മകളുടെ പിറന്നാള്‍ ദിനത്തില്‍ ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ച് പക്രു; അച്ഛന്റേയും മകളുടേയും അടിപൊളി ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും

Malayalilife
topbanner
മകളുടെ പിറന്നാള്‍ ദിനത്തില്‍ ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ച് പക്രു; അച്ഛന്റേയും മകളുടേയും അടിപൊളി ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും

മകള്‍ ദീപ്ത കീര്‍ത്തിയുടെ പിറന്നാള്‍ ദിനത്തില്‍ ഫേസ്ബുക്കില്‍ അടിപൊളി ചിത്രം ഷെയര്‍ ചെയ്തു ഗിന്നസ് പക്രു.ചതുരംഗ ഡിസൈനില്‍ കറുപ്പും വെളുപ്പും ഇടകലരുന്ന ഉടുപ്പണിഞ്ഞ മകള്‍ക്കൊപ്പം അതേ ഡിസൈനിലുള്ള മുണ്ടും കറുപ്പു ഷര്‍ട്ടുമണിഞ്ഞ് നില്‍ക്കുന്ന ഒരച്ഛന്‍. സാമൂഹ്യ മാധ്യമത്തില്‍ ചിത്രം വൈറലായി. ഇന്നു എന്റെ മോളുടെ ജന്മദിനം. പിറന്നാള്‍ ആശംസകള്‍ ദീപ്ത കീര്‍ത്തി,എന്നാണ് മകള്‍ക്കുള്ള പക്രുവിന്റെ ആശംസ. ഇളയരാജ ലൊക്കേഷനില്‍ നിന്നും സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഹരീഷാണ് അച്ഛന്റെയും മകളുടെയും ഈ മനോഹര ചിത്രം പകര്‍ത്തിയിരിക്കുന്നത്.

പക്രു നായകനാവുന്ന ഇളയരാജ എന്ന പുതിയ ചിത്രത്തിലെ കോസ്റ്റ്യൂമാണ് ചതുരംഗ ഡിസൈനിലുള്ള ഈ മുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇതിനകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട കോസ്റ്റ്യൂം കൂടിയാണ് ഇത്.മേല്‍വിലാസം, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ് രാംദാസന്‍ ഒരുക്കുന്ന ചിത്രമാണ് ഇളയരാജ. വനജന്‍ എന്ന ശക്തമായ കഥാപാത്രമായാണ് പക്രു ചിത്രത്തില്‍ അഭിനയിക്കുന്നത്. മാധവ് രാംദാസിന്റെ കഥയ്ക്ക് സംഭാഷണമൊരുക്കിയിരിക്കുന്നത് സുദീപ് ടി ജോര്‍ജ്ജാണ്.

Guinness pakru daughter birtth day

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES