ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത് വിടവാങ്ങി. അമ്പത് വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിൽ കഴിയവെയായിരുന്നു താരത്തിന്റെ വിയോഗം. താരത്തിന്റെ നില അതീവ ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
നിഷികാന്തിന്റെ സംവിധായക അരങ്ങേറ്റം 2005ല്‍ 'ഡോംബിവാലി ഫാസ്റ്റ്' എന്ന മറാത്തി ചിത്രത്തിലൂടെയായിരുന്നു. ഡോംബിവാലി ഫാസ്റ്റ് മികച്ച മറാത്തി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് നിഷികാന്ത്ശ്ര പ്രേക്ഷക ശ്രദ്ധ നേടുന്നതും. അഭിനയരംഗത്തേക്കും 'ഹവ ആനേ ദേ' എന്ന ബോളിവുഡ് ചിത്രത്തിലൂടെ അദ്ദേഹം അരങ്ങേറ്റം കുറിച്ചിരുന്നു. നിഷികാന്ത് സംവിധാനം ചെയ്ത ആദ്യ ബോളിവുഡ് ചിത്രം 2006 ലെ മുംബൈ ബോംബ് സ്‌ഫോടനത്തെ അടിസ്ഥാനമാക്കി 2008ല്‍ പുറത്തെത്തിയ 'മുംബൈ മേരി ജാന്‍' ആണ് .
നിഷികാന്ത് ആയിരുന്നു മലയാളത്തിലെ ഹിറ്റ് ചിത്രം ദൃശ്യം ഹിന്ദിയില്‍ ഒരുക്കിയത്. അദ്ദേഹം സംവിധാനത്തില്‍ ഫോഴ്‌സ്, റോക്കി ഹാന്‍ഡ്സം, മഡാരി തുടങ്ങിയ ചിത്രങ്ങളിലൂടെയും തിളങ്ങി. അദ്ദേഹം അവസാനമായി അഭിനയിച്ചത് ഡാഡി, റോക്കി ഹാന്‍ഡ്സം, ജൂലി 2, ഭാവേഷ് ജോഷി തുടങ്ങിയ ചിത്രങ്ങളില്‍ ആണ്.