ചലച്ചിത്ര താരങ്ങളായ മഞ്ജിമ മോഹന്റെയും ഗൗതം കാര്‍ത്തികന്റെയും വിവാഹം നവം. 28ന് തിങ്കളാഴ്ച്ച.ചെന്നൈ ഗ്രീന്‍ മിഡോസ് റിസോര്‍ട്ടില്‍ ആണ് ചടങ്ങുകള്‍ നടക്കുക.കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹ ചടങ്ങില്‍ പങ്കെടുക്കുക.
ഒക്ടോബര്‍ അവസാനത്തോടെയാണ് ഗൗതമും മഞ്ജിമയും പ്രണയത്തിലാണെന്നു ഇന്‍സ്റ്റഗ്രാം പേജിലൂടെ ലോകത്തെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വിവാഹ തീയതിയും പുറത്തു വിട്ടിരിക്കുന്നത്. ഒപ്പം തങ്ങളുടെ പ്രണയ കാലത്തിന്റെ അനുഭവങ്ങളും പ്രപോസ് ചെയ്തതും തുറന്നു പറയുന്നുമുണ്ട് ഇരുവരും.
താനാണ് ആദ്യമായി പ്രണയം പ്രകടിപ്പിച്ചതെന്ന് കാര്‍ത്തിക് പറയുന്നു. ''ഇതൊരു ഗംഭീര പ്രണയകഥയല്ല. ഞാന്‍ ആദ്യം മഞ്ജിമയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. അവളുടെ തീരുമാനം എന്നോട് പറയാന്‍ അവള്‍ രണ്ട് ദിവസമെടുത്തു. ആ രണ്ടു ദിവസം എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു, പക്ഷേ അവള്‍ ഓക്കെ പറഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തില്‍ ഞങ്ങളുടെ കുടുംബങ്ങള്‍ അതീവ സന്തുഷ്ടരാണ്,'' ഗൗതം കാര്‍ത്തിക് പറഞ്ഞു.
എന്റെ അച്ഛന്‍ എപ്പോഴും പറയാറുണ്ടായിരുന്നു, നിങ്ങള്‍ ശരിയായ ആളെ കണ്ടുമുട്ടുമ്പോള്‍ നിങ്ങള്‍ ഒരു മനുഷ്യനാകും. മഞ്ജിമ എനിക്ക് അതാണ്. അവള്‍ സുന്ദരമായ ഒരു മുഖം മാത്രമല്ല. അവള്‍ക്ക് അതിശയകരവും ശക്തവുമായ വ്യക്തിത്വമുണ്ട്. ഞാന്‍ മാനസികമായി വീണുപോകുമ്പോഴെല്ലാം അവളെന്നെ എഴുന്നേല്‍പ്പിക്കും. ദേവരാട്ടത്തില്‍ (2019) അഭിനയിക്കുമ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍ ഏകദേശം ഒരു വര്‍ഷത്തോളം ഒരുമിച്ച് ചെലവഴിച്ചു,'' ഗൗതം കാര്‍ത്തിക് പങ്കുവച്ചിരുന്നു,
സിമ്പുവിന്റെ ഗ്യാങ്സ്റ്റര്‍ ചിത്രമായ പത്ത് തല ആഗസ്റ്റ് 16എന്നിവയാണ് ഗൗതമിന്റെ പുതിയ ചിത്രങ്ങള്‍. വിഷ്ണു വിശാലിന്റെ എഫ്ഐആറില്‍ ആണ് അവസാനമായി മഞ്ജിമയെ കണ്ടത്. ഒക്ടോബര്‍ 31 ലേഡീസ് നൈറ്റ്ആണ് മഞ്ജിമയുടെ ഏറ്റവും പുതിയ ചിത്രം.
ദേവരാട്ടം എന്ന ചിത്രത്തില്‍ ഗൗതം കാര്‍ത്തിക്കും മഞ്ജിമയും ഒരുമിച്ച് അഭിനയിച്ചിരുന്നു. തുടര്‍ന്ന് പ്രണയത്തിലാവുകയായിരുന്നു. ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയ മഞ്ജിമ പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകളാണ്. ഒരു വടക്കന്‍ സെല്‍ഫിയില്‍ നിവിന്‍ പോളിയുടെ നായികയായി അഭിനയിച്ചു.മിഖായേല്‍ ആണ് മഞ്ജിമ അവസാനം അഭിനയിച്ച മലയാള ചിത്രം. തമിഴില്‍ വിഷ്ണു വിശാല്‍ ചിത്രം എഫ് .ഐ. ആര്‍ ആണ് അവസാനം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ ചിത്രം.തമിഴ് നടന്‍ കാര്‍ത്തികിന്റെ മകനാണ് ഗൗതം കാര്‍ത്തിക്.