തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാര്‍ത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത 'മിറൈ' ആഗോള ഗ്രോസ് 100 കോടി. ബ്രഹ്മാണ്ഡ ഹിറ്റായി മാറിയ ചിത്രം വമ്പന്‍ പ്രേക്ഷക - നിരൂപക പ്രശംസ നേടിയാണ് മുന്നേറുന്നത്. ചിത്രം കേരളത്തിലെത്തിച്ചത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ്. 2025 സെപ്റ്റംബര്‍ 12 നു ആണ് ചിത്രം വമ്പന്‍ റിലീസായി എത്തിയത്. ഹനു-മാന്‍ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം തേജ സജ്ജ നായകനായി എത്തിയ ചിത്രമാണിത്. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. റിതിക നായക് ആണ് ചിത്രത്തിലെ നായിക. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍. കേരളത്തിലും മികച്ച പ്രകടനമാണ് ചിത്രം നടത്തുന്നത്.
5 ദിവസം കൊണ്ടാണ് ചിത്രം 100 കോടി ക്ലബില്‍ ഇടം പിടിച്ചത്. ബുക്ക് മൈ ഷോയില്‍ ഇപ്പോഴും ട്രെന്‍ഡിങ് ആയി തുടരുന്ന ചിത്രത്തിന് കഴിഞ്ഞ ദിവസവും ഒരു ലക്ഷത്തില്‍ അധികം ടിക്കറ്റുകളാണ് വിറ്റ് പോയത്. യു എസ് ബോക്‌സ് ഓഫീസില്‍ 2 മില്യണ്‍ ഡോളര്‍ കളക്ഷനും ചിത്രം മറികടന്നു. ഈ നേട്ടം കൈവരിക്കുന്ന, തേജ സജ്ജയുടെ രണ്ടാമത്തെ ചിത്രമാണിത്. പ്രേക്ഷകരെ വീണ്ടും വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന ചിത്രം വരും ദിവസങ്ങളില്‍ കൂടുതല്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.
ഒരു പാന്‍ ഇന്ത്യന്‍ സാഹസിക ആക്ഷന്‍ ചിത്രമായി ഒരുക്കിയ ചിത്രത്തിന്റെ ഹൈലൈറ്റ് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ്. ഒരു സൂപ്പര്‍ യോദ്ധാവായി ഗംഭീര പ്രകടനമാണ് തേജ സജ്ജ ഈ ചിത്രത്തില്‍ നടത്തിയിരിക്കുന്നത്. ആക്ഷന്‍, ത്രില്‍, പ്രണയം, ഫാന്റസി ഘടകങ്ങള്‍, മിത്ത് എന്നിവയെലാം കോര്‍ത്തിണക്കിയ ഒരു പാന്‍ ഇന്ത്യന്‍ ദൃശ്യാനുഭവമാണ് ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ഇന്ത്യക്ക് അകത്തും പുറത്തും മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ ആണ് ചിത്രം നേടുന്നത്. ഹനു-മാന്‍ എന്ന ചിത്രത്തിന് ശേഷം വീണ്ടും 100 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ് ഇതിലൂടെ തേജ സജ്ജ.
സെപ്റ്റംബര്‍ 12 ന് 8 വ്യത്യസ്ത ഭാഷകളില്‍ 2D, 3D ഫോര്‍മാറ്റുകളില്‍ ആണ് ചിത്രം എത്തിയത്. മനോജ് മഞ്ചു ആണ് ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിച്ചിരിക്കുന്നത്. ശ്രിയ ശരണ്‍, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവന്‍ ചോപ്ര, തന്‍ജ കെല്ലര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സംവിധായകന്‍ തന്നെ രചിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചതും അദ്ദേഹം തന്നെയാണ്. ചിത്രത്തിന്റെ രചനയിലും സംഭാഷണത്തിലും സംവിധായകനൊപ്പം മണിബാബു കരണവും പങ്കാളിയാണ്.
സംവിധാനം, തിരക്കഥ: കാര്‍ത്തിക് ഘട്ടമനേനി, നിര്‍മ്മാതാക്കള്‍: ടിജി വിശ്വ പ്രസാദ് & കൃതി പ്രസാദ്, ബാനര്‍: പീപ്പിള്‍ മീഡിയ ഫാക്ടറി, സഹനിര്‍മ്മാതാവ്: വിവേക് കുച്ചിഭോട്‌ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സുജിത്ത് കുമാര്‍ കൊല്ലി, ചീഫ് കോ-ഓര്‍ഡിനേറ്റര്‍: മേഘശ്യാം, ഛായാഗ്രഹണം: കാര്‍ത്തിക് ഘട്ടമനേനി, സംഗീതം: ഗൗര ഹരി, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, രചന: മണിബാബു കരണം, പിആര്‍ഒ: ശബരി