Latest News

നിറവയറുമായി കരീനയും കീയാരയും; കുട്ടികളുണ്ടാകാന്‍ കൊതിച്ച് നടക്കുന്ന ദമ്പതികളുടെ കഥ പറയുന്ന'ഗുഡ് ന്യൂസ്' ട്രെയിലര്‍ ട്രെന്റിങില്‍; കോമഡി കലര്‍ന്ന അക്ഷയ്കുമാര്‍ ചിത്രത്തിന്റെ വീഡിയോ കാണാം

Malayalilife
നിറവയറുമായി കരീനയും കീയാരയും; കുട്ടികളുണ്ടാകാന്‍ കൊതിച്ച് നടക്കുന്ന ദമ്പതികളുടെ കഥ പറയുന്ന'ഗുഡ് ന്യൂസ്' ട്രെയിലര്‍ ട്രെന്റിങില്‍; കോമഡി കലര്‍ന്ന അക്ഷയ്കുമാര്‍ ചിത്രത്തിന്റെ വീഡിയോ കാണാം

അക്ഷയ് കുമാര്‍, കരീന കപൂര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാജ് മെഹ്ത സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗുഡ് ന്യൂസ്. ചിരി പടര്‍ത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ യുട്യൂബ് ട്രെന്റിങില്‍ ഇടംനേടിക്കഴിഞ്ഞു. നാല് കോടിയിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. ട്രെന്റിങില്‍ ഒന്നാം സ്ഥാനത്തുള്ള വീഡിയോയില്‍ നിറയുന്നത് ചിരി പടര്‍ത്തുന്ന രംഗങ്ങളാണ്.

കുഞ്ഞിനായി കാത്തിരിക്കുന്ന ദമ്പതിമാരായി അക്ഷയ്കുമാറും കരീനയുമെത്തുന്നു. ഏറെ നാള്‍ കാത്തിരുന്നിട്ടും ഒരു കുഞ്ഞിനെ താലോലിക്കാനാവാതെ ഒരു ഡോക്ടറുടെ സഹായത്തോടെ ചികിത്സയ്ക്ക് വിധേയരാവുകയും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നതെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. 

ഇതേ പ്രശ്നം നേരിടുന്ന മറ്റൊരു ദമ്പതിമാരായി എത്തുന്നത് ദില്‍ജിത്ത്, കിയാര അദ്വാനിയുമാണ്. കോമഡി,ഡ്രാമ , സസ്പെന്‍സ് എല്ലാം ഒത്തിണങ്ങിയ ഒരു എന്റര്‍ടെയിനറാണ് ചിത്രമായിരിക്കുമെന്ന് ട്രെയിലര്‍ പറയുന്നത്. 

കഥയും തിരക്കയും ജ്യോതി കപൂറിന്റേതാണ്.  ഹീരൂ യഷ് ജോഹര്‍, അരുണ ഭാട്ടിയ, കരണ്‍ ജോഹര്‍, അപൂര്‍വ മെഹ്ത,ശശാങ്ക് കൊയ്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഡിസംബര്‍ 27 തീയേറ്ററുകളിലെത്തും.

Good Newwz Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES