Latest News

നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായ ശേഷം അവിടെ വച്ചേ വിവാഹിതനാകൂ എന്ന വാശിയിലാണ് വിശാല്‍; അതാണ് വിവാഹത്തിനുള്ള കാലതാമസത്തിന് കാരണം; ഇപ്പോള്‍ പ്രചരിക്കുന്നത് വെറും ഗോസിപ്പ് മാത്രം;വിശാലിന്റെ വിവാഹം മുടങ്ങിയെന്ന വാര്‍ത്തകളോട് പ്രതികരിച്ച് പിതാവ് ജി കെ റെഡ്ഡി

Malayalilife
 നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായ ശേഷം അവിടെ വച്ചേ വിവാഹിതനാകൂ എന്ന വാശിയിലാണ് വിശാല്‍; അതാണ് വിവാഹത്തിനുള്ള കാലതാമസത്തിന് കാരണം; ഇപ്പോള്‍ പ്രചരിക്കുന്നത് വെറും ഗോസിപ്പ് മാത്രം;വിശാലിന്റെ വിവാഹം മുടങ്ങിയെന്ന വാര്‍ത്തകളോട് പ്രതികരിച്ച് പിതാവ് ജി കെ റെഡ്ഡി

മിഴ് നടന്‍ വിശാലും നടി അനിഷ അല്ല റെഡ്ഡിയും തമ്മിലുള്ള വിവാഹ വാര്‍ത്തകളും അതിന് പിന്നാലെ വിവാഹം  മുടങ്ങിയെന്ന വാര്‍ത്തകളും പ്രചരിച്ചിട്ട് ഏറെ നാളുകളായില്ല. വിവാഹ നിശ്ചയം കഴിഞ്ഞ് അധികം വൈകാതെ തന്നെ  ഇന്‍സ്റ്റഗ്രാമില്‍ അനിഷ പങ്കുവച്ചിരുന്ന വിശാലിനൊപ്പമുള്ള ചിത്രങ്ങളെല്ലാം നീക്കം ചെയ്തതോടെയാണ് വിവാഹം മുടങ്ങിയെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍ ഇതിന് പിന്നാലെ വിശാലിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള അനിഷയുടെ ഇന്‍സ്റ്റാഗ്രാം കണ്ടതോടെ ആരാധകര്‍ വീണ്ടും ആശയക്കുഴപ്പത്തിലായിരുന്നു. എന്നാല്‍ വിശാലിന്റെ വിവാഹം സംബന്ധിച്ച്   പ്രതികരണവുമായി വന്നിരിക്കുകയാണ് വിശാലിന്റെ പിതാവ് ജി.കെ.റെഡ്ഡി.

ഇപ്പോള്‍ പ്രചരിക്കുന്നത് വെറും ഗോസിപ്പ് മാത്രമാണെന്നും ഇരുവരും തമ്മിലുള്ള വിവാഹം മുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

'അവര്‍ തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായ ശേഷം അവിടെ വച്ചേ വിവാഹിതനാകൂ എന്ന വാശിയിലാണ് വിശാല്‍. അതാണ് വിവാഹത്തിനുള്ള കാലതാമസത്തിന് കാരണം. നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പിന്റെ കാര്യം കോടതിയുടെ പരിഗണനയിലായതിനാല്‍ കല്യാണം നമുക്ക് പെട്ടെന്ന് നടത്താനാകില്ല. വിവാഹതീയ്യതി തീരുമാനിച്ചിട്ടില്ല. എന്നാല്‍ അധികം വൈകാതെ തന്നെ അത് നടക്കും'. അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ വിശാലോ അനിഷയോ ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല. ഹൈദരാബാദില്‍ വച്ച് മാര്‍ച്ച് 16നായിരുന്നു വിശാലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം..ഈ ഒക്ടോബറില്‍ വിവാഹമുണ്ടാകുമെന്നാണ് നേരത്തെ പുറത്തു വന്നിരുന്ന വാര്‍ത്തകള്‍. ഇതിനിടയിലാണ് അനിഷ വിവാഹനിശ്ചയത്തിന്റേത് ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ സോഷ്യ.ല്‍മീഡിയയില്‍ നിന്ന് നീക്കം ചെയ്തത്.

ഒരു സിനിമാ സെറ്റില്‍ വച്ചാണ് വിശാലും അനിഷയും കണ്ടുമുട്ടിയത്. ആ പരിചയം പ്രണയമായി മാറുകയായിരുന്നു. വിശാല്‍ പ്രണയാഭ്യര്‍ഥന നടത്തുകയും അനിഷ സമ്മതം മൂളുകയുംചെയ്യുകയായിരുന്നു.  ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ടീം അംഗമായ അനിഷ ഏതാനും സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. വിജയ് ദേവേരക്കൊണ്ട നായകനായ അര്‍ജുന്‍ റെഡ്ഡിയില്‍ അനിഷ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനിഷ..

G K Reddy opens up Vishal wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES