ചന്ദനമഴയിലെ അമൃതയായി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് മേഘ്‌ന വിന്‍സെന്റ്. വിവാഹമോചനത്തിനു ശേഷം വീണ്ടും സീരിയല്‍രംഗത്ത് സജീവമാണ് താരം.ചന്ദനമഴ സീരിയലിന് ശേഷം തമിഴില്‍ തിരക്കിലായിരുന്നു മേഘ്ന. അതിന് ശേഷം തിരിച്ചെത്തി മറ്റ് പരമ്പരകളില്‍ സജീവമായി. ഇതിനിടെ, യൂട്യൂബ് ചാനലുമായും മേഘ്‌ന സജീവമാണ്.
ചന്ദനമഴ എന്ന സീരിയലില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മേഘ്‌നയുടെ വിവാഹം. ഡോണ്‍ ടോമി എന്നായിരുന്നു ഭര്‍ത്താവിന്റെ പേര്. നടി ഡിപിള്‍ റോസിന്റെ സഹോദരനാണ് ഡോണ്‍ ടോമി. വിവാഹം കഴിഞ്ഞ് കുറച്ച് കാലത്തിനുള്ളില്‍ മേഘ്‌നയും ഡോണും വേര്‍പിരിഞ്ഞു. പല തവണ ഇതിന് കാരണമെന്തെന്ന് അഭിമുഖങ്ങളില്‍ ചോദ്യം വന്നെങ്കിലും കാരണം വ്യക്തമാക്കാന്‍ മേഘ്‌ന തയ്യാറായില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണ് മേഘ്‌നയിപ്പോള്‍.
കാരണം എന്താണെന്ന് വ്യക്തമായിട്ട് അറിയേണ്ടവര്‍ക്ക് അറിയാം. പിന്നെ നമുക്ക് കോടതിയുടേതായ കുറേ നിയമങ്ങളുണ്ട്. അതിനാല്‍ തുറന്ന് പറയാന്‍ പറ്റില്ല. പക്ഷെ തുറന്ന് പറയുന്നവരുമുണ്ട്. അത് ഓരോരുത്തരുടെ ഓപ്ഷനാണ്. എന്റെ ഓപ്ഷന്‍ പറയേണ്ട എന്നാണ്. നാളത്തേത് എനിക്കറിയില്ല. പറഞ്ഞിട്ട് എന്താണ് നടക്കാന്‍ പോകുന്നത്. എന്നായാലും എന്തായിരിക്കും കാരണമെന്ന് ആളുകള്‍ക്ക് കൗതുകമുണ്ടാകും. അവര്‍ക്കറിയാന്‍ പറ്റും. പിന്നെ അവര്‍ക്കതൊരു കഥയാകും. അത് കൊണ്ടാണ് താന്‍ തുറന്ന് പറയാന്‍ ആ?ഗ്രഹിക്കുന്നില്ല, കല്യാണം എന്നത് ജീവിതത്തിലെ ഒരു സന്തോഷം മാത്രമാണ്. അത് മാത്രമാണ് ജീവിതമെന്നും സന്തോഷമെന്നും കരുതുന്നില്ലെന്നും മേഘ്‌ന വിന്‍സെന്റ് വ്യക്തമാക്കി.
വിവാഹ ജീവിതത്തില്‍ ഹാപ്പിയല്ലെങ്കില്‍ താലി കെട്ടിയെന്നോ മാര്യേജ് സര്‍ട്ടിഫിക്കറ്റ് ഉണ്ടോയിട്ടോ ഒരു പ്രയോജനവുമില്ലെന്നും ഇന്ദു തിരുവല്ല പറയുന്നുണ്ട്. ഓരോ നിമിഷവും ചത്ത് ജീവിക്കുന്നതില്‍ എന്ത് കാര്യം. ഒരു താലിയുള്ളത് കൊണ്ട് സര്‍ട്ടിഫിക്കറ്റ് കൊണ്ടോ അങ്ങനെ ജീവിക്കേണ്ട കാര്യമില്ലെന്ന് മേഘ്‌ന ചൂണ്ടിക്കാട്ടി. പങ്കാളിക്ക് വേണ്ട ?ഗുണങ്ങളെക്കുറിച്ചും മേഘ്‌ന സംസാരിച്ചു. എല്ലാ കാര്യങ്ങളും നിന്റേത്, എന്റേത് എന്ന് ചിന്തിക്കാതെ നമ്മള്‍ എന്ന് ചിന്തിക്കാന്‍ പറ്റുന്ന വ്യക്തിയാകുക എന്നതാണ് ഏറ്റവും വലിയ കാര്യം.
കാശും പണവും അല്ല, നല്ല മനുഷ്യനായിരിക്കണമെന്നും മേഘ്‌ന വിന്‍സെന്റ് ചൂണ്ടിക്കാട്ടി. മകളുടെ വിവാഹമോചനത്തെക്കുറിച്ച് മേഘ്‌നയുടെ അമ്മ നിമ്മിയും സംസാരിക്കുന്നുണ്ട്. വിവാഹമോചിതയാകുന്ന മകളാണ് മരിക്കുന്ന മകളേക്കാള്‍ നല്ലതെന്ന് നിമ്മി പറയുന്നു. മകളുടെ കാര്യത്തിലെടുത്ത ചില തീരുമാനങ്ങള്‍ തെറ്റായിപ്പോയെന്ന് അമ്മ തുറന്ന് പറയുന്നുണ്ട്. തെറ്റായി വരും എന്ന് വിചാരിച്ചല്ല ഒരു തീരുമാനം എടുക്കുന്നത്. തെറ്റായിപ്പോകുന്നതാണെന്നും അമ്മ പറഞ്ഞു. മകളുടെ വിവാഹമോചനത്തില്‍ തനിക്കതിരെ സംസാരിച്ചത് ഒരു കുടുംബമാണ്. താനന്ന് നിശബ്ദമായിരുന്നെന്നും അമ്മ പറഞ്ഞു.
മകളുടെ കാര്യത്തില്‍ ചില തീരുമാനങ്ങളെടുത്തത് തെറ്റായിപ്പോയെന്ന് തോന്നിയിട്ടുണ്ട്. ഇങ്ങനെയൊക്കെയാകും എന്ന് വിചാരിച്ചല്ലല്ലോ ഒരു തീരുമാനം എടുക്കുന്നത്. ഇപ്പോഴാണെങ്കിലും എന്റെ മോള്‍ക്ക് തെറ്റായി വരും എന്ന് വിചാരിച്ചല്ല ഒരു തീരുമാനം എടുക്കുന്നത്. തെറ്റായിപ്പോകുന്നതാണ്. വിവാഹമോചിതയാകുന്ന മകളാണ് മരിക്കുന്ന മകളേക്കാള്‍ നല്ലതെന്നാണ്. മകളുടെ കാര്യത്തില്‍ താന്‍ ഇമോഷണലാണെന്നും മേഘ്‌നയുടെ അമ്മ പറയുന്നുണ്ട്.
അവള്‍ ഇന്ന് ബിസിനലസിലുള്‍പ്പെടെ നന്നായി മുന്നോട്ട് പോകുന്നു. എന്നേക്കാള്‍ ഇന്റലിജന്റാണ്. ഇവളെ കണ്ട് കുറേ ഞാന്‍ പഠിക്കുന്നുണ്ട്. അക്കാര്യത്തില്‍ ഞാന്‍ തൃപ്തയാണ്. പിന്നെ ഞാനാ?ഗ്രഹിക്കുന്ന കാര്യം അവള്‍ക്കൊരു കുടുംബ ജീവിതമാണ്. മകള്‍ക്ക് വീണ്ടുമൊരു വിവാഹം വേണമെന്ന് ആ?ഗ്രഹിക്കുന്നുണ്ട്. എല്ലാ അമ്മമാരും അങ്ങനെയാണ്. ഞാന്‍ അവള്‍ക്ക് സമയം കൊടുത്തിട്ടുണ്ട്.
വിവാഹമാണ് വിജയം എന്ന് ഞാന്‍ പറയില്ല. ജീവിതത്തിലെ ഒരു ഘട്ടമാണ്. നമ്മളായിട്ട് ഒരു കാര്യം നടത്തി ഇങ്ങനെയായി. ഇനി അവളാണ് തീരുമാനിക്കേണ്ടതെന്നും മേഘ്‌നയുടെ അമ്മ പറഞ്ഞു. ഇതേക്കുറിച്ച് മേഘ്‌നയും സംസാരിച്ചു.ഒരു പ്ലാനിം?ഗും ഇല്ല. കുടുംബമായി സെറ്റില്‍ ചെയ്യണമെന്ന് എല്ലാ മനുഷ്യന്റെയും ആ?ഗ്രഹമല്ലേ. ഇപ്പോള്‍ ഒരു പ്ലാനുമില്ല. ചിലപ്പോള്‍ നാളെത്തന്നെ ആകാം, അടുത്ത മാസം ആകാം, അല്ലെങ്കില്‍ ചിലപ്പോള്‍ ജീവിതത്തില്‍ അതുണ്ടായെന്ന് വരില്ലെന്നും മേഘ്‌ന പറഞ്ഞു.
ലിവിംഗ് ടുഗെദര്‍ ലൈഫ് തെരഞ്ഞെടുക്കുമോ എന്ന ചോദ്യത്തിനും മേഘ്‌ന മറുപടി നല്‍കി. അത് ഓരോരുത്തരുടെ ഇഷ്ടമാണ്. വിവാഹ ജീവിതത്തില്‍ ഹാപ്പിയല്ലെങ്കില്‍ താലി കെട്ടിയെന്നോ മാര്യേജ് സര്‍ട്ടിഫിക്കറ്റ് ഉണ്ടോയിട്ടോ ഒരു പ്രയോജനവുമില്ല. ഓരോ നിമിഷവും ചത്ത് ജീവിക്കല്‍. ഒരു താലിയുള്ളത് കൊണ്ട് സര്‍ട്ടിഫിക്കറ്റ് കൊണ്ടോ അങ്ങനെ ജീവിക്കേണ്ട കാര്യമില്ല. എല്ലാ കാര്യങ്ങളും നിന്റേത്, എന്റേത് എന്ന് ചിന്തിക്കാതെ നമ്മള്‍ എന്ന് ചിന്തിക്കാന്‍ പറ്റുന്ന വ്യക്തിയാകുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്നും നടി പറഞ്ഞു.
മകളുടെ വിവാഹമോചനത്തില്‍ തന്നെ കുറ്റപ്പെടുത്തിയവരെക്കുറിച്ച് മേഘ്‌നയുടെ അമ്മ സംസാരിച്ചു. എന്നെ പറ്റി വളരെ മോശമായാണ് അന്ന് പറഞ്ഞത്. ഒരു കുടുംബമാണ് പറഞ്ഞത്. പക്ഷെ എല്ലാവരും ഏറ്റെടുത്തൊന്നുമില്ല. ഞാനന്ന് ഒന്നും പറഞ്ഞില്ല. നിശബ്ദമായിരുന്നു. നിശബ്ദതയ്ക്ക് ഒരുപാട് അര്‍ത്ഥങ്ങളുണ്ടെന്നും മേഘ്‌നയുടെ അമ്മ പറഞ്ഞു.
എല്ലാവരെയും പോലെയുള്ള ഇമോഷനുകള്‍ നമുക്കുമുണ്ട്. ഞാനൊക്കെ അടിപൊളിയായി കരയും. ചില സമയത്ത് വീട്ടിലെ പട്ടി മോങ്ങുന്നത് പോലെ മോങ്ങും. അതെല്ലാവരെയും കാണിച്ച് കൊണ്ട് നടക്കേണ്ട കാര്യമില്ല. ഞാന്‍ കരയുന്നത് പുറത്താരും കാണുന്നതില്‍ താല്‍പര്യമില്ലാത്തയാളാണ് താനെന്നു മേഘ്‌ന പറഞ്ഞു. തകര്‍ന്ന് പോകുമ്പോള്‍ മറ്റ് വഴികളില്ലാതെ സ്വയം എഴുന്നേല്‍ക്കുമെന്നും മേഘ്‌ന പറയുന്നുണ്ട്. തൂണുണ്ടെങ്കിലല്ലേ നമുക്ക് ചാരാന്‍ പറ്റൂ. അല്ലെങ്കില്‍ കാല് വേദനിച്ചാലും ഒട്ടും നില്‍ക്കാന്‍ പറ്റുന്നില്ലെങ്കിലും നമ്മള്‍ നിന്നല്ലേ പറ്റൂയെന്ന് മേഘ്‌നയും പറഞ്ഞു.