Latest News

സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യ ഷീബ അന്തരിച്ചു; വിട പറഞ്ഞത് നര്‍ത്തകിയും അവതാരകയും ടെലിവിഷന്‍ പ്രോഗ്രാം പ്രൊഡ്യൂസറുമായി ശ്രദ്ധ നേടിയ വ്യക്തിത്വം

Malayalilife
 സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യ ഷീബ അന്തരിച്ചു; വിട പറഞ്ഞത് നര്‍ത്തകിയും അവതാരകയും ടെലിവിഷന്‍ പ്രോഗ്രാം പ്രൊഡ്യൂസറുമായി ശ്രദ്ധ നേടിയ വ്യക്തിത്വം

ര്‍ത്തകിയും അവതാരകയും ടെലിവിഷന്‍ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്ന ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥയായി ജോലി ചെയ്തു വരികയായിരുന്നു. സംസ്‌കാരം വൈകിട്ട് 3.30ന് തൈക്കാട് ശാന്തികവാടത്തില്‍.

കാന്‍സറിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അന്ത്യം. പറവൂര്‍ ചേന്ദമംഗലം കൂട്ടുകാട് സ്വദേശിയാണ്. ദൂരദര്‍ശനില്‍ അനൗണ്‍സറായിരിക്കെയാണ് ശ്യാമപ്രസാദിനെ പരിചയപ്പെടുന്നത്. ദൂരദര്‍ശനില്‍ മയില്‍പ്പീലി, ജീവന്‍ ടിവിയില്‍ വീട്ടുകാര്യം എന്നീ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. സിനിമകള്‍ക്ക് വേണ്ടി ഡബ്ബിംഗും ചെയ്തിരുന്നു അവര്‍.

പരസ്യസംവിധായകനും നിര്‍മ്മാതാവുമായ വിഷ്ണു ശ്യാമപ്രസാദ്, ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കള്‍. ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാല്‍ ഭര്‍തൃപിതാവാണ്.

Dancer and presenter Sheeba Shyamaprasad passes away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES