Latest News

ഐശ്വര്യ ലക്ഷ്മിയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം ഗോഡ്സെ ട്രെയിലര്‍ പുറത്ത്;സത്യദേവ് നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലറിന്റെ ട്രെയിലര്‍ കാണാം

Malayalilife
ഐശ്വര്യ ലക്ഷ്മിയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം ഗോഡ്സെ ട്രെയിലര്‍ പുറത്ത്;സത്യദേവ് നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലറിന്റെ ട്രെയിലര്‍ കാണാം

ടി ഐശ്വര്യ ലക്ഷ്മി തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.'ഗോഡ്‌സെ' എന്ന പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. ഗോപി ഗണേഷ് പട്ടാഭി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സത്യദേവ് നായകനായി എത്തുന്നു.മഹേഷിന്റെ പ്രതികാരം തെലുങ്ക് റീമേക്കില്‍ ഫഹദ് ഫാസില്‍ ചെയ്ത വേഷത്തില്‍ സത്യദേവ് ആയിരുന്നു അഭിനയിച്ചത്

മലയാളി താരം ഷിജു അബ്ദുള്‍ റഷീദും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സി.കെ കല്യാണ്‍, സി.കെ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സി കല്യാണ്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരു ആക്ഷന്‍ പായ്ക്ക്ഡ് ത്രില്ലറാണ്. 'ബ്ലഫ് മാസ്റ്റര്‍' വിജയത്തിനുശേഷം ഗോപി ഗണേഷും സത്യദേവും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് 'ഗോഡ്‌സെ'.അതിനാല്‍ തന്നെ ടോളിവുഡ് ആരാധകര്‍ക്ക് പ്രതീക്ഷകള്‍ വലുതാണ്.

നാസര്‍, ബ്രഹ്‌മജി, ആദിത്യ മേനോന്‍, കിഷോര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഗോപി ഗണേഷ് കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. സംഗീതം സുനില്‍ കശ്യപ്. ഛായാഗ്രഹണം സുരേഷ് എസ്.  ജൂണ്‍ 17 ന് ചിത്രം തിയറ്ററുകളിലെത്തും.


 

Godse Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES