തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുനെതിരെ പൊലീസില്‍ പരാതി. അല്ലു അഭിനയിച്ച പരസ്യം ആളുകളെ വഴിതെറ്റിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവര്‍ത്തകനാണ് പരാതി നല്‍കിയത്. താരം അടുത്തിടെ അഭിനയിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരസ്യമാണ് വിവാദത്തിലായിരിക്കുന്നത്.
കോത്ത ഉപേന്ദര്‍ റെഡ്ഡി എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് പരസ്യത്തിനും താരത്തിനുമെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഈ പരസ്യം ആളുകളെ വഴിതെറ്റിക്കുന്നു എന്നും തെറ്റായ വിവരങ്ങള്‍ നല്‍കുന്നുവെന്നും പരാതിയില്‍ പറയുന്നു.ജനങ്ങളെ കബളിപ്പിച്ചതിന് അല്ലു അര്‍ജുനേയും വിദ്യാഭ്യാസ സ്ഥാപനത്തേയും പ്രോസിക്യൂട്ട് ചെയ്യണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
നേരത്തെയും അല്ലു അര്‍ജുന്‍ അഭിനയിച്ച പരസ്യം വിവാദത്തിലായിട്ടുണ്ട്. ഒരു ഫുഡ് ഡെലിവറി ആപ്പിനുവേണ്ടി ചെയ്ത പരസ്യമാണ് അന്ന് വിവാദത്തിലായത്.മാസങ്ങള്‍ക്ക് മുമ്പ് ട്രാഫിക് നിയമങ്ങല്‍ ലംഘിച്ചതിന് അല്ലു അര്‍ജുന് പൊലീസ് പിഴയിട്ടിരുന്നു. തന്റെ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ലക്ഷ്വറി എസ് യു വിയില്‍ ടിന്റ് ഗ്ലാസ് ഉള്ളതിനാല്‍ ഹൈദരാബാദ് പൊലീസ് താരത്തിന് പിഴ ചുമത്തി എന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദ് പോലീസ് താരത്തിന് 700 രൂപയാണ് പിഴ ചുമത്തിയത്.
താരത്തിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം പുഷ്പയായിരുന്നു. ഈ ചിത്രം ഇന്ത്യയാകെ തരംഗമായിരുന്നു.
പുഷ്പയാണ് അല്ലു അര്‍ജുന്റെതായി അവസാനം പുറത്തിറങ്ങിയ സിനിമ. പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം ഇപ്പോള്‍ എന്നാണ് റിപ്പോര്‍ട്ട്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പുഷ്പ 2. ഹിന്ദി ബോക്സ് ഓഫീസിലും പുഷ്പ വന്‍ വിജയം നേടിയിരുന്നു. പുഷ്പയിലെ ഡയലോഗും പാട്ടുകളും വന്‍ ഹിറ്റായിരുന്നു.
ബോക്സ് ഓഫീസില്‍ 365 കോടി നേടി 2021-ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായി പുഷ്പ മാറിയിരുന്നു. കൂടാതെ എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തെലുങ്ക് ചിത്രങ്ങളുടെ പട്ടികയിലും പുഷ്പ ഇടം പിടിച്ചു.