സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന പുതിയ ചിത്രമാണ് 'എന്നാലും ന്റെളിയാ'. ബാഷ് മൊഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാഷ് മൊഹമ്മദാണഅ തിരക്കഥ എഴുതുന്നത്. 'എന്നാലും ന്റെളിയാ' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതിന് ശേഷം സിനിമാ പ്രേമികളെല്ലാം തന്നെ വളരെ ആകാംക്ഷയോടു കൂടിയാണ് ചിത്രത്തിന്റെ വരവിനായി കാത്തിരുന്നത്. സിദ്ധിഖും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി ആറിനാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുകയെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രകാശ് വേലായുധന്‍ ആണ് ചിത്രത്തിന്റ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മിനി സ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായത്രി അരുണ്‍ ആണ് നായികാ വേഷം കൈകാര്യം ചെയ്യുന്നത്.മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് കൃഷ്ണനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ബാഷ് മൊഹമ്മദിനൊപ്പം ശ്രീകുമാര്‍ അറയ്ക്കലും ചിത്രത്തിന്റെ തിരക്കഥാരചനയില്‍ പങ്കാളിയാകുന്നു. എഡിറ്റിംഗ് മനോജ്.
സംഗീതം വില്യം ഫ്രാന്‍സിസ് ഷാന്‍ റഹ്മാന്‍. പാര്‍ത്ഥന്‍ ആണ് അസോസിയേറ്റ് ഡയറക്ടര്‍. സൗണ്ട് ഡിസൈന്‍- ശ്രീജേഷ് നായര്‍, ഗണേഷ് മാരാര്‍ എന്നിവരുമാണ്. ഗാനരചന-ഹരിനാരായണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജി കുട്ടിയാണി, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, കോസ്റ്റിയൂം- ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്-സജി കാട്ടാക്കട, അഡ്മിനിസ്ട്രേഷന്‍ & ഡിസ്ട്രിബൂഷന്‍ ഹെഡ്- ബബിന്‍ ബാബു, വിഎഫ്എക്സ്- കോക്കനട്ട് ബെഞ്ച്, മാര്‍ക്കറ്റിങ്- ബിനു ബ്രിങ് ഫോര്‍ത്ത്, പിആര്‍ഒ വാഴൂര്‍ ജോസ്, സ്റ്റില്‍- പ്രേംലാല്‍, വിതരണം- മാജിക് ഫ്രയിംസ് ഫിലിംസ്, മാര്‍ക്കറ്റിങ് ഏജന്‍സി- ഒബ്‌സ്‌ക്യൂറ, ഡിസൈന്‍- ഓള്‍ഡ് മങ്ക് എന്നിവരുമാണ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍.