Latest News

എമ്പുരാന്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ഒരു കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നര്‍; ഒരുങ്ങുക ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസില്‍; അബ്റാം ഖുറേഷി എമ്പുരാനിലും ഒതുങ്ങില്ലന്നും മൂന്ന് ഭാഗങ്ങളെന്ന് പ്രഖ്യാപിച്ച് പൃഥിയും മുരളി ഗോപിയും മോഹന്‍ലാലും;പ്രഖ്യാപന വീഡിയോ കാണാം

Malayalilife
എമ്പുരാന്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ഒരു കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നര്‍; ഒരുങ്ങുക ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസില്‍; അബ്റാം ഖുറേഷി എമ്പുരാനിലും ഒതുങ്ങില്ലന്നും മൂന്ന് ഭാഗങ്ങളെന്ന് പ്രഖ്യാപിച്ച് പൃഥിയും മുരളി ഗോപിയും മോഹന്‍ലാലും;പ്രഖ്യാപന വീഡിയോ കാണാം

ലിയ ആവേശത്തോടെ കാത്തിരുന്ന എമ്പുരാന് തുടക്കമിട്ട് മോഹന്‍ലാലും പൃഥ്വിയും. തിരക്കഥാകൃത്ത് മുരളീ ഗോപിയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് ഈ വലിയ പ്രഖ്യാപനം നടത്തിയത്. സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ നാലുപേരും പങ്കിട്ടു. ലൂസിഫറിന് മുകളില്‍ നില്‍ക്കുമെന്നും വലിയ മുടക്കുമുതല്‍ വേണ്ടി വരുന്ന ചിത്രമാണിതെന്നു മോഹന്‍ലാല്‍ പറഞ്ഞു.

ലൂസിഫറിനെക്കാള്‍ മികച്ചതാവണം എമ്പുരാന്‍ എന്ന ആഗ്രഹത്തോടെ ആരംഭിക്കാന്‍ പോവുകയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഒരു ചിത്രത്തിലൂടെ പറയാന്‍ പറ്റിയ കഥയല്ല ലൂസിഫറിന്റേത്. എമ്പുരാന്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ഒരു കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും. എമ്പുരാന്‍ എന്നത് ലൂസിഫറിന്റെ സെക്കന്റ് ഇന്‍സ്റ്റാള്‍മെന്റ് ആണെന്നും മൂന്ന് സീരീസായിട്ടാവും ചിത്രം എത്തുന്നതെന്നും തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞു.

ഔദ്യോഗിക കൂടികാഴ്ചയല്ല. എന്നിരുന്നാലും ഒരുപാട് പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് തൊട്ടുമുന്നോടിയുള്ള ആദ്യ ചുവടാണ്. തിരക്കഥ പൂര്‍ത്തിയായി. അഭിനേതാക്കള്‍ മറ്റു കാര്യങ്ങളെല്ലാം തീരുമാനിക്കാനുള്ള സമയാണ്. ഇന്ന് മുതല്‍ 'എമ്പുരാന്‍' തുടങ്ങുകയാണ്. തുടങ്ങി കഴിഞ്ഞാല്‍ വളരെ പെട്ടന്ന് തന്നെ മറ്റു കാര്യങ്ങള്‍ പെട്ടന്ന് ചെയ്യാന്‍ തന്നെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു'- പൃഥ്വിരാജ് പറഞ്ഞു..

ചിത്രീകരണം കൂടുതലും വിദേശരാജ്യങ്ങളിലാവും. ലൂസിഫറിലെ മറ്റ് താരങ്ങള്‍ എമ്പുരാനിലും ഉണ്ടാകുമോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ എമ്പുരാനെ പറ്റിയുള്ള കൂടുല്‍ വിവരങ്ങള്‍ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുമെന്നും പൃഥ്വിരാജ് അറിയിച്ചു

2019-ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ലൂസിഫര്‍. 200 കോടി ക്ലബില്‍ കയറിയ ചിത്രം നിലവില്‍ മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

EMPURAAN L2E Mohanlal Prithviraj

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES