തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാര്‍ത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത 'മിറൈ' യിലെ ആദ്യ ഗാനം പുറത്ത്. 'വൈബ് ഉണ്ട് ബേബി' എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഗൗര ഹരി സംഗീതം പകര്‍ന്ന ഗാനം ആലപിച്ചത് അര്‍മാന്‍ മാലിക്, രചിച്ചത് കൃഷ്ണകാന്ത്. നേരത്തെ പുറത്ത് വന്ന ഈ ഗാനത്തിന്റെ പ്രോമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. 2025 സെപ്റ്റംബര്‍ അഞ്ചിനാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ഹനു-മാന്‍ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം വീണ്ടുമൊരു പാന്‍-ഇന്ത്യ ആക്ഷന്‍-സാഹസിക സിനിമയില്‍ നായകനായി എത്തുകയാണ് തേജ സജ്ജ. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
യുവപ്രേക്ഷകരെ വലിയ രീതിയില്‍ ആകര്‍ഷിക്കുന്ന ഒരു സംഗീത വൈബാണ് ഈ ഗാനം സമ്മാനിക്കുന്നത്. ആഘോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു രീതിയിലാണ് ഗാനത്തിന്റെ വരികളും സംഗീത ഉപകരണങ്ങളും ഉപയോഗിച്ചിരിക്കുന്നത്. നായികയുടെ മനോഹാരിതയെ ചിത്രീകരിക്കുന്നതിനൊപ്പം നായകന്റെ ഉജ്ജ്വലമായ പ്രണയ വികാരങ്ങളും ഗാനം പകര്‍ത്തിയിരിക്കുന്നു.
ഊര്‍ജ്ജം ചൊരിയുന്ന തന്റെ അനായാസമായ നൃത്തചുവടുകള്‍ കൊണ്ട് തേജ സജ്ജ സ്‌ക്രീനിനെ പ്രകാശിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കൃത്യത, ഒഴുക്ക്, സ്വാഭാവിക താളം എന്നിവ ഓരോ ചുവടും സ്വതസിദ്ധവും ശ്രദ്ധേയവുമാക്കുന്നു. അര്‍മാന്‍ മാലിക് തന്റെ സിഗ്‌നേച്ചര്‍ വൈഭവത്തോടെ ഗാനത്തെ ഗംഭീരമാക്കുന്നു. ഗാനത്തിന്റെ ആവേശകരമായ സ്വരവും വൈകാരിക കാമ്പും മനോഹരമായാണ് അദ്ദേഹം ഉള്‍കൊണ്ടിരിക്കുന്നത്.
തേജ സജ്ജയും നായിക റിതിക നായക്കും തമ്മിലുള്ള ഓണ്‍-സ്‌ക്രീന്‍ രസതന്ത്രം ഗാനത്തിലെ ദൃശ്യങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നു. അവരുടെ മനോഹരമായ നൃത്തച്ചുവടുകളും അനായാസമായ ചാരുതയും അവരെ ആകര്‍ഷകമായ ഓണ്‍-സ്‌ക്രീന്‍ ജോഡിയാക്കുന്നു. ഗാനത്തിലെ വരികള്‍ സൂചിപ്പിക്കുന്നത് പോലെ, അവര്‍ ഒരു ഹിറ്റ് ജോഡിയായി തന്നെയാണ് സ്‌ക്രീനില്‍ എത്തുന്നത്. അള്‍ട്രാ-സ്‌റ്റൈലിഷ് ആയി തേജയും ഗ്ലാമറസായി റിതികയും ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നു.
നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ രാജ്യവ്യാപകമായി മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു സൂപ്പര്‍ യോദ്ധാവായാണ് തേജ സജ്ജ ഈ ചിത്രത്തില്‍ വേഷമിടുന്നത്. ആഗോള നിര്‍മ്മാണ നിലവാരവുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒരു പ്രോജക്റ്റിനെ സൂചിപ്പിക്കുന്ന, അതിശയകരമായ ദൃശ്യങ്ങളും സിനിമാറ്റിക് സ്‌കെയിലും ഇതിന്റെ ടീസര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
സെപ്റ്റംബര്‍ 5 ന് 8 വ്യത്യസ്ത ഭാഷകളില്‍ 2D, 3D ഫോര്‍മാറ്റുകളില്‍ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ആക്ഷന്‍, ഫാന്റസി, മിത്ത് എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം കഥ പറയുന്നത്. മനോജ് മഞ്ചു ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. ശ്രിയ ശരണ്‍, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവന്‍ ചോപ്ര, തന്‍ജ കെല്ലര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കാര്‍ത്തിക് ഘട്ടമനേനിയുടെ വിദഗ്ധമായ സംവിധാനത്തില്‍ ഒരു വമ്പന്‍ സിനിമാനുഭവമായി ആണ് 'മിറൈ' ഒരുങ്ങുന്നത്. സംവിധായകന്‍ തന്നെ രചിച്ച ചിത്രത്തിന് കാമറ ചലിപ്പിക്കുന്നതും അദ്ദേഹം തന്നെയാണ്. രചനയിലും സംഭാഷണത്തിലും മണിബാബു കരണവും പങ്കാളിയാണ്. .
സംവിധാനം, തിരക്കഥ: കാര്‍ത്തിക് ഘട്ടമനേനി, നിര്‍മ്മാതാക്കള്‍: ടിജി വിശ്വ പ്രസാദ് & കൃതി പ്രസാദ്, ബാനര്‍: പീപ്പിള്‍ മീഡിയ ഫാക്ടറി, സഹനിര്‍മ്മാതാവ്: വിവേക് ??കുച്ചിഭോട്‌ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സുജിത്ത് കുമാര്‍ കൊല്ലി, ചീഫ് കോ-ഓര്‍ഡിനേറ്റര്‍: മേഘശ്യാം, ഛായാഗ്രഹണം: കാര്‍ത്തിക് ഘട്ടമനേനി, സംഗീതം: ഗൗര ഹരി, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, രചന: മണിബാബു കരണം, മാര്‍ക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആര്‍ഒ: ശബരി