല്‍ കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍; ആ സഭ പൂട്ടി, പള്ളി പൂട്ടി സീല്‍ ചെയ്തു;ക്രിസ്ത്യന്‍ ആചാരപ്രകാരമാണ് അടക്കേണ്ടതെങ്കില്‍ സുധി മാമോദിസ മുങ്ങണം; ബിഷപ് നോബിള്‍ ഫിലിപ്പ് പങ്ക് വച്ചത്

വാഹനാപകടത്തില്‍ മരിച്ച  പ്രിയ താരം കൊല്ലം സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാന്‍ സ്ഥലം  നല്‍കി ആളാണ് ബിഷപ്പ് നോബിള്‍ ഫിലിപ്പ്  അമ്പലവേലില്‍. ബിഷപ്പ് നല്‍കിയ സ്ഥലത്ത് ചങ്ങനാശ്ശേരി മാടപ്പള്ളിയിലാണ് സുധിയുടെ കുടുംബത്തിന് വീടൊരുങ്ങിയത്. എന്നാല്‍കഴിഞ്ഞ കുറെ നാളുകളായി കൊല്ലം സുധിയുടെ കുടുംബം താമസിക്കുന്ന വീടുമായി ബന്ധപ്പെട്ട വലിയ വിവാദമാണ് ഉയരുന്നത്. വീട്ടില്‍ ചോര്‍ച്ച ഉണ്ടെന്ന രേണു സുധിയുടെ പരാമര്‍ശമാണ് വലിയ വിവാദമായത്. ഇതിനെതിരെ വീട് നിര്‍മിച്ച് നല്‍കിയ കെഎച്ച്ഡിസി രംഗത്തെത്തിയിരുന്നു. പിന്നാലെ വീട് നിര്‍മിക്കാനാവശ്യമായ സ്ഥലം ഇഷ്ടദാനമായി നല്‍കിയ ബിഷപ്പ് നോബിള്‍ ഫിലിപ്പും രംഗത്തെത്തിയിരുന്നു. 

ഇപ്പോളിതാ കൊല്ലം സുധിയെ പള്ളിയില്‍ അടക്കിയ ബിഷപ്പ് ഇപ്പോള്‍ ക്രമിനല്‍ കുറ്റത്തിന് അറസ്റ്റിലാണെന്നുള്‌ള വെളിപ്പെടുത്തല്‍ കൂടി നടത്തുകയാണ് ബിഷപ്പ് നോബിള്‍ ഫിലിപ്പ്. കൊല്ലം സുധിയെ അടക്കിയത് സ്വയം പ്രഖ്യാപിത ബിഷപ്പായ സന്തോഷ് പി ചാക്കോ എന്നയാളാണ്, റിഫോമിഡ് ചര്‍ച്ച എന്ന പേരില്‍ സ്വയം പ്രഖ്യാപിത സഭ നടത്തുകയായിരുന്നു അയാള്‍. രേണു സുധിയും കുടുംബവും ആ പള്ളിയുടെ വിശ്വാസികളായിരുന്നു. കിച്ചുവും രേണുവിന്റെ പിതാവുമൊക്കെ പറഞ്ഞത് പ്രകാരമാണ് സുധിയെ അയാള്‍ പള്ളി ശ്മശാനത്തില്‍ അടക്കിയതെന്നും ബിഷപ്പ് പറഞ്ഞു. വണ്‍ ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

'രേണു പലയിടത്തും പറയുന്നത് കേട്ടു കിച്ചുവിന്റെ താത്പര്യപ്രകാരമാണ് സുധിയെ പള്ളിയില്‍ അടക്കാന്‍ തീരുമാനിച്ചതെന്ന്. ഞാനൊരു ബിഷപ്പാണ്, ഇപ്പോള്‍ എന്റെ കീഴിലെ ഏതെങ്കിലും പള്ളിയിലെ ഒരു അച്ഛന്‍ വന്ന് പറയുകയാണ് ഞങ്ങളുടെ ഇടവകയിലെ ഒരാള്‍ മരിച്ചിട്ടുണ്ട് അവരെ അടക്കാന്‍ സ്വന്തമായി സ്ഥലമില്ല, നമ്മുടെ സെമിത്തേരിയില്‍ അടക്കിക്കോട്ടെ എന്ന് ചോദിച്ചാല്‍ ഞാന്‍ അനുവദിച്ചാല്‍ അടക്കാം. എന്നാല്‍ മതാചാരപ്രകാരം ഒരിക്കലും അടക്കാന്‍ സാധിക്കില്ല, ആ വ്യക്തി ഏത് മതത്തില്‍പ്പെട്ട വ്യക്തിയാണോ ആ മതാചാര പ്രകാരമാണ് അടക്കുക


കൊല്ലം സുധിയെ അടക്കിയത് സ്വയം പ്രഖ്യാപിത ബിഷപ്പായ സന്തോഷ് പി ചാക്കോ എന്നയാളാണ്, റിഫോമിഡ് ചര്‍ച്ച എന്ന പേരില്‍ സ്വയം പ്രഖ്യാപിത സഭ നടത്തുകയായിരുന്നു അയാള്‍. അയാള്‍ ഇപ്പോള്‍ പൊന്‍കുന്നം ജയിലില്‍ ക്രമിനല്‍ കേസില്‍ പിടിക്കപ്പെട്ട് പൊന്‍കുന്നം ജയിലിലാണ്. രണ്ട് മാസമായി.ഇയാളുടേത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട സഭയല്ല, ആ സഭ പൂട്ടി, പള്ളി പൂട്ടി സീല്‍ ചെയ്തു. അയാള്‍ സ്വയമായി തുടങ്ങിയ പള്ളിയാണത്.

സുധിയെ ക്രിസ്ത്യന്‍ ആചാരപ്രകാരം അയാള്‍ ആണ് അടക്കിയത്. ക്രിസ്ത്യന്‍ ആചാരപ്രകാരമാണ് സുധിയെ അടക്കേണ്ടതെങ്കില്‍ സുധി മാമോദിസ മുങ്ങണമായിരുന്നു. എന്നാല്‍ സുധിയെ അയാളാണ് അടക്കിയത്. സുധിയുടെ മകനും ഭാര്യാപിതാവുമൊക്കെ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അടക്കിയത്. സുധി ഒരു ഹിന്ദു മതവിശ്വാസിയാണ്. അങ്ങനെ തന്നെ അടക്കം ചെയ്യണമെന്ന് അയാള്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളൊക്കെ പറഞ്ഞുകേട്ടത്.

രേണു സുധിയേയും എന്നേയും കൂട്ടി അപവാദം പറയുന്ന മനുഷ്യര്‍ ഒന്നോര്‍ക്കണം, പൊങ്ങന്താനം എന്ന സ്ഥലത്ത് ഒരു കുടുസ് വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന രണ്ട് കുഞ്ഞുങ്ങളേയും മാതാപിതാക്കളേയും അവിടുന്ന് ഇവിടെ കൊണ്ട് താമസിപ്പിക്കുവാന്‍ കെഎച്ച്ഡിസിയും ഞാനും ട്വന്റ ഫോര്‍ ചാനലും മാ ഗ്രൂപ്പുകാരും ചെയ്തത് വലിയൊരു പ്രയത്‌നമാണ്. എനിക്കെതിരെ അപവാദം പറയുന്നുണ്ടെങ്കില്‍ എങ്ങനെയാണ് നാളെയൊരാള്‍ക്ക് സമൂഹത്തിലിറങ്ങി കാരുണ്യ പ്രവര്‍ത്തനം ചെയ്യാന്‍ സാധിക്കുക. ഞാനാകെ ചെയ്തത് വീട് വെഞ്ചരിച്ചതാണ്. സുധിയുടെ രണ്ടാം ചരമവാര്‍ഷികത്തിന് ക്ഷണിച്ചിട്ട് അതിന്റെ പ്രാര്‍ത്ഥനയ്ക്ക് പോയിരുന്നു. എന്നെ സംബന്ധിച്ച് ഔദ്യോഗിക ബന്ധം മാത്രമാണ് രേണു സുധിയുമായി ഉളളത്.

പ്രശസ്തിക്ക് വേണ്ടിയാണ് ഞാന്‍ സ്ഥലം കൊടുത്തതെന്നും എന്റെ സ്ഥലങ്ങള്‍ വിറ്റുപോകാനായി കൊല്ലം സുധിയുടെ പേരിനേയും കുടുംബത്തേയും ഞാന്‍ മാര്‍ക്കറ്റ് ചെയ്തുവെന്നുമുള്ള ആരോപണങ്ങള്‍ എന്നേയും കുടംബത്തേയും മുറിപ്പെടുത്തി. സൂപ്പര്‍ താരങ്ങളായിരുന്നു അവിടെ കഴിഞ്ഞതെങ്കില്‍ ആ സ്ഥലത്തിന് സമീപം വീട് വെക്കാന്‍ ചോദിച്ച് പലരും വന്നേനെ. എന്നാല്‍ കൊല്ലം സുധിയുടേയും രേണു സുധിയുടേയും വീടിന് സമീപത്ത് സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ല. ഇവരെ മാര്‍ക്കറ്റ് ചെയ്ത് എനിക്ക് ഒരു രൂപ പോലും വേണ്ട. ഇവരുടെ വീടിന് സമീപം വീട് വെക്കാന്‍ ആരും വരില്ലെന്ന് സോഷ്യല്‍ മീഡിയ കാണുന്നവര്‍ക്ക് മനസിലാകും.

സെന്റന് 4 ലക്ഷം രൂപ വെച്ച് 28 ലക്ഷം രൂപ വില വരും രേണു സുധിവിന് നല്‍കിയ സ്ഥലത്തിന്. അവര്‍ ഇവിടേക്ക് വന്നിട്ട് ഒരു വര്‍ഷമായി കാണും. എന്നാല്‍ ആ വീട്ടില്‍ ഒരു 10 ദിവസം താമസിച്ച് കാണില്ല, അത്രയ്ക്ക് ബിസിയാണ്', ബിഷപ്പ് പറഞ്ഞു.

kollam sudh burial sparks controversy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES